CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 44 Minutes 47 Seconds Ago
Breaking Now

ബ്രോംലി മലയാളി അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയം ; ഓണസദ്യയും നിറസന്ധ്യയും സൗത്ത്ഈസ്റ്റ്‌ലണ്ടന്റെ ചരിത്രത്തില്‍ എന്നേക്കുമായി ഒരോര്‍മ്മ വിരുന്ന്

സെപ്റ്റംബര്‍14, ഞായറാഴ്ച ബ്രോംലിയിലെയും പരിസര ്രപദേശങ്ങളിലെയും മലയാളികള്‍ക്ക് ഏറെക്കാലം മറക്കാതെകൊണ്ടുനടക്കാന്‍ മനോഹരമായ ഒരു ദിവസമായിരുന്നു.   ബ്രോംലി മലയാളിഅസ്സോസ്സിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം പുതുമകൊണ്ടും വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും സംഘടനാപാടവംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ മുതല്‍ തന്നെ ബ്രോംലിയിലെയും സമീപപ്രദേശങ്ങളിലെയും മുഴുവന്‍ മലയാളികളും ബ്രോംലിയുടെ ഹൃദയഭാഗത്തുള്ള ഗ്രേറ്റ് ഹാളിലേക്ക ്ഒഴുകുകയായിരുന്നു. ബ്രോംലിഗ്രേറ്റ്ഹാളില്‍ (സിവിക്‌സെന്റര്‍) രാവിലെ10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ നടന്ന വിവിധ പരിപാടികളില്‍ 600ലധികംപേര്‍ പങ്കെടുത്തു.

കുഞ്ഞുസുന്ദരികളുടെ താലപ്പൊലിയും ചന്ദനതിലകവുമായി മുഖ്യാതിഥികളെ നിറഞ്ഞുകവിഞ്ഞ സദസ്സിലേക്ക്വരവേറ്റു.  അസോസിയേഷന്‍ സെക്രട്ടറി മനോജ് നായരുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സാംസ്‌കാരിക സദസ്സില്‍ പ്രസിഡണ്ട്അനുകലയന്താനത്ത് അധ്യക്ഷനായിരുന്നു.  ബ്രോംലി മേയര്‍ കൌണ്‌സിസലര്‍ ജൂലിയന്‍ ബെന്നിങ്ങ്ടന്‍ നിലവിളക്ക് കൊളുത്തി ഓണാഘോഷപരിപാടികള്‍ക്ക ്ഔദ്യോഗിക നാന്ദികുറിച്ചു.  സാംസ്‌കാരിക സദസ്സില്‍ ബെന്നിങ്ങ്ടനെ കൂടാതെ മലയാളിയും സൌത്ത് ലണ്ടന്‍ മലയാളികളുടെ അഭിമാനവുമായ ക്രോയ്‌ഡോണ്മേങയര്‍ കൌണ്‌സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദും ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഫസ്റ്റ്‌സെക്രട്ടറികോണ് സുകലര്‍ പികെപട്ടേലും സൌത്ത്വാര്‍ക്അര്‍ച്ഡയോസിസ ്ചാപ്പലിന്‍ റവ. ഫാദര്‍ ബിജു കൊറ്റനല്ലൂരും മുഖ്യാതിഥികള്‍ ആയിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പേ കുടുംബസമേതം കേരളം സന്ദര്‍ശിച്ചതിന്റെ സന്തോഷകരമായ അനുഭവങ്ങള്‍ മേയര്‍ ബെന്നിങ്ങ്ടന്‍ സദസ്സുമായി പങ്കുവച്ചു.  ബ്രോംലിയുടെയും യുകെയുടെയും വികസനത്തില്‍ മലയാളികളുടെ പങ്ക്വലിയതാണെന്ന് അദ്ദേഹംപറഞ്ഞു.  തുടര്‍ന്ന ്‌സംസാരിച്ച ക്രോയ്‌ഡോണ്മ്യേര്‍ മഞ്ജു എല്ലാമലയാളികള്‍ക്കും നന്മനിറഞ്ഞഓണംആശംസിച്ചു.  ഓണാഘോഷത്തിന്റെഭാഗമായിവൈസ്പ്രസിഡണ്ട്‌വേണുഗോപാലിന്റെ നേതൃത്വത്തില്‍ ബിഎംഎ അണിയിച്ചൊരുക്കിയ 2014 സുവനീര്‍ അവര്‍ ഫാദര്‍ ബിജു വിന്നല്‍കി പ്രകാശനം ചെയ്തു. ഓണം ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് നമുക്ക് പകര്‍ന്നു തരുന്നതെന്ന് ഫാദര്‍ ബിജു തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.  ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഫസ്റ്റ്‌കോണ്‌സുഞലര്‍ പി കെ പട്ടേല്‍ അസോസ്സിയേഷന ്എല്ലാഭാവുകങ്ങളും നേര്‍ന്നു.  മുഖ്യാതിഥികള്‍ക്ക ്അസ്സോസ്സിയേഷന്റെ സ്‌നേഹ സമ്മാനങ്ങള്‍ വേണുഗോപാല്‍, നില്‍ജൊ, വാണി, രജിത എന്നിവര്‍ കൈമാറി.

 

അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ജോണ്‌സിന്റെ കരവിരുതില്‍ വിരിഞ്ഞ മാവേലിയുടെ പൂര്‍ണ്ണകായചിത്രം സ്‌റ്റെജിന്റെ മുന്നില്‍ ആഘോഷങ്ങളുടെ ചുക്കാന്‍പിടിക്കാനെന്നവണ്ണം നിലയുറപ്പിച്ചിരുന്നു. രജിത, വാണി, സിന്ധു, നില്‍ജൊ, ഷാനി, റീനഎന്നിവര്‍ ചേര്‍ന്നൊരുക്കിയ ഓണപൂക്കളം മാവേലിയുടെവരവേല്‍പ്പിനു കേരളീയ തനിമനല്‍കി.അനന്യയുംആയനുംആലപിച്ച പ്രാര്‍ത്ഥനയോടെ കലാപരിപാടികള്‍ക്ക് തുടക്കംകുറിച്ചു.  ആദ്യമേതന്നെ ഓണത്തിനെകുറിച്ച് ആയന്‍നായര്‍ ചെയ്തലഘു പ്രസംഗം സദസ്സിനെ കയ്യിലെടുത്തു.  സ്വാതിനമ്പ്യാരും ആഞ്ജലജോണ്‌സ്‌നും അവരുടെ മനോഹരമായ ഭാരതനാട്യത്തിലൂടെ ഞങ്ങള്‍ ഇന്ത്യന്‍ പൈതൃകം എന്നുംകാത്തു സൂക്ഷിക്കുമെന്ന് പറയാതെ പറഞ്ഞു.  വെള്ളിക്കിണ്ണം തുള്ളിതുളുമ്പുന്ന ചേലോടെ കുസൃതിച ുവടുകള്‍ വച്ചു നൃത്തമാടി വൈഷ്ണവിയും, ഉശിരുള്ള ലുങ്കിഡാന്‍സുമായി ആന്‍സനും സദസ്സില്‍ആവേശംവിതച്ചു. മുന്തിരി ചുണ്ടില്‍ പുഞ്ചിരിയും വെട്ടിതിളങ്ങുന്ന അലുക്കത്തുമായിെ മഹരുബ നൃത്തവുമായി അനന്യനായരും ശ്രേയനമ്പ്യാരും സദസ്സിേെന്റ പാന്നോമനകളായി.

'പാക്കവന്ദ എല്ലോരുക്കും ഡബിള്‍ വണക്കവും' ആയി ആല്‍ഫിയോ ഹെയ്ഡന്‍ ജോടികളുടെ വെടിക്കെട്ട്ഡാന്‍സ ്എല്ലാവരും രസിച്ചുകണ്ടു.  ആജ്തൂഹേപാനിപാനിപാനി എന്ന ഹിന്ദി റോക്ക് പാട്ടിനു ചുവടുവച്ചു ഐസക്കും മലയ്കറോബിനും, ഗുന്‍ഗുനാരെഡാന്‍സിനൊപ്പം ചുവടുവച്ചു മിഷേലും അനുഷയും വൈവിധ്യതയുള്ള ഒരനുഭവം സദസ്സിനു പകര്‍ന്നു നല്‍കി.  രജിതയുടെ യുംബിനുവിന്റെ യുംബാലയുടെയും പാട്ടുകള്‍ കാണികള്‍ സന്തോഷത്തോടെ വരവേറ്റു.   കേരളത്തിന്റെ തനതുകലയായ മോഹനിയാട്ടം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി അവതരിപ്പിച്ച ക്രോയ്‌ഡോണ് ഉഹപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ ഡാനിയേല സാക്വര്‍ഗീസ്  ശാലിനി ശിവശങ്കര്‍ ജോടികള്‍ ബിഎംഎയുടെ ഓണാഘോഷങ്ങള്‍ക്ക് ഒരു കേരളച്ഛായ കൊടുത്തു. കുറച്ചു നേരത്തേക്ക് കണ്ണന്റെ പുല്ലാങ്കുഴലായി മാറി, നിറഞ്ഞ പുഞ്ചിരിയും ചടുലമായചുവടുവയ്പ്പുകളുമായി ശ്രീകൃഷ്ണ ഭക്തിഗാനത്തിനൊപ്പം വാണിസുബ്രമണ്യന്‍ ചെയ്ത നൃത്തം ഒരുപുത്തന്‍ അനുഭവം തന്നെയായിരുന്നു.

വായില്‍ വെള്ളമൂറുന്ന ഇരുപത്തൊന്നിനം വിഭവങ്ങളുമായി സമൃദ്ധമായ ഓണസദ്യ ആഘോഷത്തിനെത്തിയവര്‍ക്ക് നാട്ടില്‍ അമ്മയുടെ കൈപ്പുണ്ണ്യത്തില്‍ വിളമ്പിയ ഓണസദ്യയുടെ ഗൃഹാതുരത്വം സമ്മാനിച്ചു.  സദ്യകഴിച്ചു പരിസരം മറന്നു കൈനക്കുന്നകുഞ്ഞുങ്ങള്‍ (വലിയവരും!) കൌതുകമുള്ള കാഴ്ചയായിരുന്നു.  മലയാളികള്‍ മാത്രമല്ല, ബ്രോംലെയിലെയും ക്രോയ്‌ഡോനിലെയും മേയര്‍മാരടക്കം ആഘോഷങ്ങള്‍ക്ക്വന്നുചേര്‍ന്ന എല്ലാവരും ഓണസദ്യ ശരിക്കും ആസ്വദിച്ചു. 

ഓണസദ്യയ്ക്ക്േശഷം രണ്ടു മണിയോടെ പ്രസസ്ത സിനിമാതാരങ്ങളും മലയാളികള്‍ക്കെല്ലാം പ്രിയപ്പെട്ടവരുമായ രമേഷ്പിഷാരടിയുടെയും ഭാമയുടെയും നേതൃത്വത്തില്‍'നിറസന്ധ്യ2014' അരങ്ങേറി.  അടുത്ത മൂന്നു മണിക്കൂര്‍ തട്ടുതകര്‍പ്പന്‍ പ്രകടനങ്ങളുമായി നിറസന്ധ്യ ടീം സദസ്സിന്റെ നിര്‍ത്താത്ത കയ്യടിവാങ്ങി. പിഷാരടിയെയും ഭാമയെയും കൂടാതെ പ്രസസ്ത പാട്ടുകാരായ അരുണ്‌ഗോംപന്‍, വില്ല്യം, സുദര്‍ശന്‍ (ഐഡിയസ്റ്റാര്‍സിങ്ങേര്‍സ്) എന്നിവരും നേഹ, വിഷ്ണുമോഹന്‍, മനോജ്ഗിന്നസ് എന്നീകലാകാരന്മാരും'നിറസന്ധ്യ' യുടെമാറ്റുകൂട്ടി.  യുകെ ഫുള്‍ ഓണ്ഡാഗന്‍സെര്‍സ് അവതരിപ്പിച്ച നൃത്ത വിരുന്നും ഉണ്ടായിരുന്നു.

ഓണാഘോഷ പരിപാടികള്‍ക്ക് അനുകല യന്താനത്ത്, മനോജ്‌നായര്‍, വേണുഗോപാല്‍, ജിനില്‍ സെബാസ്റ്റ്യന്‍, വാണി സുബ്രമണ്യന്‍, നില്‍ജൊ റോയ്, വിനോദ് പട്ടാഭിരാമന്‍, ഡെന്നി ജേക്കബ്, ജോണ്‌സുന്‍ ഉലഹന്നാന്‍, റോയ്‌പോള്‍, ജിയോ ജോണ്എ്ന്നിവര്‍ നേതൃത്വം നല്‍കി.

 

ആഘോഷപരിപാടികള്‍ വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും സെക്രട്ടറി മനോജ് നായരും പ്രസിഡന്റ്അനുകലയന്താനത്തും നന്ദിരേഖപ്പെടുത്തി.

 

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.facebook.com/bma.london.5?fref=ts&ref=br_tf

 

 




കൂടുതല്‍വാര്‍ത്തകള്‍.