CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 26 Seconds Ago
Breaking Now

സ്‌ടോക്ക് ഓണ്‍ ട്രെന്റില്‍ മലയാളം ലാംഗ്വേജ് സ്‌കൂളിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6 ശനിയാഴ്ച

സ്‌ടോക്ക് ഓണ്‍ ട്രെന്റ് സിറ്റി കൌണ്‍സിലിന്റെയും സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെയും സംയുക്ത  നേതൃത്വത്തില്‍ ആരംഭിക്കുന്ന മലയാളം ലാംഗ്വേജ് സ്‌കൂളിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6ന് ട്രെന്റ് വെയില്‍ സെന്റ് തെരേസ സ്‌കൂളില്‍ വച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  സ്‌ടോക്ക് ഓണ്‍ ട്രെന്ടിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാള ഭാഷയോട് അഭിരുചിയുള്ളവര്‍ക്ക് മലയാളം പഠിക്കുന്നതിന് സഹായകമാകുന്ന ഈ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുന്നത് ലോര്‍ഡ് മേയര്‍  ആണ്. പത്താം വാര്‍ഷികാഘോഷ ലഹരിയില്‍ നില്‍ക്കുന്ന എസ് എം എ ക്ക് മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയായി ഉയര്‍ത്തിയ ഈ വര്‍ഷം  തന്നെ സ്‌ടോക്ക് ഓണ്‍ ട്രെന്റ് സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ  മലയാളം സ്‌കൂള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട് എന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. . പ്രവാസികളായി ഇവിടെ ജീവിക്കുന്ന നമ്മള്‍ക്ക്കുടിയേറ്റക്കാരായ നമ്മളുടെ  കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളംപഠിപ്പിക്കുന്നതിനും  നമ്മുടെ നാടിന്റെ സംസ്‌കാരവും, പാരമ്പര്യവും, മൂല്യങ്ങളും അവരിലേക്ക് പകര്‍ന്നു നല്‍കാനും ഈ സംരംഭം ഉതകും.

വിജയകരമായ നിരവധി സാമൂഹിക സാംസ്‌കാരിക സംരംഭങ്ങള്‍ തദ്ദേശ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  നടപ്പിലാക്കിയ പാരമ്പര്യമാണ് എസ് എം എ ക്ക് ഉള്ളത്. കഴിഞ്ഞ 8 വര്ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന SMA School Of Dance യു കെ യിലെ നിരവധി വേദികളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുവാന്‍ സ്‌ടോക്ക് ഓണ്‍ ട്രെന്റിലെ കുട്ടികള്‍ക്ക് തുണയായിട്ടുണ്ട്. നമ്മുടെ പരമ്പരാഗത നൃത്തരൂപങ്ങള്‍ ഉള്‍പ്പെടെ അഭ്യസിപ്പിക്കുന്ന ഈ സ്‌കൂളിന്റെ വിജയമാണ് മലയാളം സ്‌കൂള്‍ എന്ന ആശയത്തിനും പ്രചോദനമായി ഭവിച്ചത്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന എസ് എം എ യുടെ ഈ വര്‍ഷത്തെ ഓണസമ്മാനമായി  സെപ്റ്റംബര്‍  6ന് സ്‌ടോക്ക് ഓണ്‍ ട്രെന്റ് ലോര്‍ഡ് മേയര്‍ മുഖേന എസ് എം എ ലാംഗ്വേജ് സ്‌കൂള്‍ സ്‌ടോക്ക് ഓണ്‍ ട്രെന്റിലെ മലയാളികള്‍ക്കായി സമര്‍പ്പിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.