CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 34 Seconds Ago
Breaking Now

ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം ഒക്ടോബര്‍ മാസത്തില്‍ നോര്ത്ത് ഈസ്റ്റില്‍ വെച്ച് തുടക്കമാകുന്നു

സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവ മക്കളായി മാറുവാനും,സ്വര്ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യപിക്കുവനുമായി, കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷണത്തിലൂടെ  അനേകായിരങ്ങളെ െ്രെകസ്തവ സ്‌നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ( ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്കുന്ന തപസ് ധ്യാനം നോര്ത്ത് ഈസ്റ്റില്‍  വെച്ച് ഒക്ടോബര്‍ 3,4,5 തിയതികളില്‍ (വെള്ളി, ശനി,ഞായര്‍) നടത്തപെടുന്നു. ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് യേശുസ്‌നേഹം അനുഭവിച്ച്, പ്രവാസജീവിതത്തിന്റെ പിരി മുറുക്കങ്ങളില്‍  നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി പരിശുദ്ധാല്മ ചൈതന്യം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു. ധ്യാന വിജയത്തിനായുള്ള മാധ്യസ്ഥ പ്രാര്ത്ഥനകളും ജപമാലകളും യുകെയുടെ വിവിധ കേന്ദ്രങ്ങളില്‍ സജീവമായി തുടങ്ങി കഴിഞ്ഞു. 

 

ധ്യാനവേദിയുടെ അഡ്രസ്:  Diocesan Youth Village, PembertonRoad,  Allensford,  CONSETT.  Co.Durham-DH8 9BA

കൂടുതല്‍ വിവരങ്ങള്ക്ക് : മാത്യു ജോണ്: 07912344516, ഫാ. സജി തോട്ടത്തില്‍: 07852582217

 

 




കൂടുതല്‍വാര്‍ത്തകള്‍.