CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 58 Seconds Ago
Breaking Now

ബാസില്‍ഡണില്‍ ഇന്ന് പ്രധാന തിരുനാള്‍ ദിനം

റവ ഫാ ജോര്‍ജ് പനക്കല്‍ വിസി നയിച്ച ധ്യാനത്തോടും കൊടിയേറ്റോടും കൂടി ആരംഭിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ ഇന്ന് തുടരും.ഫാ ജോസ് തയ്യില്‍,ഫാ ജോസ് അന്തിയാംകുളം,ഫാ ജോയ് വയലില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന 2.30ന് ആരംഭിക്കും.തുടര്‍ന്ന് നോട്ടിങ്ഹാം മുദ്ര ആര്‍ട്ട്‌സിന്റെ വാദ്യ അകമ്പടിയോടുകൂടി വര്‍ണ്ണോജ്വലമായ തിരുനാള്‍ പ്രദക്ഷിമം നടത്തപ്പെടുന്നതായിരിക്കും.ഐറിഷ് ഡാന്‍സ്,ഹണീസ് ഡാന്‍സ് കമ്പനി ലണ്ടന്‍ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സ്,ഗാനമേള,ബേസില്‍ടണ്‍ സീറോ മലബാര്‍ ചര്‍ച്ച് കാറ്റിസം സ്റ്റുഡന്‍സ് അവതരിപ്പിക്കുന്ന മൈം ഷോ എന്നിവ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകും.വിഭവസമൃദ്ധമായ തിരുനാള്‍ സദ്‌യയോടു കൂടി ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വിരാമമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.