CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 43 Minutes 21 Seconds Ago
Breaking Now

ലണ്ടനില്‍ BAWN ന്റെ വാര്‍ഷീക ആഘോഷവും ക്യാന്‍സര്‍ ബോധവല്‍ക്കരണവും ഒക്ടോ.19 ന്

ബ്രിട്ടനിലെ ഏഷ്യന്‍ വനിതകളുടെ നെറ്റ് വര്‍ക്കായ BAWN ( ബോണ്‍) ലണ്ടനില്‍ തങ്ങളുടെ പ്രഥമ വാര്‍ഷീക ആഘോഷത്തോടനുബന്ധിച്ചു ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവല്‍ക്കരണവും,സമ്മേളനവും,ഫാഷന്‍ ഷോയും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 നു ഈസ്റ്റ് ഹാമിലുള്ള ന്യൂഹാം ടൌണ്‍ ഹാളിലാണ് വിപുലമായ പരിപാടി ഒരുക്കുന്നത്. 

 

BAWN ന്റെ  വാര്‍ഷീക ആഘോഷത്തില്‍ ബ്രിട്ടനിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ ചാരിറ്റിയുമായി സഹകരിച്ചാണ് ക്യാന്‍സര്‍ ബോധവല്‍ക്കരണം നടത്തുന്നത്.വാര്‍ഷീക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പിങ്ക് വസ്ത്രം ധരിച്ചു വരുവാന്‍ ഭാരവാഹികള്‍ പ്രത്യേകം അഭ്യര്‍ത്തിച്ചിട്ടുണ്ട്. ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 20 ന്റെ തലേ ദിവസം ആണ് BAWN ക്യാന്‍സര്‍ സന്ദേശവും സേവനവും ലണ്ടനില്‍ സംഘടിപ്പിക്കുന്നത്. 

 

'ബോണി'ന്റെ പിങ്ക് ജന്മദിനത്തോടനുബന്ധിച്ചു സമ്മേളനവും നടത്തപ്പെടുന്നതാണ്.സ്ത്രീകളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭ വ്യക്തികള്‍ തഥവസരത്തില്‍ സംസാരിക്കുന്നതായിരിക്കും.  

 

ഒന്നാം വാര്‍ഷീക ആഘോഷത്തോടനുബന്ധിച്ചു വനിതകളുടെ 'ഫാഷന്‍ ഷോ' യും ' ബോണ്‍'സംഘടിപ്പിക്കുന്നുണ്ട്. 20 മുതല്‍ 30 വയസ്സ് വരെ, 30 തൊട്ടു 45 വയസ്സ് വരെ  45 നു മുകളില്‍ പ്രായം ഉള്ളവര്‍ എന്നീ മൂന്നു തലത്തിലാണ് ഫാഷന്‍ മത്സരം സംഘടിപ്പിക്കുന്നത്.  

വിവിധ സംസ്‌കാരങ്ങളെ പരിചയപ്പെടുത്തല്‍, മുഖ്യധാരയില്‍ വനിതകളുടെ മാറ്റൊലിയായി വര്‍ത്തിക്കുക, സാമൂഹ്യ ബന്ധങ്ങള്‍ക്ക് ശക്തി പകരുക, വനിതകളുടെ പ്രതിസന്ധികളില്‍ സാന്ത്വനം ആവുക, സ്ത്രീകളുടെ ജീവന് ഭീഷണിയാവുന്ന കാന്‍സര്‍ രോഗങ്ങളിലും,ഗാര്‍ഹിക പീഡനങ്ങളിലും വിവിധ ബുദ്ധിമുട്ടുകളിലും അവബോധം നല്കുക, ക്ഷേമകരവും, നവോത്ഥാന പരവുമായ പ്രവര്‍ത്തനങ്ങളില്‍ അറിവ് പകരുക,വനിതാ ശാക്തീകരണം പ്രാപിക്കുക തുടങ്ങി വിപുലമായ വനിതാ ജീവിത നന്മകള്‍ക്കായി രൂപം കൊണ്ട പ്രസ്ഥാനമാണ് ബ്രിട്ടീഷ്  ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്ക്.  

 

ന്യുഹാമിന്റെ മുന്‍ സിവിക് അംബാസഡറും ( സിവിക്ക് മേയറും) യുകെയിലെ സാംസ്‌കാരിക, സാഹിത്യ, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ മലയാളി തിളക്കവുമായ ഡോ. ഓമന ഗംഗാധരന്‍  ആണ് ആഅണച എന്ന ഈ വനിതാ പ്രസ്ഥാനത്തിന്റെ ചെയര്‍ പേഴ്‌സന്‍.   

 

വനിതാ കൂട്ടയ്മകളുടെ അനിവാര്യതക്കു ദൃഡതയും, ഊര്‍ജവും പകരാന്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ ഈ സംഘടനയുടെ രക്ഷാധികാരികളായി സേവനം ചെയ്യുവാന്‍ മുമ്പോട്ടു വന്നുവെന്നത് ഈ സംഘടനയുടെ സദ്ഭാവിയെ സൂചിപ്പിക്കുന്നു.കേരളത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ പ്രഥമ വനിതാ ചീഫ് ജസ്‌ററീസ് കെ.കെ. ഉഷ, സെന്‍ട്രല്‍ യുനിവേഴ്‌സിറ്റിയുടെ പ്രഥമ വനിതാ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ജാന്‍സി ജെയിംസ്, ലണ്ടന്‍ മിഡില്‍ ടെമ്പിള്‍ ബാരിസ്‌ററര്‍ ജെരാല്‍ഡിന്‍ ഹുക്ക, ബഹു ഭാഷ പണ്ഡിതനും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ എമരേറ്റ്‌സ് റോണ്‍ ആഷര്‍ തുടങ്ങിയവരാണ് പിന്‍ബലം നല്‍കുന്നത്.

 

ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്കില്‍ പങ്കു ചേര്‍ന്ന് ബൃഹത്തായ വനിതാ നവോഥാന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ എല്ലാ വനിതകളെയും സംഘടനയുടെ അംഗത്വത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

 

ഒക്ടോബര്‍ 19 നു ഞായറാഴ്ച ഉച്ചക്ക് 3:00 മണിക്ക് ആരംഭിക്കുന്ന വാര്‍ഷീക ആഘോഷം വൈകുന്നേരം 8:00 മണിക്ക് സമാപിക്കും. ഫുഡ് സ്‌റ്റൊളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.  

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 

ഫേസ് ബുക്ക് : British Asian Women's Network

 

 omanag@hotmail.com;

 nishya.murali@gmail.com;

 bawnetwork@hotmail.co.uk

 

 Mobile: 07766822360  

 




കൂടുതല്‍വാര്‍ത്തകള്‍.