CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 40 Seconds Ago
Breaking Now

ബെസ്റ്റ് റീജിയന്‍ നോര്‍ത്ത് വെസ്റ്റ്, ലിംക, ഗ്ലോസ്ടര്‍ ഷെയര്‍, കെറ്ററിംഗ്, എര്‍ഡിംഗ്റ്റണ്‍ മലയാളി അസോസിയേഷനുകള്‍ക്ക് യുക്മ ഫെസ്റ്റില്‍ പ്രത്യേക അവാര്‍ഡ്

സെപ്റ്റംബര്‍ 27നു വോക്കിംഗിലെ  ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ സ്‌കൂളില്‍ മുഖ്യാതിഥി പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ബോബന്‍ സാമുവലിന്റെയും മറ്റു മഹനീയ വ്യക്തികളുടെയും സാന്നിദ്ധ്യത്തില്‍ വോക്കിംഗ് സിറ്റി ലോര്‍ഡ് മേയര്‍ ടോണി ബ്രെനഗന്‍ ഉദ്ഖാടനം ചെയ്യുന്ന യുക്മ ഫെസ്റ്റില്‍ വച്ച് ആദരിക്കപ്പെടേന്ട സംഘടനകളുടെയും വ്യക്തികളുടെയും പ്രാഥമിക ലിസ്റ്റ് യുക്മ ഫെസ്റ്റ് അവാര്‍ഡ് കമ്മിറ്റി പ്രഖ്യാപിച്ചു. കൂടുതല്‍ കരുത്തുള്ള മറ്റു റീജിയനുകള്‍ മികച്ച രീതിയില്‍ തങ്ങളുടെ പ്രവര്‍ത്തന പരിപാടികള്‍ നടത്തിയപ്പോള്‍ പരിമിതമായ സാഹചര്യത്തില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച് യുക്മയുടെ എല്ലാ പ്രഖ്യാപിത പരിപാടികളും വിജയകരമായി നടത്തുകയും പുതിയ  അസോസിയേഷനുകളെ  യുക്മയില്‍ അംഗമാക്കുകയും ചെയ്ത നോര്‍ത്ത് വെസ്റ്റ് റീജിയനാണ് ഈ വര്‍ഷത്തെ ബെസ്റ്റ് റീജിയനുള്ള അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്ന് യുക്മ ഫെസ്റ്റ് അവാര്‍ഡ് കമ്മിറ്റിയുടെ ചുമതലയുള്ള അബ്രഹാം ജോര്‍ജ്ജിനെ ഉദ്ധരിച്ചുകൊണ്ട് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി. നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സാരധികളുടെ കഠിന പ്രയത്‌നത്തിനും അംഗ സംഘടനകളുടെ ആവേശത്തിനും ലഭിക്കുന്ന ഈ അംഗീകാരം കൈപ്പറ്റുവാന്‍ യുക്മ നാഷണല്‍ കമ്മിറ്റി യുക്മ നോര്‍ത്ത് വെസ്റ്റ് രീജിയനെ ക്ഷണിച്ചു കഴിഞ്ഞു. 

ദിനം പ്രതി പ്രശസ്തമായിക്കൊന്ടിരിക്കുന്നതും യുക്മയുടെ അഭിമാന സ്തംഭവുമായ യുക്മ നാഷണല്‍ കലാമേളക്ക് വേദി ഒരുക്കുകയും ഏറ്റവും മനോഹരമായി കലാമേള നടത്തുവാന്‍ സഹകരിക്കുകയും ചെയ്ത ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) യുക്മയുടെ മാത്രമല്ല യു കെ യിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പ്രശംസ അര്‍ഹിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്. ലിംക ഭാരവാഹികള്‍ക്കും ലിവര്‍പൂള്‍ മലയാളികള്‍ക്കും യു കെ യിലെ മലയാളി സമൂഹത്തിന്റെ ആദരസൂചകമായി യുക്മ ഫെസ്റ്റില്‍ മൊമെന്റൊ നല്‍കി ആദരിക്കും. അതുപോലെ യുക്മയുടെ പ്രധാന നാഷണല്‍ പരിപാടികള്‍ ആയ നാഷണല്‍ സ്‌പോര്‍ട്‌സ് നടത്തുന്നതിന് എല്ലാവിധ സൗകര്യങ്ങളും  ഒരുക്കിയ എര്‍ഡിംഗ്റ്റണ്‍ മലയാളി അസോസിയേഷനും, യുക്മ ചലഞ്ചേഴ്‌സ് കപ്പ് ബാറ്റ്മിന്ടന്‍ മത്സരങ്ങള്‍ക്ക് വേദി ഒരുക്കിയ ഗ്ലോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷനും, യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് തുണയായ കെറ്ററിംഗ് മലയാളി അസോസിയേഷനും യുക്മ ഫെസ്റ്റില്‍ വച്ച് യുക്മയു്‌ടെ അംഗീകാരം അര്‍പ്പിക്കും.

 

നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ നിന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ ക്കുള്ള അസോസിയേഷന്റെ അവാര്‍ഡ് ഈ വര്‍ഷവും എം എം സി എ തന്നെയാണ് നേടിയിരിക്കുന്നത്. യുക്മ റീജിയണല്‍ കലാമേളക്ക് ആതിഥ്യം വഹിച്ചതും മികച്ച പങ്കാളിത്തവുമാണ് ഈ അവാര്‍ഡിന് അവരെ പ്രാപ്തരാക്കിയത്. മിഡ് ലാന്‍ഡ്‌സ് റീജിയനില്‍ നിന്നുള്ള മികച്ച സംഘടനയായി ലെസ്റ്റര്‍ കെരലൈറ്റ്‌സ് കമ്മ്യൂനിറ്റി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റീജിയണല്‍ കലാമേളക്ക് ആതിഥ്യം വഹിക്കുകയും യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാകുകയും ചെയ്ത  നോട്ടിംഗ്ഹാം മലയാളി അസോസിയേഷനും പ്രത്യേക അവാര്‍ഡിന് അര്ഹരായി.ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ മികച്ച സംഘടനയായി തിരഞ്ഞെടുക്കപ്പെട്ടത് റീജിയണല്‍/ നാഷണല്‍ കലാമേളകളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുകയും ,മികച്ച പങ്കാളിത്തം കാഴ്ച്ചവക്കുകയും ചെയ്ത ബാസില്‍ഡന്‍ മലയാളി അസോസിയേഷനാണ്. റീജിയണല്‍ കലാമേള ഭംഗിയായി നടത്തുന്നതിന് സഹായിച്ച സൗത്തെന്റ് മലയാളി അസോസിയേഷനും, യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളിലും, നാഷണല്‍ കലാമേളയിലും മികച്ച പങ്കാളിത്തം നടത്തുകയും ചെയ്ത ഇപ്‌സ്വിച് മലയാളി അസോസിയേഷനും യുക്മയുടെ അംഗീകാരം യുക്മ ഫെസ്റ്റ് വേദിയില്‍ വച്ച് നല്‍കും. വെയില്‍സ് റീജിയനില്‍ യുക്മ റീജിയണല്‍ പരിപാടികള്‍ക്ക് വേദിയൊരുക്കിയ സ്വാന്‍സി മലയാളി അസോസിയേഷന്‍ മികച്ച അസ്സോസിയെഷനായപ്പോള്‍ തുല്യ പദവിയോടെ യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമിന് യു കെ യിലെ ആദ്യ വേദി ഒരുക്കിയ ന്യൂപോര്‍ട്ട് മലയാളി അസ്സോസിയെഷനെയും യുക്മ ഫെസ്റ്റില്‍ ആദരിക്കും. ഈ യുക്മ ഫെസ്റ്റ് മുതല്‍ സൗത്ത് ഈസ്റ്റും സൗത്ത് വെസ്റ്റും ആയി തിരിഞ്ഞ് പ്രവര്‍ത്തനം ആരംഭിക്കുന്ന യുക്മയു ടെ ശക്തികേന്ദ്രമായ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയനില്‍ യുക്മ റീജിയണല്‍ കലാമേളക്ക് ആതിഥ്യം വഹിക്കുകയും യുക്മ സ്‌പോര്‍ട്‌സിലും സാഹിത്യ മത്സരങ്ങളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സാലിസ്ബറി മലയാളി അസോസിയേഷനും  റിഥം ഹോര്‍ഷാം അസോസിയേഷനും യുക്മ ഫെസ്റ്റില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയനില്‍ റീജിയണല്‍ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുകയും പ്രവര്‍ത്തന പരിപാടികളില്‍ സജീവ പങ്കാളിത്തമാകുകയും ചെയ്ത കീത്ത്‌ലി മലയാളി അസോസിയേഷന്‍ യുക്മയുടെ അംഗീകാരം ഏറ്റുവാങ്ങും. 

യുക്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളില്‍ സജീവമായി പങ്കെടുത്ത ഈ സംഘടനകളെ അനുമോദിക്കുവാന്‍ യുക്മ കൂട്ടായ്മയിലെ മുഴുവന്‍ പേരും വോക്കിംഗിലെ യുക്മ ഫെസ്റ്റ് വേദിയില്‍ എത്തിച്ചെരണമെന്നു യുക്മ നാഷണല്‍ കമ്മിറ്റിക്കു വേണ്ടി നാഷണല്‍ പ്രസിടന്റ്‌റ് വിജി കെ പിയും യുക്മ ഫെസ്റ്റ് 2014 കണ്‍വീനര്‍ വര്‍ഗീസ് ജോണും അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.