CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 1 Seconds Ago
Breaking Now

സ്വാന്‍സി ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷവും പൊതുയോഗവും ഗംഭാരമായി

യുകെകെസിഎയുടെ ശക്തമായ യൂണിറ്റുകളിലൊന്നായ സ്വാന്‍സി ക്‌നാനായ കാത്തലിക് യൂണിറ്റിന്റെ ഓണാഘോഷവും പൊതുയോഗവും ഗംഭീരമായി നടന്നു.രാവിലെ 11.30ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ടൗണ്‍ ഹില്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ചു നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് യൂണിറ്റ് പ്രസിഡന്റ് ബൈജു ജേക്കബ് പള്ളി പറമ്പിലും പരിപാടികള്‍ക്ക് യൂണിറ്റ് പ്രസിഡന്റ് ബൈജു ജേക്കബ് പള്ളി പറമ്പിലും സെക്രട്ടറി ജിജോ ജോയിയും മറ്റു കമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

താലപ്പൊലിയോടും ആര്‍പ്പുവിളികളോടു കൂടി മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചതോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് വെല്‍ക്കം ഡാന്‍സ്,തിരുവാതിര,സിംഗിള്‍ ഡാന്‍സ്,കോമഡി സ്‌കിറ്റ്, അങ്ങനെ നിരവധി കലാരൂപങ്ങള്‍ അരങ്ങേറി.കുട്ടികള്‍ തയ്യാറാക്കിയ പൂക്കളം എല്ലാവരിലും കൗതുകമുണര്‍ത്തി.24 വിഭവങ്ങളാല്‍ സമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു.കലാപരിപാടികള്‍ കുട്ടികളെ പരിശീലിപ്പിച്ച് അവതരിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയ ബിന്ദു ബൈജുവിനെ എല്ലാവരും അഭിനന്ദിച്ചു.

തുടര്‍ന്ന് നടന്ന പൊതു യോഗത്തില്‍  യൂണിറ്റ് പ്രസിഡന്റ് ബൈജു ജേക്കബ് തുടര്‍ന്നുള്ള യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.യൂണിറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്രയും ഭംഗിയായി ഒരു ഓണാഘോഷം നടത്തിയതിന് നിലവിലുള്ള കമ്മറ്റിയെ എല്ലാ യൂണിറ്റുകളും പ്രശംസിച്ചു.യൂണിറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യൂണിറ്റംഗങ്ങളുടെ പിന്തുണ അറിയിച്ചു.അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും കലാപരിപാടികളുടെ മികവ് കൊണ്ടും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധനേടിയ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി യൂണിറ്റിന്റെ തങ്കലിപികളില്‍ എഴുതിചേര്‍ക്കേണ്ട ഒരു സുദിനമായി മാറി.

 




കൂടുതല്‍വാര്‍ത്തകള്‍.