CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 22 Seconds Ago
Breaking Now

ഐക്യമില്ലായ്മയാണ് ഭാരത ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളി: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യമില്ലായ്മയും പരസ്പര മത്സരവുമാണ് ഭാരതത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സഹകരണവും കൂട്ടായ്മയും ശക്തിപ്പെടുത്തേണ്ടതും ഊട്ടിയുറപ്പിക്കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍.  ആഗോള കത്തോലിക്കാസഭയുടെ അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ചതില്‍ അനുമോദിക്കുവാന്‍ ബാംഗ്ലൂര്‍ സീറോ മലബാര്‍ മിഷന്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.സി.സെബാസ്റ്റ്യന്‍.  

റീത്തുകളിലും ആരാധനകളിലും ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്ഥതകള്‍ നിലനില്‍ക്കുമ്പോഴും പൊതുവായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കൂട്ടായ തീരുമാനങ്ങളും നിലപാടുകളും എടുക്കുവാന്‍ സാധിക്കാത്തത് ദുഃഖകരമായ അവസ്ഥയാണ്.  2001-ലെ സെന്‍സസില്‍ 2.32 ശതമാനം ക്രിസ്ത്യാനികളാണ് ഇന്ത്യയിലുണ്ടായിരുന്നത്.  2011-ല്‍ ഈ ശതമാനം രണ്ടില്‍ താഴെയായി മാറി.  സുവിശേഷവല്‍ക്കരണമെന്ന അടിസ്ഥാന ശുശ്രൂഷയില്‍ നിന്ന് ഇന്ത്യയിലെ ക്രൈസ്തവ സമൂഹങ്ങള്‍ വഴുതിമാറിപ്പോകുന്നുണ്ടോയെന്ന് വിവിധ സഭാ നേതൃത്വങ്ങള്‍ ഗൗരവമായി പുനര്‍വിചിന്തനം നടത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.  

ബാംഗ്ലൂര്‍ കല്‍ക്കരെ സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാംഗ്ലൂര്‍ സീറോ മലബാര്‍ സഭ എപ്പിസ്‌കോപ്പല്‍ വികാര്‍ റവ.ഡോ. മാത്യു കോയിക്കര അദ്ധ്യക്ഷത വഹിച്ചു.  സീറോ മലബാര്‍ സഭയുടെ ഇന്ത്യയിലെ മുന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.  അല്മായ കമ്മീഷന്‍ സെക്രട്ടറിയെന്ന നിലയിലുള്ള ഷെവലിയര്‍ വി,സി.സെബാസ്റ്റ്യന്റെ പ്രവര്‍ത്തനങ്ങളിലൂടെ സീറോ മലബാര്‍ സഭാ വിശ്വാസിസമൂഹത്തിന് ആഗോള തലത്തിലുണ്ടായിരിക്കുന്ന ഉണര്‍വ്വ് അഭിമാനമുളവാക്കുന്നതാണെന്ന് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ പറഞ്ഞു.  

 

ബാംഗ്ലൂര്‍ സീറോ മലബാര്‍ മിഷന്‍ വിശ്വാസപഠനകേന്ദ്രം ഡയറക്ടര്‍ റവ.ഡോ.തോമസ് കല്ലുകളം, ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍, എന്റര്‍പ്രണേഴ്‌സ് ഫോറം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.മാത്യു മാമ്പ്ര, പ്രൊഫ.മാത്യു മണിമല, സെന്റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ഫാ.സജി കളപ്പുരയ്ക്കല്‍ എം.സി.ബി.എസ്., ജോസ് വേങ്ങത്തടം തുടങ്ങിയവര്‍ സംസാരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.