CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 39 Minutes 26 Seconds Ago
Breaking Now

വചന ദീപ്തിയില്‍ മനം നിറഞ്ഞ് യുകെ... ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം അവിസ്മരണീയമായി...

മറക്കാനാകാത്ത ഒരു ദൃശ്യ വിരുന്നുകൂടി യുകെ മലയാളികള്‍ക്ക് സമ്മാനിച്ചാണ് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം സമാപിച്ചത്.

ദൈവവചനം കലാരൂപങ്ങളിലൂടെ പെയ്തിറങ്ങിയ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിതമായ കലാമാമാങ്കമായിരുന്നു ഇന്നലെ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്റെറിലെ ഏഴു സ്‌റ്റേജുകളിലായി അരങ്ങേറിയത്.അത്യന്തം വാശിയേറിയ മത്സരങ്ങളായിരുന്നു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സീറോ മലബാര്‍ സെന്ററുകള്‍ കാഴ്ചവച്ചത്.

കൃത്യം പത്തു മണിക്ക് തന്നെ ആഘോഷമായ ബൈബിൾ പ്രതിഷ്ഠയോടെ പരിപാടികള്‍ ആരംഭിച്ചു.ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട്‌,ഫാ ജോയ് വയലില്‍,ഡീക്കൻ  ജോസഫ് ഫിലിപ്പ്,സിസ്റ്റര്‍ ലീന മേരി,ട്രസ്റ്റി സിജി വാദ്യാനത്ത്,ജോമിച്ചന്‍ കുന്നത്തുപുരയിടം തുടങ്ങിയവര്‍ ചേര്‍ന്ന് കലോത്സവത്തിന് തിരിതെളിച്ചു. തുടർന്ന് അത്യന്തം വാശിയേറിയ മത്സരങ്ങൾ വിവിധ സ്റ്റെജുകളിൽ ആരംഭിച്ചു.    

ബൈബിള്‍  ദൃശ്യാവതരണത്തിലും ഗ്രൂപ്പ് ഡാന്‍സിലും നാടക മത്സരത്തിലുമെല്ലാം വിധികർത്താക്കളെപ്പോലും കുഴക്കുന്ന രീതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു വേദിയില്‍ നടന്നത് .

വൈകുന്നേരം ക്ലിഫ്ടണ്‍ രൂപതാ ബിഷപ്പ് ഡക്ലെന്‍ലാങ്ങിന്റെ മഹനീയ സാന്നിദ്ധ്യം കലോത്സവവേദികളെ  കൂടുതല്‍ മിഴിവുള്ളതാക്കി.എല്ലാ സ്‌റ്റേജുകളും സന്ദര്‍ശിച്ച് എല്ലാവരേയും പ്രോത്സാഹിപ്പിച്ച് കുശലം പറഞ്ഞ് നല്ലൊരു സന്ദേശവും നല്‍കിയാണ് പിതാവ് യാത്രയായത് . 

മത്സരാര്‍ത്ഥികളുടെ എണ്ണക്കൂടുതലും മത്സരങ്ങളുടെ ബാഹുല്യവും നിമിത്തം പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് മത്സരങ്ങള്‍ അവസാനിച്ചത്.സമയനിഷ്ഠ പാലിക്കാന്‍ എട്ടാമത്തെ സ്റ്റേജും ഉപയോഗിച്ചെങ്കിലും മത്സരങ്ങള്‍ നീണ്ടുപോയി. വിജയികൾക്കുള്ള സമ്മാനദാനം ഫാ പോള്‍ വെട്ടിക്കാട്ട്,ഫാ ജോയ് വയലിൽ,സിസ്റ്റര്‍ ലീന മേരി,ഡീക്കന്‍ ജോസഫ് ഫിലിപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

എസ്ടിഎംസിസി ജോയ്ന്റ് ട്രസ്റ്റി ജിജി ലൂക്കോസ് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.യുകെയിലെ പ്രമുഖ മലയാളം ചാനലായ ഗര്‍ഷോം ടിവി ബൈബിള്‍ കലോത്സവം റെക്കോഡ് ചെയ്തത് ഉടന്‍ തന്നെ ടെലികാസ്റ്റ് ചെയ്യുന്നതാണ്.യുകെയിലെ പ്രശസ്ഥരായ ബെറ്റര്‍ ഫ്രെയിംസിന്റെ രാജേഷ് നടപ്പള്ളിയും,സോണിയും,വീഡിയോ ഗ്രാഫര്‍ സോജിയും ചേര്‍ന്നാണ് കലോത്സവത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് .

മിതമായ നിരക്കില്‍ ഭക്ഷണം നല്‍കിയ കലോത്സവത്തിന്റെ ഫുഡ് കമ്മറ്റി,കലോത്സവത്തിന്റെ വിവിധ കമ്മറ്റികള്‍,എല്ലാ കാര്യങ്ങളിലും ഓടി നടന്ന വളണ്ടിയേഴ്‌സ്,ജഡ്ജസ്,എല്ലാത്തിലുമുപരി പങ്കെടുത്ത കുട്ടികളും അവരുടെ മാതാപിതാക്കള്‍ക്കും അങ്ങനെ എല്ലാവരും ചേര്‍ന്ന് ഒത്തിരിക്കാലത്തേക്ക് മനസില്‍ സൂക്ഷിക്കാന്‍ ഒരു മഹനീയമായ ബൈബിള്‍ കലോത്സവമാണ് യുകെയ്ക്ക് സമ്മാനിച്ചത് .

കലോത്സവത്തിന്റെ വിജയത്തിനായി  ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട്,ഫാ. ജോയ് വയലിൽ,ഫാ.സഖറിയാസ് കാഞ്ഞൂപ്പറമ്പിൽ,ഫാ.സജി നീണ്ടൂർ ,CDSMCC ട്രസ്റ്റി സിജിവാദ്യാനത്ത്,എന്നിവർക്കൊപ്പം വിവിധ യൂണിറ്റുകളുടെ ഭാരവാഹികളായ പോള്‍സണ്‍ ആന്‍ഡ് ബിജിലി ലോറന്‍സ് (ഗ്ലോസെസ്റ്റര്‍),ഡെന്നി ജോസ്(ബാത്ത്),ജെയ്‌മോന്‍ ചാക്കോ(സ്വിന്‍ഡന്‍)ജിമ്മി ജോര്‍ജ്(സാലിസ്ബറി)മാര്‍ട്ടിന്‍ ചാക്കോ(വെസ്റ്റണ്‍ സൂപ്പര്‍മെയര്‍),ബേബി(യോവില്‍)ഷിജോ(ടോണ്ടന്‍),ബിസ് പോള്‍(ചെല്‍ട്ടണ്‍ ഹാം) എന്നിവരും ജോയ്‌റ് ട്രസ്റ്റിമാരായ ബോബന്‍,ജിജി ലൂക്കോസ് തുടങ്ങി കമ്മറ്റി അംഗങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ കലോത്സവ വിജയത്തിന് മുതല്‍കൂട്ടായി. 

കലോത്സവത്തിന്റെ രണ്ടായിരത്തോളംചിത്രങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്യുക. കൂടുതൽ ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്തുകൊണ്ടിരിക്കുന്നു.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക : പാർട്ട്‌ 1  

 കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക : പാർട്ട്‌ 2

സമ്മാനദാനത്തിന്റെ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക ;പാർട്ട്‌ 3 




കൂടുതല്‍വാര്‍ത്തകള്‍.