CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 7 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ് കലാമേള ഷാരോണ്‍ ജെയിംസ് കലാതിലകം , ഡോര്‍സെറ്റ് കേരള കമ്യുണിറ്റി ചാമ്പ്യന്മാര്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കലാമേള അച്ചടക്കവും കൃത്യത കൊണ്ടും ഒരു വേറിട്ട അനുഭവമായി . ടോള്‍വര്‍ത്ത് ഗേള്‍സ് അക്കാദമയില്‍ രാവിലെ 11 മണിക്ക് ക്രോയിഡോണ്‍  മേയറും മലയാളികളുടെ അഭിമാനവുമായ ശ്രീമതി മഞ്ജുഷ ഷഹുല്‍ ഹമീദ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. 

രണ്ടു സ്‌റ്റേജുകളിലായി  41 ഇനങ്ങളില്‍ 200 ല്‍ അധികം മത്സരാര്‍ത്ഥികള്‍ യുക്മയുടെ 13 അംഗ അസ്സോസിയേഷനില്‍ നിന്നും എത്തിച്ചേര്‍ന്നു. പത്ത് മണിക്കൂറോളം ഇട വേളകള്‍ ഇല്ലാതെ ചിലമ്പൊലി ശബ്ദം മുഴങ്ങിയപ്പോള്‍ ഒരു പുത്തന്‍ താരോദയം പിറവി കൊണ്ടു. 

മത്സരത്തിന്റെ ആദ്യ അവസാനം വരെ അസോസിയേഷനുകള്‍ തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു. ഇഞ്ചോടിഞ്ചു  നടന്ന മത്സരത്തില്‍ വോകിംഗ് മലയാളി അസോസിയേഷനേ അട്ടിമറിച്ചാണ് ഡോര്‍സെറ്റ് കേരള കമ്യൂണിറ്റി ബ്രിട്ടീഷ് പത്രം സ്‌പോണ്‍സര്‍ ചെയത ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കിയത്. മാസ്  ടോള്‍വര്‍ത്ത് 3 സ്ഥാനവും റിഥം ഹോര്‍ഷം, ബ്രിട്ടീഷ് കേരലൈറ്റ്‌സ് എന്നീ അസോസിയേഷനുകള്‍ 4, 5 സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു. 

ഒരു പുത്തന്‍ താരോദയത്തിന് ടോള്‍വര്‍ത്ത് സാക്ഷി ആയി. റസരയുടെ ഷാരോണ്‍ ജെയിംസ് ആണ് കലാതിലക പട്ടം നേടിയത്. കിഡ്‌സ് വിഭാഗത്തില്‍ വോകിംഗ് മലയാളി അസ്സോസിയേഷനിലെ  eva isabel antony യും  റസര യിലെ ജോഷിക പിള്ള , ഷാരോണ്‍  ജെയിംസ്, മിനി തോമസ് യഥാ ക്രമം sub junior, junior, senior വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്മാര്‍ ആയി. 

savio josephe, jomon എന്നിവരുടെ നേതൃത്വതിലുള്ള  കമ്മറ്റി അംഗങ്ങളുടെ അ്ര്രശാന്ത പരിശ്രമവും പ്രയത്‌നവും ആയിരുന്നു ഈ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകം. റീജിനല്‍ പ്രസിഡന്റ്  ശ്രീ റോജി മോന്‍ വര്‍ഗീസ് , റിജി നല്‍ sec ശ്രീ ജോസ് pm , യുക്മ നാഷനല്‍ വൈസ് പ്രസിഡന്റ് ശ്രീ ഷാജി തോമസ് , കലാമേള രക്ഷാദികാരി  ശ്രീ വര്‍ഗീസ് ജോണ്‍ കലാമേള കോഡിനേറ്റര്‍ ശ്രീ സെബി പോള്‍ എന്നിവരും കലാമേളയുടെ പ്രവരത്തനങ്ങള്‍ക്ക്  നേതൃത്വം നല്കി.  

ടോള്‍വര്‍തിലെ ശ്രീ ബിജി ഷിന്റെ നേതൃതത്തിലുള്ള  ഓഫീസ് ടീമിന്റെ പ്രവര്‍ത്തനവും  അഭിനന്ദനീയം ആയിരുന്നു. 

യുക്മ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചിത്ര രചന മത്സരവും കലാമേളയോട്  അനുബന്ധിച്ചു നടക്കുകയുണ്ടായി. 50 ല്‍ അധികം കുട്ടികള്‍ ചിത്ര രചന മത്സരത്തില്‍ പങ്കെടുത്തു.  

റിജിനല്‍ കലാമേളയുടെ സ്‌പോണ്‍സേഴ്‌സായ യുണിവേഴ്‌സല്‍ ഫോര്‍ച്യുണ്‍ വിസ സര്‍വിസ് , അലൈഡ് ഫൈനാന്‍സിയെര്‍സ്, മുത്തൂറ്റ് ഫിനന്‍സിയെഴ്‌സ്, ടൂര്‍ ഡിസൈനേഴ്‌സ്,ബ്രിട്ടീഷ് പത്രം, സ്‌പൈസ് ഹൗസ് റസ്‌റ്റൊറന്റ് , അമല്‍ സോളിസിറ്റേഴ്‌സ് എന്നിവര്ക്ക്് രിജ്യണല്‍ കമ്മറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി. 

കലാമേളയില്‍ സമ്മാനര്‍ഹാരായ എല്ലാവരെയും രിജിനല്‍ കമ്മറ്റി അനുമോദിച്ചു. നവംബര്‍ 8 ന്  ലെസ്റ്ററില്‍ വച്ച്  നടക്കുന്ന നാഷണല്‍ കലാമേളയ്ക്കു യുക്മ സൗത്ത് ഈസ്റ്റ് രിജിയണിലെ മുഴുവന്‍ വിജിയകളും പങ്കെടുക്കുമെന്ന് റിജ്യണല്‍ പ്രസിഡന്റ് രോജിമോന്‍ അറിയിച്ചു. 

 

അതി മനോഹരമായി ഫോട്ടോകള്‍ എടുത്തു തന്ന റോസ് ഫോട്ടോ ഗ്രാഫി വിബിനോടുള്ള പ്രത്യേക നന്ദി കമ്മറ്റി അറിയിച്ചു. റോസ് ഫോട്ടോഗ്രഫി എടുത്ത 2500  ല്‍ അധികം  ഫോട്ടോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 

 




കൂടുതല്‍വാര്‍ത്തകള്‍.