CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 51 Minutes 3 Seconds Ago
Breaking Now

ഈസ്റ്റ്ഹാം സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ ഓണാഘോഷം 20ന്

സീറോ മലബാര്‍ കാതലിക് ചര്‍ച്ച്,ഈസ്റ്റ് ഹാം മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 20ാം തിയതി ശനിയാഴ്ച ട്രിനിറ്റി സെന്ററില്‍ വച്ചു നടന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

രാവിലെ 9 മണിയ്ക്ക് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം 6 മണിവരെ നീണ്ടു നില്‍ക്കുന്നതാണ്.സീറോ മലബാര്‍ ബ്രെന്റ്വുഡ് ഡയസ് ചാപഌന്‍ റവ ഫാ ജോസഫ് അന്തിയാംകുളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉത്ഘാടന സമ്മേളനത്തില്‍ ഈസ്റ്റ്ഹാം എംപിയും ഷാഡോ മിനിസ്റ്ററുമായ ശ്രീ സ്റ്റീഫന്‍ ട്രിംസ് നിലവിളക്ക് കൊളുത്തി ആഘോഷം ഉത്ഘാടനം ചെയ്യും,കൗണ്‍സിലേഴ്‌സും മറ്റ് നിരവധി സാമൂഹിക സാംസ്‌കാരിക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിവരം സന്തോഷ പൂര്‍വ്വം അറിയിക്കട്ടെ.

സമത്വസുന്ദര കേളത്തിന്റെ ഓര്‍മ്മകള്‍ പുതുക്കികൊണ്ട് നടക്കുന്ന പരാപാടികളുടെ മികവിനായി ആളുകളുടെ സൗകര്യാര്‍ത്ഥം രണ്ടു ഹാളുകളിലായിട്ടാണ് സ്‌പോര്‍ട് ആക്ടിവിറ്റിയും കലാവിരുന്നുകളും ക്രമീകരിച്ചിരിക്കുന്നത് .

പൂക്കള മത്സരം,മാവേലി മന്നനെ വരവേല്‍പ്പ്,വടം വലി മത്സരം,പായസം മത്സരം കൂടാതെ വിവിധ ഓണക്കളി മത്സരവും ഓണസദ്യയ്ക്ക് മുമ്പ് നടക്കുന്നതായിരിക്കും.12.30 മുതല്‍ സ്വാദിഷ്ടമായ ഓണസദ്യയും ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കണ്ണിനും കാതിനും ഇമ്പമേകുന്ന ഓണപാട്ടുകള്‍,ഓണം സ്‌കിറ്റ്,തിരുവാതിര.,നൃത്തനൃത്ത്യങ്ങള്‍ എന്നിവയും പരിപാടിയ്ക്ക് മാറ്റ് കൂട്ടുന്നു.

വൈകുന്നേരം 5.30ന് നടക്കുന്ന സമാപന ചടങ്ങില്‍ നിരവധി കലാ സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കുന്നതും മത്സര വിജയികള്‍ക്ക് സമ്മാനദാനങ്ങള്‍ നിര്‍വ്വഹിക്കുന്നതുമാണ് .

ഓണാഘോഷത്തിന്റെ വിജയത്തിനായി എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്ഥലം

Trinity cntre

East avenue

EasthamE12 6SG

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

 

07903860878

07894319469

 

സാബു ചുണ്ടക്കാട്ടില്‍




കൂടുതല്‍വാര്‍ത്തകള്‍.