CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 33 Seconds Ago
Breaking Now

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഷെഫീല്‍ഡിനെ പിന്തള്ളി കീത്ത്‌ലി; യോര്‍ക്ക്‌ഷെയറിന് ആവേശമായി യുക്മ റീജണല്‍ കലോത്സവം; ദിവ്യ കലാതിലകം, ജെറിന്‍ കലാപ്രതിഭ

യുക്മ യോര്‍ക്ക്ഷെയര്‍ ആന്റ് ഹമ്പര്‍ റീജണല്‍ കലോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. റീജണല്‍ ചാമ്പ്യന്മാരാകുന്നതിനു വേണ്ടി നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 87നെതിരേ 97 പോയിന്റുകള്‍ നേടി നിലവിലുള്ള ജേതാക്കളായ കീത്ത്‌ലി മലയാളി അസോസിയേഷന്‍ കിരീടം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ലിവര്‍പൂളില്‍ നടന്ന നാഷണല്‍ കലോത്സവത്തില്‍ നാലാം സ്ഥാനം നേടിയ യോര്‍ക്ക്‌ഷെയര്‍ റീജിയണ്‍ ഇത്തവണ നാഷണല്‍ കലോത്സവത്തില്‍ കൂടുതല്‍ കടുത്ത മത്സരം ഉയര്‍ത്തുമെന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു വാശിയേറിയ പോരാട്ടം നടന്ന റീജണല്‍ കലോത്സവത്തിലൂടെ തെളിഞ്ഞത്. ഷെഫീല്‍ഡില്‍ നിന്നുള്ള ജെറിന്‍ ഡാനിയേല്‍ വര്‍ഗീസ് കലാപ്രതിഭയായും കീത്ത്‌ലിയില്‍ നിന്നുള്ള ദിവ്യ സെബാസ്റ്റ്യന്‍ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു?. യുക്മ കലാമേള നിയമാവലി അനുസരിച്ച് നൃത്തനൃത്തേതര ഇനങ്ങളില്‍ മത്സരിച്ച് വിജയിച്ച് കഴിവ് തെളിയിച്ചാണ് പ്രതിഭാതിലക പട്ടങ്ങള്‍ ഇരുവരും സ്വന്തമാക്കിയത്. 

 

യുക്മ പ്രസിഡന്റ് കെ.പി വിജിയാണ് യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹമ്പര്‍ റീജണല്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്. റീജണല്‍ പ്രസിഡന്റ് ടോം തോമസ് പാറയ്ക്കല്‍ അധ്യക്ഷനായിരുന്നു. റീജിയണല്‍ സെക്രട്ടറി ടോം ജോസഫ് സ്വാഗതം ആശംസിച്ചു. യുക്മയെ തകര്‍ക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് യോര്‍ക്ക്ഷെയര്‍ റീജണല്‍ കലോത്സവം ശക്തമായ മറുപടിയാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ കെ.പി വിജി എടുത്തു പറഞ്ഞു.

ആദ്യ മൂന്ന് നാഷണല്‍ കലാമേളകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും യോര്‍ക്ക്‌ഷെയറിലെ പ്രതിഭാശേഷിയുള്ള മലയാളി സമൂഹത്തെ അകറ്റി നിര്‍ത്തിയിരുന്നവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ അപവാദപ്രചാരങ്ങളില്‍ നിന്നും പിന്മാറി ജനകീയ പങ്കാളിത്തത്തോടെ എങ്ങനെ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്ണു തുറന്ന് കാണട്ടേയെന്ന് അദ്ദേഹം വ്യക്തമാക്കി. യോര്‍ക്ക്‌ഷെയര്‍ റീജിയണെ കൈയ്യടക്കി വച്ച് ഭാരവാഹികളായി മാത്രം വിലസി നടന്നിരുന്ന കൃമികളും കീടങ്ങളും  പുറത്ത് പോയതോട് കൂടി റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ പോലും ശ്രദ്ധേയമായ തരത്തിലേയ്ക്ക് ഉയര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃത്യമായി ലക്ഷ്യബോധത്തോടെയും കാര്യപരിപാടികളൊടും കൂടി മുന്നോട്ട് പോവുന്ന റീജണല്‍ കമ്മറ്റിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. യുക്മയ്‌ക്കെതിരായി നിരന്തരം കുപ്രചരണങ്ങളുമായി ഒരു ഓണ്‍ലൈന്‍ ബ്ലോഗ് നടക്കുന്ന ഈ അവസരത്തില്‍ പോലും യോര്‍ക്ക്‌ഷെയര്‍ റീജണില്‍ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (വൈമ) അംഗത്വമെടുത്തിരിക്കുന്നത് യു.കെയിലെ മലയാളി സംഘടനകളും അതിലെ അംഗങ്ങളും എത്രമാത്രം വിശ്വാസം യുക്മയില്‍ അര്‍പ്പിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണെന്നും വിജി ചൂണ്ടിക്കാട്ടി. യുക്മ ദേശീയ ജോ. ട്രഷറര്‍ അബ്രാഹം ജോര്‍ജ്, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ജേക്കബ് കുയിലാടന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ അസോസിയേഷന്‍ നേതാക്കളായ ബാബു ലൂക്കോസ് (ബ്രാഡ്‌ഫോര്‍ഡ്), സോജന്‍ മാത്യു? (കീത്ത്‌ലി), മനോജ് ജോസഫ് (ലീഡ്‌സ്),ജോസ് മാത്യു (ഷെഫീല്‍ഡ്), സാജന്‍ സത്യന്‍ (വൈമ) എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സോജന്‍ ജോസഫ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റീജണില്‍ പുതിയതായി അംഗത്വമെടുത്ത വെസ്റ്റ് യോര്‍ക്ക്ഷെയര്‍ മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് സാജന്‍ സത്യന്‍, ഭാരവാഹികളായ സാബു മാടശ്ശേരി, ജിജോ സേവ്യര്‍ ചുമ്മാര്‍ എന്നിവര്‍ ചേര്‍ന്ന് അംഗത്വ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. റീജണല്‍ സെക്രട്ടറി ടോം ജോസഫ് സ്വാഗതവും ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ അലക്‌സ് എബ്രാഹം നന്ദിയും രേഖപ്പെടുത്തി. 

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ റീജണിലെ വിവിധ അസോസിയേഷനില്‍ നിന്നുള്ള അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് സജീവമായി. വൈകിട്ട് എട്ട് മണിയോടെയാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വിജയികളെ പ്രഖ്യാപിച്ചത്. ആതിഥേയരായ ബ്രാഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍, ലീഡ്‌സ് മലയാളി അസോസിയേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്.

പുതിയതായി യുക്മയില്‍ അംഗത്വമെടുത്ത വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍  പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നടക്കുന്ന കലോത്സവം കൂടുതല്‍ വാശിയേറിയതാവുമെന്ന മുന്നറിയിപ്പ് നല്‍കി. റീജണല്‍ ചാമ്പ്യന്മാരാകുന്നതിന് നടന്ന വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് നിലവിലുള്ള ജേതാക്കളായ  കീത്ത്?ലി ചാമ്പ്യന്‍ പട്ടം ഉറപ്പാക്കിയത്. അവസാനനിമിഷം വരെ ഒപ്പത്തിനൊപ്പം പോരാടിയ ഷെഫീല്‍ഡിന് ചാമ്പ്യന്‍ പട്ടം കൈവിട്ടു പോയെങ്കിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വയ്ക്കുന്നതിനു സാധിച്ചു.

 

ബ്രാഡ്‌ഫോര്‍ഡിലെ പ്രശസ്തമായ 'കലാസംഗം' നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറും ലോകപ്രശസ്ത ഭരതനാട്യ നര്‍ത്തകിയുമായിരുന്ന ഡോ. ഗീതാജിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ പാനലാണ് നൃത്ത ഇനങ്ങളില്‍ വിധികര്‍ത്താക്കളായി വന്നത്. വിധിനിര്‍ണ്ണയത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ സംഘടിപ്പിക്കുന്ന ഇത്തരം കലാമേളകള്‍ വളരെ മാതൃകാപരമാണെന്ന് ഡോ. ഗീതാജി പറഞ്ഞു. എല്ലാവര്‍ക്കും ഒത്തുചേരുന്നതിനും കലാ സംസ്‌ക്കാരത്തെ പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിനും ഇത്തരമൊരു അവസരം ഒരുക്കിയ യുക്മയുടെ ഭാരവാഹികളെ,  മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. ആതിഥേയരായ ബ്രാഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ്   ഡോ. ഗീതാജി വിധിനിര്‍ണ്ണയത്തിനായി എത്തിയത്.

വളരെ കൃത്യമായ രീതിയില്‍ തന്നെ ഓഫീസ് വര്‍ക്ക് പൂര്‍ത്തീകരിച്ചതു കൊണ്ട് മത്സരത്തിനു ശേഷം ഉടന്‍ തന്നെ ഫലപ്രഖ്യാപനവും സമ്മാനദാനവും നടത്തി. യുക്മ ദേശീയ ജോ. ട്രഷറര്‍ അബ്രാഹം ജോര്‍ജ്, റീജണല്‍ പ്രസിഡന്റ് ടോം തോമസ്, സെക്രട്ടറി ടോം ജോസഫ്മ റ്റ് ഭാരവാഹികള്‍, വിവിധ അസോസിയേഷന്‍ നേതാക്കള്‍ എന്നിവരാണ് സമ്മാനദാനം നിര്‍വഹിച്ചത്. ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിനുള്ള കെ.ജെ ജോര്‍ജ് കണ്ണംകുളം മെമ്മോറിയല്‍ എവറോളിങ് ട്രോഫി എബി സെബാസ്റ്റ്യനില്‍ നിന്നും കീത്ത്?ലി  മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോജന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ ഒരുമിച്ച് ഏറ്റുവാങ്ങി

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.