CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 26 Minutes 49 Seconds Ago
Breaking Now

ലീഡ്‌സിലെ എട്ട്‌നോമ്പു തിരുന്നാളിനു ഭക്തജന പ്രവാഹം

ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ ചാപ്ലയന്‍സിയുടെ നേതൃത്വത്തില്‍ നടന്ന എട്ടുനോമ്പു തിരുനാള്‍ സമാപനത്തിന് ഭക്തജന പ്രവാഹം.പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുന്നാളില്‍ സംബന്ധിക്കുന്നതിന് യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിശ്വാസികള്‍ കീത്തലിലെ സെന്റ് ആന്‍സ് കത്തോലിക്കാ ദേവാലയത്തിലേക്ക് രാവിലെ മുതല്‍ എത്തിതുടങ്ങിയിരുന്നു.

ഓഗസ്ത് 30ന് തിരുനാള്‍ കൊടിയേറ്റത്തോടുകൂടി ആരംഭിച്ച് എട്ടു നോമ്പ് തിരുനാളില്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലയന്‍സിയിലെ വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ ആഘോഷമായ ദിവ്യബലിയ്ക്കും നൊവേനയ്ക്കും വികാരി ഫാ ജോസഫ് പൊന്നേത്ത് കാര്‍മികത്വം വഹിച്ചു.

പ്രധാന തിരുനാള്‍ ദിനത്തില്‍ കീത്തലിലെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ രാവിലെ തിരുസ്വരൂപ പ്രതിഷ്ഠ,നൊവേന എന്നിവയ്ക്ക് ശേഷം ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ കുര്യാക്കോസ് തേങ്ങാത്തറ കാര്‍മികത്വം വഹിച്ചു.ഫാ ജോസ് തേങ്ങാത്തറ,ഫാ റോജി നരിതൂക്കില്‍ എന്നിവര്‍ സഹ വൈദീകരായിരുന്നു.   

തുടര്‍ന്ന് മുത്തുകുടകളും സ്വര്‍ണ്ണ വെള്ളി കുരിശുകളുടേയും വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെ സ്വര്‍ഗ്ഗീയ മധ്യസ്ഥരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് നടന്ന പ്രദക്ഷിണം വിശ്വാസ പ്രഘോഷണമായിമാറി.പുഷ്പാലംകൃതമായ മാതാവിന്റെ തിരുസ്വരൂപം തദ്ദേശവാസികള്‍ ഭക്തിപൂര്‍വ്വമാണ് വീക്ഷിച്ചത് .സമാപനാശിര്‍വാദത്തിന് ശേഷം കീത്തലി ഹോളി ഫാമിലി ഹൈസ്‌കൂളില്‍ നടന്ന മതബോധന വാര്‍ഷിക സമ്മേളനവും കലാസന്ധ്യയും മോണ്‍സിഞ്ഞോര്‍ ആന്‍ഡ്രു സന്ദേഗ്‌സ്ഗി ഉത്ഘാടനം ചെയ്തു.ഫാ കാനന്‍ മൈക്കിള്‍ മക്ഗീഡി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ കുര്യാക്കോസ് തേങ്ങാത്തറ,ഫാ ജോസ് തേങ്ങാത്തറ എന്നിവര്‍ ആശംസിച്ചു.

വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെ വിശ്വാസികള്‍ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ മനം കുളിര്‍പ്പിക്കുന്നതായിരുന്നു.മതബോധന പരീക്ഷയില്‍ സമ്മാനാര്‍ഹരായവര്‍ക്കും ചാപ്ലിയന്‍സി ദിനത്തില്‍ ഒന്നാം സമ്മാനം നേടിയ കീത്തിലി കമ്മ്യൂണിറ്റി രണ്ടാം സ്ഥാനം നേടിയ പോസ്റ്റിഫാക്ട് വേക്കഡ് കമ്മ്യൂണിറ്റി എന്നിവര്‍ക്ക് ഫാ ജോസഫ് പൊന്നേത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ആഗസ്റ്റി ടോം,മരിയ പുത്തന്‍കുളം,അനയാ ജോണ്‍,റോബിന്‍ ജോണ്‍,ആര്യ സുനില്‍,ഷാജി ഫിലിപ്പ്,സാബു ചെറിയാന്‍,സെബാസ്റ്റന്‍ കൈതാലില്‍,ക്രിസ്റ്റോ അലക്‌സാണ്ടര്‍,സെന്‍മോന്‍ ജേക്കബ്,ഗോഡ്‌സണ്‍,മെഗന്‍,ഷെറിന്‍ സിജോ,ജോസ് വിന്‍സെന്റ്,ജെയിംസ് ഫ്രാന്‍സിസ് എന്നിവരായിരുന്നു പ്രസുദേന്തിമാര്‍ .

 




കൂടുതല്‍വാര്‍ത്തകള്‍.