CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 35 Seconds Ago
Breaking Now

ഈ കുടുംബത്തിനും, കുട്ടികള്‍ക്കും നേരെ നിങ്ങളുടെ കാരുണൃം ചൊരിയില്ലേ ?

ഈ വര്‍ഷം ഞങ്ങള്‍ നിങ്ങളെ സമിപിക്കുന്നത് സമൂഹത്തിന്റെ മുഖൃധാരയില്‍ നിന്നും നൂറ്റാണ്ടുകളായി ആട്ടി പായിക്കപ്പെട്ട ഗിരിവര്‍ഗ്ഗക്കാരുടെ കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കുന്നതിനുള്ള ഒരു എളിയ ശ്രമത്തിനും അതോടൊപ്പം പ്രകൃതി ദുരന്തം കൊണ്ട് ജീവിതം നരകതുല്ലൃമായി തീര്‍ന്ന ഇടുക്കി ജില്ലയിലെ ഉപ്പുതോട്ടിലെ ഒരു കൃഷിക്കാരന്റെ കുടുംബത്തിനും വേണ്ടി ആണ് ഇതിനോട് നിങ്ങള്‍ മുഖം തിരിക്കരുത് എന്ന് വിനയ പൂര്‍വ്വം അപേക്ഷിക്കുന്നു

ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ കുടുംബിനി ആയിരുന്ന നിരപ്പേല്‍ മേരി തന്റെ ഭര്‍ത്താവിനു ഒപ്പം കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണ് കഷ്ട്ടകാലം മരത്തിന്റെ രൂപത്തില്‍ അവരുടെ മേല്‍ വന്നു പതിച്ചത് അതോടെ അരക്കു കീഴുവശം തളര്‍ന്നു ചലനശേഷി നഷ്ട്ടപെട്ട അവരുടെ ജീവിതം ഒരു കട്ടിലില്‍ തളക്കപ്പെട്ടു അതോടെ രണ്ടു കുട്ടികളുടെ പഠനവും എല്ലാം പ്രധിസന്ധിയിലായി ഭര്‍ത്താവു മേരിയെ പരി രക്ഷിക്കാന്‍ അടുത്ത് തന്നെ നില്‍ക്കേണ്ടി വന്നു അങ്ങനെ തകര്‍ന്ന ആ കുടുംബത്തിന്റെ ഉള്ള സ്ഥാലം ചികിത്സയ്ക്കായി വിറ്റു അവസാനം വീടും ബാങ്കില്‍ പണയം വച്ച് അത് ഇപ്പോള്‍ ജപ്തിയില്‍ ആണ് എന്ന് ബാങ്കില്‍ നിന്നും അറിയിച്ചിട്ടുണ്ട്

ഇതിനിടയില്‍ മരുന്ന് മേടിക്കാന്‍ മുരിക്കശേരിയില്‍ പോയി വന്ന ഭര്‍ത്താവു കണ്ടത് എലി കരണ്ട മേരിയുടെ കാലുകള്‍ ആണ് എലി കടിച്ചത് പോലും മനസിലാക്കാന്‍ ഉള്ള സ്പര്‍ശന ശക്തി പോലും ഇല്ലാത്ത അവസ്ഥയാണ് അവരുടേത് എന്ന് പറയുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വെതനയുടെ ആഴം മനസിലാക്കാന്‍ കഴിയും.

മക്കള്‍ക്ക് ഇംഗ്ലണ്ടില്‍ പഠിക്കാന്‍ അവസരം കിട്ടിയിട്ട് പോലും അവര്‍ക്ക് ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചില്ല എന്ന് പറഞ്ഞു ദുഖിച്ചു നടക്കുന്നവര്‍ ആണ് നമ്മള്‍. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടവര്‍ നമ്മളുടെ ഇടയില്‍ ഉണ്ട് എന്ന് നമ്മള്‍ ഓര്‍ക്കുന്നത് നന്നാവും അങ്ങനെ യുള്ള കുട്ടികളെ സഹായിക്കാന്‍ ഉള്ള ഒരു ചെറിയ ശ്രമം കൂടി ആണ് ഞങള്‍ നടത്തുന്നത് , ഏഴുപതോളം കുട്ടികള്‍ പഠിക്കുന്ന കോഴിമല ആദിവാസി പിന്നോക്ക സ്‌കൂള്‍ കുട്ടികള്‍ക്ക് കുടയും ബാഗുകളും നല്‍കി സഹായിക്കാന്‍ ആണ് ആലോചിക്കുന്നത് .

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങള്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഞങ്ങളുടെ സത്യ സന്ധതയും സമര്‍പ്പിത മനോഭാവവും നിങളെ ബോദൃപ്പെടുതിട്ടുണ്ട്

 

ഇടുക്കിജില്ലാ സംഗമത്തിന്റെ ജോയിന്റ് കണ്‍വീനരു മാരായ തോമസ് വരകുകാല ,പീറ്റര്‍ തണോലി എന്നിവര്‍ മേരിയുടെ വീട്ടിലും മുകളില്‍ പറഞ്ഞ സ്‌കൂളിലും പോയി നേരില്‍ കണ്ടു സഹായം അര്‍ഹിക്കുന്നവരാണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് . ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് തിരുമാനിച്ചത് എന്നാണ് കണ്‍വീനര്‍ ബെന്നി തോമസ് അറിയിച്ചിരിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങുന്ന ഒരു കളിപ്പട്ടത്തിന്റെ പണം ഇവര്‍ക്ക് നല്‍കിയാല്‍ അത് ഒരു വലിയ സഹായം ആയി തീര്‍ന്നെക്കാം

 

ഞങ്ങള്‍ നടത്തുന്ന ഈ നന്മ പ്രവര്‍ത്തിയില്‍ എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു ഒട്ടനവധി മനുഷ്യ സ്‌നേഹികളുടെ പിന്തുണയും സഹായവും എപ്പോള്‍ തന്നെ അറിയിച്ചിട്ടുണ്ട് .ഈ ചാരിറ്റി കളക്ഷന്‍ നല്ല രീതിയില്‍ വിജയകരമാകുവാന്‍ നല്ലവരായ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. പണം അയക്കേണ്ട ബാങ്ക് വിവരങ്ങള്‍ താഴെ കൊടുക്കുന്നു 

 

മുന്‍ വര്‍ഷങ്ങളില്‍ സംഗമം നടത്തിയ ചരിറ്റി പ്രവര്‍ത്തങ്ങള്‍ വിജയിപ്പിക്കാന്‍ ആദ്യഅവസാനം സജീവമായി പ്രവര്‍ത്തിച്ച ജൈസണ്‍ തോമസ് ഉപ്പുതോട്, ഷിബു കൈതോലില്‍ കാഞ്ഞാര്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു

 

കര്‍മ്മണ്ണിയെ വാദികാരസ്‌തെ മാ ഫലേഷു കഥ ജന . നീ ഫലത്തെ പറ്റി ചിന്തിക്കാതെ കര്‍മം അനുഷ്ഠിക്കുക ഫലം ഭഗവാന്‍ തരും ....ഭഗവത് ഗീത 

ബാങ്ക് 

HSBC.

Account Name - Iddukki Sangamam,

Account No - 41886606 .

SORT CODE - 402926.

ടോം ജോസ് തടിയംപട് 




കൂടുതല്‍വാര്‍ത്തകള്‍.