CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 29 Minutes 41 Seconds Ago
Breaking Now

സ്റ്റീവനേജില്‍ ഫാ.സാജു ഇലഞ്ഞിയില്‍ നയിക്കുന്ന ഏകദിന ധ്യാനം 24 ന്

അനുഗ്രഹീത വചന പ്രഘോഷകനും,സെഹിയോന്‍ ധ്യാന ടീമാംഗവുമായ ഫാ സാജു ഇലഞ്ഞിയില്‍ സ്റ്റീവനേജില്‍ ഏക ദിന ധ്യാനം നയിക്കുന്നു. ദുംഖങ്ങളിലും, ദുരിതങ്ങളിലും,രോഗ പീഠകളിലും ദൈവാനുഭവം തൊട്ടറിയുന്ന അനുഭവ ധ്യാനങ്ങളിലൂടെ ആയിരങ്ങള്‍ക്ക് ദൈവ സന്നിധിയില്‍ ആത്മീയ സുഖം പകര്‍ന്ന അഭിഷിക്തനായ സാജു ഇലഞ്ഞിയില്‍ അച്ചന്‍ സ്റ്റീവനേജിലെ സെന്റ്.ജോസഫ്‌സ് ദേവാലയത്തിലാണ് ജീവന്റെ വചന സന്ദേശം പ്രഘോഷിക്കുക.

 

ഒക്ടോബര്‍ 24 നു വെള്ളിയാഴ്ച രാവിലെ 9:30 നു പരിശുദ്ധ ജപമാല വണക്കത്തോടെ ആരംഭിക്കുന്ന ഏക ദിന ആദ്ധ്യാത്മിക വളര്‍ച്ചാ ധ്യാനം വൈകുന്നേരം 5:00 മണി വരെയാണ് ഒരുക്കിയിരിക്കുന്നത്. ക്ഷമയുടെയും, സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കരുണവറ്റാത്ത ദിവ്യ നിറവിന്റെ ഔന്നിത്യത്തിലേക്ക്  എത്തിച്ചേരുവാന്‍ സാജു അച്ചന്റെ ഈ വചന വിരുന്നു അനുഗ്രഹധായകമാവും.

 

ക്രുപയൊരുക്കുന്ന തിരുവചന ശുശ്രുഷയില്‍ പങ്കു ചേര്‍ന്ന് ദൈവീക അനുഭവം നേടുവാനും, ലോക രക്ഷകന്റെ ആഗമനത്തിലേക്ക് ആത്മീയ മായും മാനസ്സികമായും ഒരുങ്ങി തയ്യാറാവാനും ക്രിസ്തുവിന്റെ മഹത്വത്തില്‍ പങ്കാളിയാവാനും, കുടുംബ നവീകരണത്തിനും സാജു അച്ചന്‍ നയിക്കുന്ന ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

 

ധ്യാനാവസരത്തില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ശുശ്രുഷ ഒരുക്കുന്നതാണ്.കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിമ്മി07533896656 ; മനോജ്07446444434

 

St.Josephs  R.C.Church, Bedwell  Crescent, Stevenage , SG1 1NJ         

 




കൂടുതല്‍വാര്‍ത്തകള്‍.