CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 16 Seconds Ago
Breaking Now

സര്‍ഗ്ഗം സ്റ്റിവനേജ് മലയാളി അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണശബളമായി

സര്‍ഗ്ഗം സ്റ്റിവനേജ് മലയാളി അസോസിയേഷന്‍ ഓണാഘോഷം അതിഗംഭീരമായി.രാവിലെ 10 മണിക്ക്   അസോസിയേഷന്‍ പ്രസിഡണ്ട്  റെനി  മാത്യുവിന്റെ  സ്വാഗത  പ്രസംഗത്തോട്  കൂടി  ഓണാഘോഷ  പരിപാടികള്‍ക്ക്  തുടക്കമായി .  

മാവേലി  മന്നന്റെ വരവ്  കുട്ടികളിലും  മുതിര്‍ന്നവരിലും  ഒരുപോലെ  നന്മയായി , നറുമണമായി , നിറവായി, നിലാവായി  ഓരോമാനസ്സുകളിലും  പ്രതീക്ഷകളുടെ  പൂക്കള്‍  നിറക്കുന്ന   വസന്തോല്‍സവമായി.കുട്ടികളുടെ  അതിമനോഹരമായ  നൃത്ത  ചുവടുകളും  കൂതറ  തിയറ്റെഴ്‌സി ന്റ്‌റെ  നാടകവും  സ്റ്റിവനേജ്  സ്വരലയ  ടീം  അവതരിപ്പിച്ച  ഗാനമേളയും ആഘോഷത്തിന്  മാറ്റു  കൂട്ടി.

വിഭവ  സമൃദ്ധമായ  ഓണസദ്യ,  എല്ലാവരിലും  കുട്ടികാലങ്ങളില്‍  കുടുംബസമേതം  ഒന്നിച്ചിരുന്ന്  ഓണസദ്യ കഴിച്ച  അനുഭവമായി.സമ്മാനദാനത്തിന്  ശേഷം  അസോസിയേഷന്‍  സെക്രട്ടറി  ജോബി  ജോണ്‍  നന്ദി  പറഞ്ഞു.അജിമോന്‍   സെബാസ്റ്റ്യന്‍, ഷിജി  കുരിയക്കോട്, സാംസണ്‍  ജോസഫ്, മനോജ്  ജോണ്‍  എന്നിവര്‍  പരിപാടികള്‍ക്ക്  നേതൃത്വം  നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.