CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 28 Seconds Ago
Breaking Now

ഓണത്തിനെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്റിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുങ്ങുന്നു

മലയാളിയുടെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരിക്കുന്ന നന്മയുടെ ബാക്കിപത്രം ഇന്നും തെളിഞ്ഞുവരുന്നത് അവരുടെ സ്വന്തം ഓണത്തിലും, അതിന്റെ ഉത്സവാഘോഷത്തിലുമാണ്.സന്ദര് ലാന്റിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇത്തവണ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 21 ഞായറാഴ്ച നടക്കുന്ന ഓണസദ്യയില്‍ കേരളത്തിന്റെ ഗൃഹാതുരുത്വമുണര്‍ത്തുന്ന വിഭവങ്ങളും, കേരള തനിമയുള്ള സാംസ്‌കാരിക പരിപാടികളും കൊണ്ട് സമ്പന്നമായിരിക്കും.നന്മയുടെ ഈ ഉത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നു .

ഓണാഘോഷം നടക്കുന്ന വേദി : Deptford & Millfield Communtiy Center,  Sundarland. 

സമയം : സെപ്റ്റംബര്‍ 21 , ഞായറാഴ്ച   - 11 am to 4 pm 

 

 




കൂടുതല്‍വാര്‍ത്തകള്‍.