CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes Ago
Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള അവസാന ഒരുക്കത്തിലേക്ക്

കേരള പിറവി ദിനത്തില്‍ വാറിഗ്ടണ് മലയാളി അസോസിയേഷന്‍ ആധിതേയത്വം വഹിക്കുന്ന റീജിയണല്‍ കലാമേളയില്‍ 12 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്തികളാണ് പങ്കെടുക്കുന്നത്. 


യുകെയിലെ മല്‍സരമാമാങ്കങ്ങളില്‍ യുക്മയുടെ പ്രാധാന്യവും പ്രസക്തിയും വലുതാണ്.യുകെ മലയാളികളുടെ ഉന്നമനത്തിനും, യുകെയിലെയും ഇന്ത്യയിലെയും കേരളത്തിലെയും ഗവന്മേന്റുകളിലും സ്വാധിനം ചെലുത്തി അവരുടെ വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന യുക്മ, മലയാളി മക്കളിലെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടത്തിവരുന്ന റീജിയണല്‍ കലാമേളകളുടെ പരിസമാപ്തിയാണ് വാറിഗ്ടണില്‍ നടക്കുന്നത്.കേരളത്തില്‍ ഉപജില്ല ,ജില്ല ,സംസ്ഥാന കലോത്സവങ്ങള്‍ ഗവന്മേന്റ്‌റ് ഏറ്റെടുത്തു നടത്തുമ്പോള്‍ അത് യുകെയില്‍ നടത്തുന്നത് യുക്മയാണ്.


എല്ലാ മലയാളികളും ഓരോ അസോസിയേഷനില്‍ അംഗമാവുകയും ആ അസോസിയേഷനുകളെ കൂട്ടിയോജിപ്പിച്ച് ദേശിയ തലത്തില്‍ ഒറ്റകെട്ടായി യുക്മ നടത്തുന്ന ഈ കലാമേള കുട്ടികളുടെ നന്മ്മയെ കാംക്ഷിച്ച് വിവിധയിനങ്ങളിലായി നടത്തി അവരുടെ കലാവാസനകള്‍ പുറത്തുകൊണ്ടുവരികയാണ്.    


കലാമേളകളുടെ ഭാഗമായി ഭരതനാട്യം,മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ് ആന്റ് ഗ്രൂപ്പ്, ക്ലാസ്സിക്കല്‍ ഡാന്‍സ് ഗ്രൂപ്പ്, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്, മലയാളം പ്രസംഗം, മലയാളം കഥ പറയല്‍, നേഴ്‌സറി പാട്ട് മത്സരം, സംഗീതം, ഗ്രൂപ്പ് സോംഗ്, മോണോ ആക്റ്റ്, മാര്‍ഗം കളി, ഒപ്പന, തിരുവാതിര എന്നിങ്ങനെ 17 ഇനങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇതില്‍ ചില മത്സരങ്ങള്‍ കുട്ടികള്‍ക്ക് (കിഡ്‌സ്) മാത്രവും, ചിലവ സബ്ജൂനിയേഴ്‌സിന് മാത്രവും ആയിരിക്കും.



കലാമേളയെ വന്‍ വിജയമാക്കി തീര്ക്കാന് മികച്ച സംഘാടകരുടെ കരുത്തുറ്റ നിര തന്നെയുണ്ട്. റീജിയണല് പ്രസിഡന്റ് ദിലീപ് മാത്യു ചെയര്മാനായ  കലാമേള കമ്മറ്റിയുടെ വൈസ് ചെയര്മാന് അഡ്വ.സിജു ജോസഫ് ആണ്. കലാമേളയുടെ ജനറല്‍  കണ്‍വീനര്‍ 

യുക്മ നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം അലക്‌സ് വര്‍ഗ്ഗിസ്‌നെയും തെരഞ്ഞെടുത്തു.


വിവിധ സംഘാടക സമിതിയിലെക്കായി കലാമേള ഓര്ഗനൈസിംഗ് കമ്മറ്റി കണ്‍വീനര്‍  ജോയി അഗസ്തിയും, കമ്മറ്റിയംഗങ്ങളായി ജോണി കണിവേലില്‍ , ഷിജോ വര്‍ഗ്ഗീസ്,ലിമ പ്രസിഡഡ് ഷാജു ഉതുപ്പ് ,നോര്‍മ പ്രസിഡഡ് ബെന്നി,വിഗന്‍ പ്രസിഡഡ് ജോമോന്‍ തോമസ് ,ഷോയി ചെറിയാന്‍, ലിംക പ്രസിഡഡ്  ഫ്രാന്‍സിസ് മറ്റത്തില്‍ എന്നിവരും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശ്രിമതി ആന്‍സി ജോയി ,ജോയി അഗസ്തി ,പുഷ്പരാജ് ഓള്‍ടാം ഡോന്‍സോ ജോണ് ,ബെന്നി ഫിലിപ് , ബിജു പീറ്റര്‍  

സ്വാഗതസംഘം കമ്മറ്റി കണ്‍വീനര്‍ 

ഷിജോ വര്‍ഗ്ഗീസ് കമ്മറ്റിയംഗങ്ങളായി സുനില്‍ മാത്യു ,ലൈസന്‍ ജോണ് ,സിറില്‍ നോര്‍മയും , ജോസ് മാത്യു ലിമയും ഫുഡ് കമ്മറ്റി കണ്‍വീനര്‍ ജോണി കണിവേലില്‍ കമ്മറ്റിയംഗങ്ങളായി എബി തോമസ് ,,ബെന്നി ഫിലിപ്   സ്വികരണ കമ്മറ്റി കണ്‍വീനര്‍ സുനില്‍ മാത്യുവും കമ്മറ്റിയംഗങ്ങളായി ഷാജി വാരാക്കുടി ,രശ്മി ഫിലിപ് ജോജോ ജോസഫ് ,ജോബി സൈമോന്‍ എന്നിവരും സ്‌റ്റേജ് കമ്മറ്റി കണ്‍വീനര്‍ ആയി ആര്‍ട്‌സ് കോഓഡിനെറ്റര്‍ ജോയി അഗസ്തിയും ,കമ്മറ്റിയംഗങ്ങളായി ആന്‍സി ജോയി ,രശ്മി ഫിലിപ്പ് ,ഷിജോ വര്‍ഗ്ഗീസ് ,പോള്‍സണ് തോട്ടപ്പിള്ളി ശ്രീദേവി നായര്‍, തമ്പി ജോസ് മറ്റത്തില്‍  തുടങ്ങി പരിചയ സമ്പന്നരുടെ നിര തന്നെയുണ്ട്.  

പിഴവുകള് ഉണ്ടാവാത്ത വിധത്തിലുള്ള വിധി നിര്ണ്ണയത്തിനായി മികച്ച ജഡ്ജിംഗ് പാനലിനെ തന്നെ നിയോഗിച്ചിട്ടുണ്ടെങ്കിലും വിധി നിര്ണ്ണയത്തില് പരാതിയുള്ളവര്ക്ക് അപ്പീല് നല്കാനുള്ള സൗകര്യവും സംഘാടകര് ഒരുക്കിയിട്ടുണ്ട്.റീജിയണല് പ്രസിഡന്റ് ദിലീപ് മാത്യു, സിക്രട്ടറി അഡ്വ.സിജു ജോസഫ് റീജിയണല്‍ ആര്‍ട്‌സ് കോഓഡിനെറ്റര്‍ ജോയി അഗസ്തി എന്നിവര്‍ അപ്പീല്‍ പരിഗണിക്കുന്നതായിരിക്കും.


കലാമേളയിലെ മത്സരങ്ങള്ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില് വിജയികള്‍ക്ക്  സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.ഇതിനോടൊപ്പം ഏഇടഋ പരിക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കുള്ള അവാര്‍ഡും നല്കുന്നതാണ്.കലാമേളയുടെ അവസാന രജിസ്‌ട്രേഷന്‍ തിയതി 291014 ന് അവസാനിക്കും.ഇതിന് ശേഷം ലഭിക്കുന്ന ഒരു അപേക്ഷയും സ്വികരിക്കുന്നതല്ല.


കലാമേളദിനത്തില്‍ രാവിലെ 9 മണിക്ക് നല്കി ചെസ്റ്റ് നമ്പര്‍ കൈപ്പറ്റെണ്ടാതാണ്. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ 291014 ന് മുന്‍പായി Full name,gender,Date of Birth,Names of the Items,Category(Kids,Sub-junior,Juniors,Seniors,Super seniors,Common),name of the association,contact number,e-mail F¶nh secretaryukmanorthwest@gmail.com ലേക്ക് അയച്ച് നല്‍കേണ്ടതാണ്.ഗ്രൂപ് ഇനത്തില്‍ ഒരാള്‍ ഒന്നിച്ച് മറ്റുള്ളവരുടെ വിവരങ്ങള്‍ അയച്ചു നല്കുക.അന്നേ ദിവസം ഒരു രജിസ്‌ട്രേഷനും സ്വികരിക്കുന്നതല്ല.

 


കലാമേളയുടെ നിയമാവലി ,കലാമത്സരങ്ങളുടെ പട്ടിക ,രജിസ്‌ട്രേഷന്‍ ഫോം എന്നിവ Uukma North west face book page epw www.uukma.org, email ലും ലഭ്യമാണ്.


മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണ പാനീയങ്ങള്‍ വേദിയുടെ അടുത്ത് തന്നെയുള്ള  സ്റ്റാളില്‍ ലഭ്യമാകുന്നതാണ്. ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യണമെങ്കില്‍ അതിനുള്ള  സൌകര്യമുണ്ട്.


കലാമേളയുടെ വിജയത്തിനായി നോര്‍ത്ത് വെസ്റ്റ് റീജിയണിലെയും സമീപപ്രദേശങ്ങളിലെയും മുഴുവനാളുകളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകസമിതി അറിയിച്ചു. നവംബര്‍ 1 ന് രാവിലെ 9 മണിയോടെ ആരംഭിക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ആനന്ദ് മീഡിയ (ഏഷ്യാനെറ്റ് യുകെ) പൂര്‍ണമായും കവര്‍ ചെയ്യുകയും പിന്നീട്  പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്നും സംഘാടക സമിതി അറിയിച്ചു. 


''ആഘോഷിക്കു യുക്മാക്കൊപ്പം'' നമ്മുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കു.


 


കലാമേള നടക്കുന്ന വേദിയുടെ വിലാസം


St.Albans School


 Bewsey Road


 Warrington


 WA50JS




കൂടുതല്‍വാര്‍ത്തകള്‍.