CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 33 Seconds Ago
Breaking Now

സ്വാന്‍സിയില്‍ ഓണാഘോഷം തിരുവോണ ദിനത്തില്‍

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷം തിരുവോണ ദിനമായ സെപ്തംബര്‍ 7ാം തീയതി ഞായറാഴ്ച നടത്തപ്പെടുന്നു.സ്വാന്‍സി പോണ്‍റ്റിലിറ്റ് വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെടുന്ന 9ാംമത് ഓണാഘോഷം വിഭവ സമൃദ്ധമായ ഓണസദ്യയോടും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി നടത്തപ്പെടുന്നു.

 

അത്തപ്പൂവിടല്‍ മത്സരം.കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധയിനം മത്സരങ്ങള്‍,പുരുഷന്മാരുടേയും വനിതകളുടേയും വടംവലി മത്സരം എന്നിവയോടു കൂടി ഓണാഘോഷം ആരംഭിക്കും.

 

തുടര്‍ന്ന് ചെണ്ടമേളങ്ങളുടേയും താലപ്പൊലിയുടേയും മുത്തുകുടകളുടേയും അകമ്പടിയോടു കൂടി മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കും.തുടര്‍ന്ന് കേരള സീറ്റ്‌സ് ഹാംഷെയറും സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന കലാസന്ധ്യ ഉണ്ടായിരിക്കുന്നതാണ് .

 

കലാസന്ധ്യയില്‍ അസോസിയേഷന്റെ യുവനിരകളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന തിരുവാതിര കളി,വള്ളം കളി,വൈവിധ്യമാര്‍ന്ന നൃത്ത നൃത്യങ്ങള്‍,ഓണപ്പാട്ടുകള്‍,കോമഡി സ്‌കിറ്റ്,കപ്പിള്‍ ഡാന്‍സ്,കേരള ബീറ്റ്‌സിന്റെ ഗാനമേള എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകും.ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ സ്വാന്‍സിയില്‍ പുരോഗമിക്കുന്നു.

 

സ്വാന്‍സിയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ഓണസദ്യയിലും തുടര്‍ന്നുള്ള ഓണാഘോഷ പരിപാടിയിലും സംഘാടകര്‍ ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

സ്റ്റീഫന്‍ ഉലഹന്നാന്‍(പ്രസിഡന്റ്)-07864161361

സിറിയക് പി ജോര്‍ജ്( ജനറല്‍ സെക്രട്ടറി) -07773454387

 




കൂടുതല്‍വാര്‍ത്തകള്‍.