CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 44 Seconds Ago
Breaking Now

യാക്കോബായ സഭയുടെ ആറാമതു കുടുംബ സംഗമം സെപ്റ്റം ബര്‍ 20, 21 തീയതികളില്‍ , ശ്രേഷ്ട കാതോലിക്ക ബാവ മുഖ്യാതിഥി

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ ആവേശമായി കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വരവിനായി  യു കെ യിലെ യാക്കോബായ സഭ ഒന്നടങ്കം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.. ശ്രേഷ്ട ബാവയുടെ എഴുന്നള്ളത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും സഭയുടെ യു കെ റിജിയണല്‍ കൗണ്‍സില്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു.

 

വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്താപിതമായിരിക്കുന്ന .ലിവര്‍പൂള്‍ സെന്റ് മെരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ വച്ച്  (ക്‌നോസിലി ലഷര്‍ ആന്‍ഡ് കള്‍ചറല്‍ പാര്‍ക്ക്. ലോങ്ങ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്‌സ് നഗറില്‍ വച്ച്  ( Knowsley Leisure & Culture Park, Longview Drive, Huyton L36 6EG )   നടത്തപ്പെടുന്ന കുടുംബ സംഗമത്തിനീനിയും ഒരാഴ്ച മാത്രമാണു അവശേഷിക്കുന്നത്. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യു കെ യില്‍ പരിശുദ്ധ സഭയുടെ ചരിത്രത്തില്‍ നടത്തപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ഒന്നയിരിക്കുമെന്നതില്‍ സംശയമില്ല. എല്ലാ ഹൈ ടെക് സംവിധാനങ്ങളും കോര്‍ത്തിണക്കിയ പ്രോഗ്രാം ഹാള്‍ സംഘാടകര്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനായി ഒരുക്കിയിരിക്കുന്നു.

 

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ്സ് ബാവായുടെ ആശീര്‍വാദത്തോടുകൂടി, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെ മഹനീയ സാനിദ്ധ്യവും കൊസ്ഥനുഗ്രഹീതവുമായ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ യു കെ മേഖലയുടെ മുന്‍ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനിയും പങ്കെടുത്തനുഗ്രഹിക്കുന്നു.

 

പരിശുദ്ധ സഭയുടെ യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി യുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വിനറായുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

 

പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെയിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരനീയമായ ഒന്നായിരിക്കും ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. പരി. സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ റജിസ്‌ട്രേഷന്‍  എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച്അനുഗ്രഹീതരാകേസ്ഥതാണെന്നു യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു.

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.