CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 43 Seconds Ago
Breaking Now

ലിവര്‍പൂളിലെ അക്കാലിന്റെ (ACAL) ഓണം അവിസ്മരണിയമായി

ലിവര്‍പൂളിലെ  ഏറ്റവും  അച്ചടക്കമുള്ള  മലയാളി അസോസിയേഷനുകളില്‍ ഒന്നായ   ആക്കാലിന്റെ  (ACAL )  ഈ വര്‍ഷത്തെ ഓണാഘോഷത്തിനു  കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം എഴുമണിയോട് കൂടി കൊടിയിറങ്ങി.രാവിലെ പത്തുമണിക്ക് ആരംഭിച്ച കായിക മത്സരങ്ങള്‍ക്ക്‌ശേഷം നടന്ന വിഭവ സമര്‍ത്ഥമായ ഓണസദ്യ എല്ലാവരും നന്നായി ആസ്വദിച്ചു.പിന്നിട് നടന്ന കുട്ടികളുടെയും വലിയവരുടെയും കല മാമാങ്കം ഉണ്ടാക്കിയ മനോഹരമായ മുഹുര്‍ത്തങ്ങള്‍ ആഘോഷങള്‍ക്ക് മാറ്റുകൂട്ടി  

ബിജു സ്‌കറിയ അവതരിപ്പിച്ച സ്‌കിറ്റ് ,  ജോര്‍ജ് കുട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ലുങ്കി ഡാന്‍സ് മുതലായ ഒട്ടേറെ പുതിയ കലാ സൃഷ്ട്ടികള്‍ കാണികള്‍ക്ക് വേണ്ടി അക്കാല്‍ ഒരുക്കിയിരുന്നു .കൂട്ടയ പ്രവര്‍ത്തനം ആയിരുന്നു ഈ വിജയങ്ങള്‍ക്ക് എല്ലാം കാരണം എന്ന് പറയാതിരിക്കാന്‍ കഴിയില്ല     

ഓണത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് വാള്‍ട്ടന്‍ M P സ്റ്റിവ്   റോതറാം  ഫസകെര്‍ലി കൌണ്‍സിലര്‍  ഡേവ് ഹനരാട്ടി ,എന്നിവര്‍ സംസാരിച്ചു  ഏഷ്യന്‍ സമൂഹത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ എല്ലാം മുമ്പ് ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട് എന്നും ഇനിയും എന്തെങ്കിലും അവശൃം ഉണ്ടായാല്‍  ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും എന്ന് അവര്‍ ഉറപ്പു നല്‍കുകയും ചെയ്തു.

പതിവിനു വിപരീതമായി കുറച്ചു ഇംഗ്ലീഷ് കാരും പരിപാടിയില്‍ പങ്കെടുത്തു അതില്‍ മാര്‍ക്ക് ആന്റെന്‍സണ്‍ വടം വലിയിലും പങ്കെടുത്തു   

 

കഴിഞ്ഞ എ ലെവല്‍ പരിക്ഷയില്‍ അഞ്ച് എ സ്റ്റാര്‍ നേടിയ റോയല്‍ കൊയിതറയ്ക്കും M P മൊമന്റോ സമ്മാനിച്ച് യോഗത്തില്‍ ആദരിച്ചു .എ ലെവല്‍ പരിക്ഷയില്‍  മികച്ച പ്രകടനം കാഴ്ച വെച്ച റോഷ്‌നീ വിന്‍സെന്റിനു  ഫാദര്‍ പോള്‍  മോമന്‍ോറ നല്‍കി ആദരിച്ചു .

ടോയലിനെ മറുപടി പ്രസംഗം തികഞ്ഞ സാമൂഹിക ബോധത്തിന്റെ അടിത്തറയില്‍ അയിരുന്ന.ജന്മനീ അന്തനായ ടോയല്‍ നേടിയ വിജയം ഇംഗ്ലീഷ് പത്രങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു .ഈ കുട്ടി  ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തില്‍ ഇന്നു സജീവ ചര്‍ച്ചയാണ്.ടോയലിനെ അഭിനദ്ധിച്ചു ടോം ജോസ് തടിയംപാട് പ്രസംഗിച്ചു

ചരിത്രം ഉറങ്ങുന്ന ലോകത്തിലെ  ഏറ്റവും പഴയ യുണിവേഴ്‌സിറ്റിയായ ഓക്‌സ്‌ഫോര്‍ഡ് ടോയലിനു അഡ്മിഷന്‍ നല്‍കി കഴിഞ്ഞു 

 .ഫസക്കെര്‍ലി ഹൈ സ്‌കൂള്‍ അങ്കണത്തില്‍ ആരങ്ങേറിയ ഓണാഘോഷ പരിപാടികള്‍ക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ACAL പ്രസിഡന്റ്    തോമസ് ജോര്‍ജ്  സംസാരിച്ചു  അക്കാല്‍ സെക്രട്ടറി   സബു ജോര്‍ജ് നന്ദിയും പറഞ്ഞു .സജിമോന്‍ തോമസ് ,ജോളി വര്‍ഗിസ് ബബിത സാദിക്ക്‌,ൈഷജി പോള്‍ എന്നിവര്‍ കല പരിപാടികള്‍ക്ക്  നേതൃത്വം കൊടുത്തു അക്കാലിന്റെ മുഴുവല്‍ കമ്മിറ്റി അംഗങ്ങളും സജീവമായി പരിപാടികള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു  

 




കൂടുതല്‍വാര്‍ത്തകള്‍.