CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 58 Seconds Ago
Breaking Now

കുറവിലങ്ങാട് ഗവണ്‍മെന്റ് ഹൊസ്പിറ്റലിനു ഗ്ലോസ്‌റ്റെര്‍ഷയര്‍ മലയാളി അസോസിയേഷന്റെ കാരുണ്യസ്പര്‍ശം

കഴിഞ്ഞ വര്‍ഷങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തന മേഘലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജി. എം. എയുടെ 2014ലെ ചാരിറ്റി ഫണ്ട് റിലീസ് ചെയ്തു.

 

കേരളത്തിലെ ഗവണ്‍മെന്റ് ആതുരാലയങ്ങളുടെ ദാരുണ സ്ഥിതി നേരില്‍ കണ്ട് അതിന്റെ ഉന്നമനത്തിനായി എല്ലാ വര്‍ഷവും സ്വരൂപിക്കുന്ന പണം വളരെ കൃത്യനിഷ്ഠയോടെ കേരളത്തിലെ നമ്മുടെ സഹോദരി സഹോദരന്മാരിലെക്ക് എത്തിക്കുമ്പോള്‍ ഈ പ്രവര്‍ത്തന മേഖലയുടെ പ്രസക്തി ഗ്ലോസ്‌റ്റെര്‍ഷയറിലുള്ള എല്ലാ മലയാളികള്‍ക്ക് ആഭിമാനവും, ആത്മ സംതൃപ്തിയും, പ്രചോദനവും ഉളവാക്കുന്നു.

 

ജി. എം. എ എക്‌സിക്യൂട്ടീവ് കമ്മിറ്റി കുറവിലങ്ങാട് ഗവണ്‍മെന്‍ട് ആശുപത്രിയിലെ ശോചനീയാവസ്ഥ നേരില്‍ കണ്ടു മനസിലാക്കുകയും, അവിടുത്തെ ഡോക്ടര്‍മാരുടെയും നാട്ടുകാരുടെയും അപക്ഷ കണക്കിലെടുത്ത്, ആശുപത്രി കട്ടിലുകളുടെ മൂട്ട ശല്യം പരിഹരിക്കുവാന്‍  മരുന്നടിപ്പിക്കുകയും, എല്ലാ കട്ടിലുകളും പെയിന്റ് ചെയ്തു മുപ്പതു പുതിയ ഹൈ ടെക് കിടക്കകള്‍ കൈമാറുകയും ചെയ്തു. സാധാരണ വീട്ടില്‍ നിന്ന് കിടക്കയുമായി ഈ ആശുപത്രിയില്‍ വന്നുകൊണ്ടിരുന്ന ആളുകള്‍ക്ക് ജി. എം. എയുടെ ഈ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ ആശ്വാസം എന്ന് ഒരു നാട്ടുകാരന്‍ പറഞ്ഞപോള്‍ ഉണ്ടായ ഒരു മാനസിക സംതൃപ്തി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

 

കടുത്തുരുത്തി MLA,  ശ്രി. മോന്‍സ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ച് ആശുപത്രി സൂപ്രണ്ട് ഹരികുമാറിനു കൈമാറിയപ്പോള്‍ മറ്റുള്ളവരുടെ ദുഖത്തില്‍ താനും പങ്കാളിയായി എന്ന ചാരിതാര്‍ത്യമാണ് എല്ലാ ജി. എം. എ അംഗങ്ങള്‍ക്കും. പ്രസ്തുത യോഗത്തില്‍ ജി. എം. എ പ്രസിഡന്റ് ശ്രി. മാത്യു അമ്മായികുന്നേല്‍  കുറവിലങ്ങാട് ഗവണ്‍മെന്റ് ആശുപത്രിക്ക് എല്ലാ ആശംസകള്‍ അര്‍പ്പിക്കുകയും, അതോടൊപ്പം ഇനിയും അവരുടെ ആവശ്യങ്ങളില്‍  ജി. എം. എ അവോരോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പു നല്കുകയം ചെയ്തു.   

 




കൂടുതല്‍വാര്‍ത്തകള്‍.