CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 2 Minutes 23 Seconds Ago
Breaking Now

ക്‌നാനായ സംഗമത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ലിവര്‍പൂള്‍

യുകെകെസിഎ നോര്‍ക്ക് വെസ്റ്റ് റീജ്യന്റെ ഉത്ഘാടനവും കണ്‍വെന്‍ഷനും ശനിയാഴ്ച തുടക്കം കുറിക്കുന്നു.രാവിലെ 10 മണിക്ക് ബ്രോഡ്ഗ്രീന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ നോര്‍ത്ത് വെസ്റ്റിലെ ആറു യൂണിറ്റുകളില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ പങ്കെടുക്കും.

ഉച്ചയോടുകൂടി നടക്കുന്ന യൂണിറ്റുകള്‍ തമ്മിലുള്ള വടംവലി മത്സരം കണ്‍വെന്‍ഷനെ കൂടുതല്‍ ആവേശ ഭരിതമാക്കും.ഉച്ചഭക്ഷണത്തിന് ശേഷം രണ്ടുമണിക്ക് തുടങ്ങുന്ന പൊതു സമ്മേളനത്തില്‍ വച്ച് യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലി നോര്‍ത്ത് വെസ്റ്റ് റീജ്യന്റെ ഉത്ഘാടനം നിര്‍വഹിക്കും.തുടര്‍ന്ന് സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളും വിശിഷ്ടാതിഥികളും യുകെകെസിഎ സ്പിരിച്വല്‍അഡ്വേസര്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിക്കും.

തദവസരത്തില്‍ നോര്‍ത്ത് വെസ്റ്റ് റീജ്യനില്‍ നിന്നുള്ള യുകെകെസിഎയുടെ പ്രഥമ പ്രസിഡന്റ് റജി മടത്തിലോട്ടിനേയും നോര്‍ത്ത് വെസ്റ്റ് റീജ്യനില്‍ നിന്നും ജിസിഎസ്സി എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളേയും ആദരിക്കും.

തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ ലിവര്‍പൂള്‍ കെ സി വൈ എല് ടീം അണിയിച്ചൊരുക്കുന്ന വെല്‍ക്കം ഡാന്‍സോടെ ആരംഭിക്കും.

ആദ്യ യൂണിറ്റുകളില്‍ നിന്നുള്ള കലാകാരന്മാരുടെ വിവിധ നൃത്തങ്ങള്‍,പൂതനപ്പാട്ട്,സ്‌കിറ്റ്,മാജിക്ക് ഷോ തുടങ്ങിയ കലാപരിപാടികള്‍ നടക്കും.

അറന്നൂറില്‍ പരം പേര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്റെ ടിക്കറ്റുകള്‍ മിക്കവാറും വിറ്റുകഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.കണ്‍വെന്‍ഷന്റെ വിജയിപ്പിക്കുന്നതിനായി സാജു ലൂക്കോസ് കോര്‍ഡിനേറ്റര്‍,യൂണിറ്റ് പ്രസിഡന്‍മാര്‍,റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ കമ്മറ്റികള്‍ അവസാന മിനുക്ക് പണികള്‍ നടത്തികൊണ്ടിരിക്കുന്നു.

 

സമ്മേളനം നടക്കുന്ന സ്ഥലം

Broad green international school

Heliers road

Liverpool

L13 4DH




കൂടുതല്‍വാര്‍ത്തകള്‍.