CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 31 Seconds Ago
Breaking Now

യു.കെ.കെ.സി.എ കായികമേള: ബിര്‍മിങ്ഹാം ഓവറോള്‍ ചാമ്പ്യന്‍

വടം വലിയില്‍ നോട്ടിങ്ഹാം ഒന്നാമത്, വുസ്റ്ററിന് രണ്ടാം സ്ഥാനം

യു.കെ. കെ.സി.എയുടെ  പ്രഥമ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ബിര്‍മിങ്ഹാം യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍മ്മാരായി. വുസ്റ്റര്‍ യുണിറ്റ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ പ്രസ്റ്റണ്‍ മൂന്നാം സ്ഥാനത്ത് എത്തി. ഓരോ ഇനങ്ങളിലും വാശിയേറിയ മല്‍സരമായിരുന്നു. സ്പ്രിന്റ് ഇനങ്ങളില്‍ എല്ലാ ഇനത്തിലും നിരവധിപേര്‍ മല്‍സരിച്ചു. തുടര്‍ന്ന് നടന്ന 

വാശിയേറിയ വടംവലി മല്‍സരത്തില്‍ അഭിലാഷ് തോമസിന്റെ നേതൃത്വത്തിലുള്ള നോട്ടിങ്ഹാം ടീമിനാണ് ഒന്നാം സ്ഥാനം. ഷൈജു അലക്‌സിന്റെ നേതൃത്വത്തിലുള്ള വൂസ്റ്റര്‍ഷെയര്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ബാബു ഏബ്രഹാം ക്യാപ്ടനായ കൊവന്‍ട്രി മൂന്നാം സ്ഥാനവും ബിനോയ് തോമസിന്റെ നേതൃത്വത്തിലുള്ള സ്‌റ്റോക്ക് ഓന്‍ട്രന്‍ഡ് നാലാം സ്ഥാനം നേടി.

ഇന്നലെ ബര്‍മിംഗ്ഹാമില്‍ വച്ചായിരുന്നു മല്‍സരങ്ങള്‍.  എല്ലാ യൂണിറ്റുകളില്‍ നിന്നുമായി ആയിരത്തിലധികം പേരാണ് മല്‍സരങ്ങളില്‍ പങ്കെടുത്തത്. യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍പോലെ ക്‌നാനായക്കാര്‍ക്ക് ആവേശം വിതറുന്നതായിരുന്നു ദിവസം മുഴുവന്‍ നീണ്ടുനിന്ന കായിക മേളയും. 

 വടംവലി മത്സരത്തിന്റെ ഒന്നാം സ്ഥാനക്കാരായ നോട്ടിങ്ങാമിന് സമ്മാനതുകയായ  777 പൗണ്ടും  , രണ്ടാം സ്ഥാനം നേടിയ വൂസ്റ്റര്‍ഷെയറിന് സമ്മാനതുകയായി 555 പൗണ്ടും  , മൂന്നാം സ്ഥാനം നേടിയ കൊവന്‍ട്രിക്ക്  333 പൗണ്ടും നാലാം സ്ഥാനം നേടിയ സ്‌റ്റോക്ക് ഓന്‍ട്രന്‍ഡിന്  111 പൗണ്ടും ലഭിക്കും. 

ഒട്ടുമിക്ക യൂണിറ്റുകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഇന്നലെ രാവിലെ തന്നെ മല്‍സര വേദിയില്‍ എത്തി. തുടര്‍ന്ന് യു.കെ.കെ.സി.എ പ്രസിഡന്റ് ബെന്നി മാവേലിയും സെക്രട്ടറി റോയി സ്റ്റീഫനും ചേര്‍ന്ന്  കായികമേള ഉദ്ഘാടനം ചെയ്തു.  തുടര്‍ന്നായിരുന്നു ദിവസം മുഴുവന്‍ നീണ്ടു നിന്ന കായിക മേള.

യു.കെ.കെ.സി.എ യുടെ പ്രഥമ കലാമേളക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ബിര്‍മിങ്ഹാമില്‍ നടക്കും.  അതിനുള്ള ഒരുക്കങ്ങള്‍ എല്ലാ യൂണിറ്റുകളിലും നടന്നുവരികയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.