CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 5 Seconds Ago
Breaking Now

കേംബ്രിഡ്ജ് മലയാളികളുടെ ഓണാഘോഷം കെങ്കേമമായി... മുന്‍ ഹോം സെക്രട്ടറി ചാള്‍സ് ക്ലാര്‍ക്കിന്റെ സാന്നിധ്യം ശ്രദ്ധേയമായി.

കേം ബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വര്‍ണ്ണ ശബളമായി ഓണം ആഘോഷിച്ചു.ഈ മാസം 14 ഞായറഴ്ച രാവിലെ പത്തു മണിക്ക് കേരള തനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന വഞ്ചി പാട്ട് ഉള്‍പ്പെടെ  വിവിധ കായിക കല പരിപാടികളോടെ ആരംഭിച്ച ഓണാഘോഷങ്ങള്‍ കൂടുതല്‍ കേരളിയം ആക്കുന്നതില്‍  സംഘാടകര്‍  വിജയിച്ചു  . ലണ്ടന്‍ നിസാറി ഒര്‍ഗ്സ്റ്റയുടെ ലൈവ് ഗാന മേളയും മിമിക്രിയും ആളുകളെ സന്തോഷത്തില്‍  ആറാടിച്ചു  എന്നതില്‍ സംശയം ഇല്ല.

ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദൃക്ക് ശേഷം നടക്കുന്ന   സമ്മേളനം പ്രഗല്‍ഭനായ  ബ്രിട്ടന്റെ  മുന്‍  ഹോം സെക്രട്ടറി ചാള്‍സ് ക്ലാര്‍ക്ക് വിഷിഷ്ട്ട അതിഥികളുടെ സാനിധ്യത്തില്‍ ഉത്ഘാടനം ചെയ്തു.NHS ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ചെലവു ചുരുക്കല്‍ മലയാളി സമൂഹത്തെ നന്നായി ബാധിക്കുന്നുണ്ട്  എന്ന് ചാള്‍സ് ക്ലാര്‍ക്ക് പറഞ്ഞു ബ്രിട്ടനെ നടുക്കിയ വിമാന റാഞ്ചല്‍ നടന്ന കാലത്ത് ഹോം സെക്രട്ടറി ആയിരുന്നതുകൊണ്ട് ഭികരരെ ഒതുക്കുന്നതില്‍ മികവു പ്രകടിപ്പിച്ച ക്ലാര്‍കിനെ പോലെ ഉള്ളവരുടെ സാന്നിധ്യം ഭാവിയില്‍ മലയാളി സമൂഹത്തിനു പ്രയോജനമായി  തിരും എന്നതില്‍ സംശയം ഇല്ല പിന്നിട് സംസാരിച്ച ട്രേഡ് യൂണിയന്‍ നേതാവ് ഡാനിയല്‍ സെയിഞ്ചെര്‍ .നിങളുടെ തൊഴില്‍ മേഖലയിലെ ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എപ്പോളും ഞങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടാകും എന്ന് ഉറപ്പു നല്‍കി

യോഗത്തില്‍ വച്ച് GCSE യ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ശിവാനി സുരേഷിനെ മോമന്റോ നല്‍കി ആദരിച്ചു

മനുഷ്യ സ്‌നേഹത്തിന്റെ  പാതയില്‍ നാഴിക കല്ലായ പ്രവര്‍ത്തങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ അസോസിയേഷനാണ് കേം ബ്രിഡ്ജിലെ അസോസിയേഷന്‍ .എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് മുഴുവന്‍ വീല്‍ ചെയറുകള്‍ സംഭവന ചെയ്താണ് മനുഷ്യ സ്‌നേഹത്തിന്റെ ഔന്നിതൃം ഇവര്‍ ഉയര്‍ത്തി പിടിച്ചത് . പരിപാടികളില്‍ ഉണ്ടായ വലിയ ജനസാന്നിധ്യം  സംഘാടക മികവു പ്രകടിപ്പിക്കുന്നതായിരുന്നു .

പരിപാടികള്‍ക്ക് ബൈജു തിട്ടല ,ഡിക്‌സണ്‍ ജോര്‍ജ് ,സുധ ഷാജി ,ഇന്ദു ഫ്രാന്‍സിസ് ,ജോയ് വള്ളുവന്‍കൊട്ട് ,എന്നിവര്‍ നേതൃത്വം കൊടുത്തു

 




കൂടുതല്‍വാര്‍ത്തകള്‍.