CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 11 Seconds Ago
Breaking Now

ഈ മാസത്തിലെ സെഹിയോന്‍ കണ്‍വെന്‍ഷന് ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.സാജു ഇലഞ്ഞിയും

പരിശുദ്ധാത്മ കൃപാഭിഷേകത്താന്‍ ജ്വലിക്കുന്ന കുടുംബജീവിത നവീകരണത്തിന് അവശ്യമായ വചന പ്രഘോഷണത്താല്‍ ധന്യമാകുന്ന ബര്‍മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടക്കുന്ന സെഹിയോന്‍ കണ്‍വെന്‍ഷന് ഫാ.സോജി ഓലിക്കലിനൊപ്പം ഫാ ഡേവിഡ് ഒക്കലി,ഫാ സാജു ഇലഞ്ഞി എന്നിവരും നയിക്കും.

ഈ മാസം പതിനൊന്നിന് രാവിലെ എട്ടിനാരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ബര്‍മിംഗ്ഹാം അതിരൂപതയുടെ സെമിനാരി റെക്ടര്‍ ഫാ ഡേവിഡ് ഒക്കലയും സെഹിയോന്‍ മിനിസ്ട്രിയിലെ ഇടവക ധ്യാനങ്ങളില്‍ നയിക്കുന്ന സാജു ഇലഞ്ഞിയും സുയുക്തമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കും.

പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ലീഷിലുമാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത് .

സെഹിയോന്റെ താമസിച്ചുള്ള ധ്യാനം ഒക്ടോബര്‍ 27ന് ആരംഭിച്ച് 30ന് അവസാനിക്കും.വിശദ വിവരങ്ങള്‍ക്ക് സെഹിയോന്‍ യുകെ വെബ്‌സൈറ്റില്‍ ലഭ്യമാണ് .

ഡിസംബര്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കുന്നത് ഫാ സേവ്യര്‍ ഖാന്‍ വട്ടായിലാണ് .




കൂടുതല്‍വാര്‍ത്തകള്‍.