CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 34 Minutes 44 Seconds Ago
Breaking Now

സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ഡിസംബര്‍ 29 മുതല്‍

പുതിയ തലമുറയ്ക്കായുള്ള സുവിശേഷവല്‍ക്കരണ പരിശീലനം ഡിസംബര്‍ 29 തിങ്കളാഴ്ച 10 മണിമുതല്‍ ജനുവരി 2 വെള്ളിയാഴ്ച 4 മണിവരെ കെന്റിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടത്തപ്പെടുന്നു.13 വയസ്സു മുതല്‍ 17 വയസുവരേയും 18 വയസു മുതല്‍ 25 വയസുവരേയും രണ്ടുവിഭാഗങ്ങളിലായി ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

 

കത്തോലിക്ക സഭ വിഭാവന ചെയ്തിട്ടുള്ള നവ സുവിശേഷവല്‍ക്കരണം വഴി വളര്‍ന്നുവരുന്ന എല്ലാ മക്കളിലേക്കും ക്രിസ്തീയ വിശ്വാസ കൈമാറ്റം ചെയ്യുന്നതിനും യേശു ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ജീവിത ശൈലി രൂപപ്പെടുത്തുന്നതിനുമുള്ള ആത്മീയ പരിശീലന ശുശ്രൂഷയിലേക്ക് എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നു.

യുവജനങ്ങള്‍ നേരിടുന്ന അസംതൃപ്തിയില്‍ നിന്നും,നിരാശയില്‍ നിന്നും ആനന്ദത്തിന്റേയും ശാന്തിയുടെയുംപ്രത്യാശയുടേയും ജീവിത വഴിയിലൂടെ സഞ്ചരിയ്ക്കാന്‍ സെഹിയോന്‍,ഡിവൈന്‍ മിനിസ്ട്രി നേതൃത്വം നല്‍കുന്ന ആത്മീയ പരിശീലനം ആഗ്രഹിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക

 

കൂടുതല്‍ വിവരങ്ങള്‍ക്കായി

 

joseajmecbs@gmail.com

റവ.ഫാ ജോസഫ് അന്തിയാംകുളം എംസിബിസി-07472801507

നീന ജോസി-07718789550

ഡോണ്‍ ജോര്‍ജ്-07832590390

 

 




കൂടുതല്‍വാര്‍ത്തകള്‍.