CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 20 Seconds Ago
Breaking Now

സാലിസ്ബറി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്

സാലിസ്ബറി മലയാളി അസോസിയേഷന്റെ രണ്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ 14 ഞായറാഴ്ച 9 മണിക്ക് ആല്‍ഡര്‍ബറി വില്ലേജ് ഹാളില്‍ സമാരംഭിക്കും. രാവിലെ 9 മണിക്ക് നടക്കുന്ന വടം വലിക്ക് ശേഷം മാവേലി മന്നനെ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ സാലിസ്ബറി മേയര്‍ കൗന്‍സിലര്‍ ശ്രീമതി ജോ ബ്രൂം ഓണാഘോഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും. പ്രസ്തുത സമ്മേളനത്തില്‍  യുക്മ സൗത്ത് വെസ്റ്റ് റിജിയണല്‍ സെക്രെടറി ശ്രീ രെവിഷ് ജോണ്‍, ട്രെസ്സേല്‍ ട്രസ്റ്റ് പ്രതിനിധി ശ്രീ ഇയാന്‍ ബിഷപ്പ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ സെപ്റ്റംബര്‍ 2,5,6 തിയതികളിലായി ശ്രീ ജോമി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന കായിക പരിപാടികളില്‍ വിജയികളായവര്‍ക്കും യുക്മ കലാ കായിക സാഹിത്യ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച്ചവര്ക്കും പുരസ്‌കാരങ്ങള്‍ നല്കി ആദരിക്കും. 

തുടര്‍ന്ന് നടക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം അസോസിയേഷനിലെ കുരുന്നുകളും മുതിര്‍ന്നവരും ചേര്‍ന്ന് ഒരുക്കുന്ന കലാവിരുന്ന് ഒരു നവ്യാനുഭവമായിരിക്കും. തിരുവാതിരയും വള്ളം കളിയും വേദിയില്‍ അരങ്ങേറുമ്പോള്‍ തിരുവോണം 2014 അവിസ്മരണീയാമാകും. പരിപാടിയുടെ വിജയത്തിനായി ശ്രീ ജോബിന്‍, ശ്രീമതി രേജിത ലിജേഷ്, ശ്രീമതി രാഹി സാബു തുടങ്ങിയവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി പ്രസിഡന്റ് ശ്രീ സുജു ജോസഫ് അറിയിച്ചു. 

രക്ഷാധികാരിയായി ശ്രീ ജോസ് കെ ആന്റണിയും സെക്രെടറിയായി ശ്രീ സെബസ്റ്റിയാനും ട്രേഷററായി ശ്രീ ജേക്കബ് ചാക്കോയും പ്രവര്‍ത്തിക്കുന്ന അസോസിയേഷനില്‍ വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു. തിരുവോണം 2014 ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സുജു ജോസഫ് അറിയിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.