CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 6 Minutes 59 Seconds Ago
Breaking Now

ലിവര്‍പൂളിലെ അക്കാലിന്റെ (ACAL) ഓണം നാളെ പൊടി പൊടിക്കും

ലിവര്‍പൂളിലെ ഏറ്റവും ശ്രദേയമായ   മലയാളി അസോസിയേഷനുകളില്‍ ഒന്നായ   അക്കാലിന്റെ  (ACAL )  ഈ വര്‍ഷത്തെ ഓണാഘോഷത്തിനു  ലിവര്‍പൂള്‍ഫസാക്കെര്‍ലിയില്‍ ഈ വരുന്ന ശനിയാഴ്ച  രാവിലെ പത്തുമണിക്ക് കൊടിയേറും ആഘോഷങള്‍ക്ക് മാറ്റുകൂട്ടി കൊണ്ട് വിവിത പ്രായത്തില്‍ ഉള്ളവരുടെ വിവിത കലകായിക പരിപടികള്‍ അരങ്ങെറുമ്പോള്‍  അത് ലിവര്‍പൂളിലെ ഓണാഘോഷങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറും എന്നതില്‍ സംശയം ഇല്ല,

നമ്മുടെ കുട്ടികളും സുഹുര്‍തുക്കളും  എല്ലാം കൂടി നടത്തുന്ന ഈ കല മാമാങ്കത്തില്‍ അവരെ കൈയടിച്ചു പ്രോല്‍സഹിപ്പിക്കാന്‍ എല്ലാവരും മനസു കാണിക്കണം എന്ന് സങ്കാടകര്‍ അഭിര്തിക്കുന്നു.

 

ശനിയാഴ്ച രാവിലെ 10 .30 നു തന്നെ കായിക പരിപാടികള്‍ക്ക് തുടക്കം കരിക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ ഉള്ളവര്‍ കൃതിസമയത്ത് തന്നെ എത്തി ചേരണം എന്ന്  അറിയിക്കുന്നു 12 മണിക്ക് തുടങ്ങുന്ന വിഭവ സമര്‍ത്ഥമായ ഓണസദ്യ രണ്ടു മണി വരെ തുടരും അതിനു ശേഷം  കലാമത്സരങ്ങള്‍ ആരംഭിക്കും പരിപാടികളില്‍  വാള്‍ട്ടന്‍ ങ ജ സ്റ്റിവ്   റോതറാം  ഫസകെര്‍ലി കൌണ്‍സിലര്‍   േഡവ് ഹനരാട്ടി ,എന്നിവര്‍ മുഖൃ അതിഥികള്‍ ആയിരിക്കും

 

കഴിഞ്ഞ എ ലെവല്‍ പരിക്ഷയില്‍ അഞ്ചു എ സ്റ്റാര്‍ നേടിയ റോയല്‍ കൊയിതറയ്ക്കും   മികച്ച പ്രകടനം കാഴ്ച വെച്ച റോഷ്‌നീ വിന്‍സെന്റ് നെയും  യോഗത്തില്‍ ആദരിക്കും   ജന്മന അന്തന്‍ അയ ടോയല്‍   നേടിയ വിജയം ഇംഗ്ലീഷ് പത്രങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു   ഈ കുട്ടി  ഇംഗ്ലണ്ട്‌ലെ മലയാളി സമൂഹത്തില്‍ ഇന്നു സജീവ ചര്‍ച്ചയാണ്

മാഞ്ചസ്റ്ററിനടുത്ത്‌ വിഗണില്‍ ഉള്ള കിടങ്ങൂര്‍ സ്വദേശി ഷാജു ,ആനി. ദമ്പതികളുടെ മകനായ ഈ മിടുക്കന്‍ ജിസിഎസ്സിപരിക്ഷയിലും എല്ലാ വിഷയത്തിനും എ സ്റ്റാര്‍ നേടിയിരുന്നു ചരിത്രം ഉറങ്ങുന്ന ലോകത്തിലെ ഏറ്റവും പഴയ യുണിവേഴ്‌സിറ്റി അയ ഓക്സ്സ് ഫോര്‍ഡ് യുണിവേഴ്‌സിറ്റിയില്‍ ഈ മിടുക്കന് നിയമം പഠിക്കാനും അഡ്മിഷന്‍ ഒരുങ്ങി കഴിഞ്ഞു 

  2014 സെപ്റ്റംബര്‍ 13 ശനിയാഴ്ച നടക്കുന്ന അക്കാലിന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ഒട്ടും കേരള തനിമ നഷ്ട്ടപ്പെടാതെ ആഘോഷിക്കാന്‍ ഉള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു എന്ന് ഏഷ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ലിവര്‍പൂള്‍(അകാല്‍) .  ഭാരവാഹികള്‍  പറഞ്ഞു  

എല്ലാ വര്‍ഷവും നേഴ്‌സ് ഡേ ഉള്‍പ്പെടെ ഒട്ടേറെ പുതുമയാര്‍ന്ന പരിപാടികള്‍  കൊണ്ട് വളരെ നേരത്തെ യു  കെ മലയാളികളുടെ ഇടയില്‍  അക്കാല്‍ ശ്രദ്ധ നേടിയിരുന്നു . 

 

    പൂക്കളതോട് കൂടി ണാഘോഷ പരിപാടികളുടെ തുടക്കംകുറിക്കുന്നു .ഫസക്കെര്‍ലി ഹൈ സ്‌കൂള്‍ അങ്കണത്തില്‍ പരിപാടികള്‍ രാവിലെ അരങ്ങെറുമ്പോള്‍ ഒരു കേരളിയ സ്പര്‍ശം അവിടെ നിറഞ്ഞു തുളുമ്പും എന്നതില്‍ സംശയം ഇല്ല.  .

             കുട്ടികളുടെയും വലിയവരുടെയും വൈവിദ്ധിമാര്‍ന്ന കല കായിക മത്സരങ്ങള്‍ ഓണാഘോഷ പരിപാടിക്ക് മറ്റു കൂട്ടും . മുട്ടായി പെറുക്കല്‍ ,റൊട്ടി കടി , വാല് പറിക്കല്‍ ,ലെമെന്‍  ഓണ്‍ ദി സ്പൂണ്‍ , വടംവലി ,എന്നി മത്സരങ്ങള്‍  രാവിലെ നടത്തും 

 ഈ വര്‍ഷത്തെ ഓണം അകാല്‍നൊപ്പം ആഘോഷിക്കാന്‍ നിങളെ ഞങ്ങള്‍ ക്ഷണിക്കുന്നു

ആഘോഷങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുകfazakerley  high school , sherwoods  Road     L 10 1LB

തോമസ് ജോര്‍ജ് .07882640425 സാബു ജോര്‍ജ് .07914355095

 ആഘോഷം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്  ഹാളിനോടു  അനുബന്ധിച്ചു വലിയ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.