CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 11 Minutes 54 Seconds Ago
Breaking Now

പ്രൗഢിയും ആവേശവും നിലനിര്‍ത്തി സാലിസ് ബറി മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിന് സമാപനം.

സെപ്റ്റംബര്‍ 14 ഞായറാഴ്ച നടന്ന സാലിസ് ബറി മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഢ ഗംഭീരമായി. രാവിലെ പത്തു മണിക്ക് ആല്‍ഡര്‍ ബറി വില്ലേജ് ഹാളില്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ശ്രീ സുജു ജോസഫ് ഉത്ഘാടനം നിര്‍വഹിച്ചു. സെപ്റ്റംബര്‍ 2 ,5,6 തിയതികളില്‍ നടന്ന കായിക മത്സരങ്ങള്‍ക്ക്വീ തുടര്‍ച്ചയായി അന്നേ ദിവസം സംഘടിപ്പിച്ച വീറും വാശിയുമേറിയ വടം വലിയില്‍ പുരുഷന്മാരും സ്ത്രീകളും ആവേശപൂര്‍വ്വം പങ്കെടുത്തു. തുടര്‍ന്ന് മുഖ്യാതിഥിയായ സാലിസ് ബറി മേയര്‍ ശ്രീമതി ജോ ബ്രൂമിനും മറ്റു വിശിഷ്ടാതിധികള്‍ക്കും   കേരളീയ തനിമയില്‍ വരവേല്പ് നല്കിയത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. കേരളീയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നൊരുക്കിയ നൃത്തശില്പം ഏറെ പ്രശംസനീയമായി. തുടര്‍ന്ന് മലയാളി മങ്കമാര്‍ അണിയിച്ചൊരുക്കിയ തിരുവാതിരയും കുട്ടികളുടെ ഭരത നാട്യവും വേദിയില്‍ അരങ്ങേറി. 

അതിന് ശേഷം പ്രസിഡന്റ് ശ്രീ സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ശ്രീമതി മേഴ്‌സി സജീഷ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സെക്രെടറി ശ്രീ സെബാസ്റ്റ്യന്‍ സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ റിപ്പോര്ട്ട് അവതരിപ്പിച്ചു. സാലിസ്ബ റി മേയര്‍ ശ്രീമതി ജോ ബ്രൂം പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.

തുടര്‍ന്ന്  മെയര്‍ക്കൊപ്പം ക്ഷേണിക്കപ്പെട്ട അതിധികളായ സിറ്റി കൗണ്‍സില്‍ അംഗം ശ്രീ എഡ്വറഡ് ട്രസ്സല്‍ ട്രസ്റ്റ് പ്രതിനിധി ശ്രീ ഡാന്‍ ബിഷപ്പ് , യുക്മ സൌത്ത് വെസ്റ്റ് റിജിയണല്‍ സെക്രെടറി ശ്രീ രവീഷ് ജോണ്‍, അസോസിയേഷന്‍ അംഗം ഹണി ബോബിയുടെ മാതാവ് , രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണി, സെക്രെടറി ശ്രീ സെബാസ്റ്റ്യന്‍, ട്രേഷറര്‍ ശ്രീ ജേക്കബ് തുടങ്ങിയവര ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. സാലിസ് ബറി സമൂഹത്തില്‍ അസോസിയേഷന്‍ ചെലുത്തുന്ന സ്വാധീനത്തെ എടുത്ത് പറഞ്ഞ മേയര്‍, നല്കിയ സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ ശേഖരിച്ച സാധനങ്ങള്‍ പ്രസിഡന്റ് സുജു ജോസഫ് ട്രസ്സല്‍ ട്രസ്റ്റ് പ്രതിനിധി ശ്രീ ഡാന്‍ ബിഷപ്പിന് കൈമാറി . വൈസ് പ്രസിഡന്റ് ശ്രീമതി സില്‍വി ജോസ് സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്ട്ട് അവതരിപ്പിച്ചു.

സംഘടനയുടെ സ്‌നേഹോപഹാരമായി മേയര്‍ക്ക് മനോഹരമായ ഒരു ചുണ്ടന്‍ വള്ളത്തിന്റെ മാതൃക പ്രസിഡന്റ് സമ്മാനിച്ചു. തുടര്‍ന്ന് സംഘടന നല്കുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വയ്കുന്നവര്‍ക്കുള്ള അവാര്‍ഡ് രക്ഷാധികാരി പ്രഖ്യാപിച്ചു.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കുഞ്ഞുങ്ങളെ ഓരോ പരിപാടികള്‍ക്കും നൃത്ത പരിശീലനം നല്കി  വേദിയില്‍ എത്തിക്കുന്നതിനും പ്രോത്സാഹനം നല്കുന്നതിനും മുന്നോട്ടു വരുന്ന ശ്രീമതി സിജു സ്റ്റാലിന് സാലിസ് ബറി മേയര്‍ അവാര്‍ഡ് നല്കിയത് ഏവരും കരഘോഷത്തോടെയാണ് സ്വീകരിച്ചത്. മേയറും രക്ഷാധികാരിയും ചേര്‍ന്ന് ശ്രീമതി സിജു സ്റ്റാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വടം വലിയില്‍ വിജയികളായവര്‍ക്കു മേയര്‍ ട്രോഫിയും മെഡലും സമ്മാനിച്ചു. ട്രേഷറര്‍ ശ്രീ ജേക്കബ് ചാക്കോ ഏവര്ക്കും നന്ദി പ്രകാശിപ്പിച്ചു. 

രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ തയ്യാറാക്കിയ രുചികരമായ ഓണസദ്യ ഏവര്‍ക്കും പ്രിയമേറിയതായി.തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ആദ്യയിനമായ വള്ളം കളിക്ക്  കാണികളും കൂടിയാതോടെ കൂടുതല്‍ ആവേശമായി. തുടര്‍ന്ന് നടന്ന കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും സ്‌കിറ്റും കാണികളെ അതിശയിപ്പിച്ചു. ശ്രീ ജിനോയും ശ്രീമതി റിന്റ ജിനോയും അവതാരകരായി. ശ്രീമതി രെജിത ലിജേഷ്, ശ്രീമതി സാബു രാഹി, ശ്രീ ജോബിന്‍, ശ്രീ ജോമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ നല്ല പ്രവര്‍ത്തനങ്ങളാണ് പരിപാടിയുടെ വിജയമെന്ന് പ്രസിഡന്റ് അറിയിച്ചു. വൈകുന്നേരം ആറുമണിയോടെ പരിപാടികള്‍ക്ക് സമാപനമായി. ശ്രീ ജോബിന്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു .

ശ്രീ ബിജു മൂന്നാനപ്പള്ളി എടുത്ത ചിത്രങ്ങള്‍ക്ക് 

 




കൂടുതല്‍വാര്‍ത്തകള്‍.