CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 56 Minutes 56 Seconds Ago
Breaking Now

ആവേശത്തേരിലേറി എന്‍മ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ  2014ലെ ഓണാഘോഷം ജനപങ്കാളിത്തത്തിലും അവേശത്തിലും ചരിത്രം സൃഷ്ടിച്ചു.സെപ്തംബര്‍ 6ാം തിയതി വൈകുന്നേരം നാല് മണിക്ക് പോട്ടേഴ്‌സ് ബാറിലെ സെന്റ് ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.റെനി സിജു പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.ലില സാബു സ്വാഗതവും റജി നന്തികാട്ട് കൃതജ്ഞതയും പറഞ്ഞു.എന്‍മ ഏര്‍പ്പെടുത്തിയ അച്ചീവ്‌മെന്റ് അവാര്‍ഡ് ജിസിഎസ്ഇയ്ക്ക് ഉന്നത വിജയം നേടിയമിലന്‍ ജേക്കബ് ജോര്‍ജ് പാറ്റിയാലിന്റെ കൈയ്യില്‍ നിന്ന് ഏറ്റുവാങ്ങി.ജോസി മാത്യുവും യുക്മ ജോയ്ന്റ് സെക്രട്ടറി ആന്‍സി ജോയിയും ഓണസന്ദേശം നല്‍കി.

യുകെയിലെ ഏറ്റവും നല്ല മാവേലിയായി തിരഞ്ഞെടുക്കപ്പെട്ട ജോയിപ്പാന്‍ എത്തി.മുത്തു കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ നടത്തിയ മാവേലിയെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര ഗംഭീരമായി.എന്‍മയുടെ അംഗങ്ങളും കുട്ടികളും നടത്തിയ വിവിധയിനം കലാപരിപാടികള്‍ കണ്ണിനും കാതിനും കുളിര്‍മ നല്‍കി.ഷെറിന്റെ നേതൃത്വത്തില്‍ യുവജനതയുടെ നൃത്തം,മുതിര്‍ന്ന പുരുഷന്മാര്‍ നടത്തിയ നൃത്തം,ശേഭയുടേയും ടെസിയുടേയും ക്ലാസിക്കല്‍ നൃത്തം,തിരുവാതിക,കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച നൃത്തം തുടങ്ങിയവ കാണികളുടെ മനം കവര്‍ന്നു.വക്കം ജി സുരേഷ് കുമാര്‍,അജിത് കുമാര്‍,റെനി സിജു തുടങ്ങി നിരവധി ഗായകര്‍ ഗാനങ്ങളാലപിച്ച് ആഘോഷത്തെ സംഗീത സാന്ദ്രമാക്കി.ഓണ സദ്യയോടു കൂടി ആഘോഷം സമാപിച്ചു.ജോസഫ് പനയ്ക്കല്‍,റോയീസ് കളരിയ്ക്കല്‍,സഫിയ ബിനു,സെബാസ്റ്റ്യന്‍,സിനു തുടങ്ങിയവര്‍ ക്രമീകരമങ്ങള്‍ക്ക് നേതൃത്വം നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.