CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 30 Minutes 6 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഫണ്‍ഡേ 2014 വ്യാഴാഴ്ച

കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള ഫണ്‍ഡേ 2014 വ്യാഴാഴ്ച നടക്കും.വിഥിന്‍ ഫോ സെന്റ് ജോണ്‍സ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് പരിപാടികള്‍.കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ഒപ്പം നേതൃപാടവം വളര്‍ത്തികൊണ്ടുവരുന്നതിനും സഹായകമായ സെമിനാറുകള്‍,ഗെയിമുകള്‍,പ്രത്യേക ക്ലാസുകള്‍ തുടങ്ങിയവയ്ക്ക് ഫണ്‍ഡേ 2014യുടെ ഭാഗമാകും.പ്രഗത്ഭര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.കുടുംബ ബന്ധങ്ങളുടെ ഒപ്പം യുവജനങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിന്ദു ആന്റണി അറിയിച്ചു.4 വയസ്സ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.ഉച്ചഭക്ഷണം ക്രമീകരിച്ച് നല്‍കുന്നതാണ് അസോസിയേഷന്റെ ക്രിസ്മസ് പുതുവര്‍ഷ ആഘോഷം ഡിസംബര്‍ 27ാം തിയതി നടക്കും.

അസോസിയേഷന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഫണ്‍ഡേ നടക്കുക.പരിപാടിയില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളേയും എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി നോയല്‍ ജോര്‍ജ് സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.