CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 54 Seconds Ago
Breaking Now

സൗത്താംപ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് ; ശ്രീനാരായണീയര്‍ ആഘോഷ തിമിര്‍പ്പില്‍

വിശ്വമാനവീകതയുടെ പൊരുള്‍ അറിഞ്ഞ മഹത് ഗുരു ശ്രീനാരായണ ഗുരുദേവന്റെ 160ാം ജന്മദിനാഘോഷം ലോകമെമ്പാടുമുള്ള ശ്രീനാരായണീയര്‍ക്ക് ഒപ്പം ഇന്ന് സൗത്താംപ്ടണിലും വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ഇംഗ്ലണ്ടില്‍ ആദ്യമായി നടത്തപ്പെടുന്ന ചതയ ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളിലും നിന്നും ഗുരുഭക്തര്‍ എത്തികഴിഞ്ഞു.

ഉച്ചകഴിഞ്ഞ് നാലു മണിക്ക് ആരംഭിക്കുന്ന ഗുരുദേവ ജയന്തി ആഘോഷം എസ്എന്‍ഡിപി യുകെ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ ഉദ്ഘാടനം ചെയ്യും.കലാപരിപാടികള്‍,ഗുരുദേവ പ്രഭാഷണം,പ്രാര്‍ത്ഥന,ഗുരുദേവ ക്വിസ്,കായിക മത്സരങ്ങള്‍,ഘോഷയാത്ര എന്നിവ യുകെയിലെ ചതയദിനാഘോഷങ്ങള്‍ക്ക് നിറപ്പകിട്ട് കൂട്ടും.

 

എസ്എന്‍ഡിപി യോഗം യുകെ 6170 നേതൃത്വത്തില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ് സുജിത് ഉദയന്‍,കുമാര്‍ സുരേന്ദ്രന്‍,സൗമ്യ ഉല്ലാസ്,സുധാകരന്‍ പാല എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

അജിത ബെന്നി-074004005,സുരേഷ്-07941764820,രാകേഷ്-07432609750,ലിജ-07723730828,അജിത് കുമാര്‍-07916648654

വിലാസം

10 A NEW STREET PETWORTH

WEST SUSSEX

GU28 0AS

 

 




കൂടുതല്‍വാര്‍ത്തകള്‍.