CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 24 Minutes 16 Seconds Ago
Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഉദ്ഘാടകന്‍ യുകെയിലെ വൈസ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയും, മുഖ്യാഥിതിയായി വിജി കെപിയും

കേരള പിറവി ദിനത്തില്‍ വാറിഗ്ടണ് മലയാളി അസോസിയേഷന്‍ ആധിതേയത്വം വഹിക്കുന്നറീജിയണല്‍ കലാമേളയില്‍ 12 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്തികളാണ്പങ്കെടുക്കുന്നത്. രാവിലെ 10 മണിക്ക് റീജിയണല്‍ കലാമേളയുടെ ഉദ്ഘാടന ചടങ്ങില്‍, റീജിയണല്‍ പ്രസിഡഡ് ശ്രീ ദിലീപ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന റീജിയണല്‍ കലാമേളയുടെ ഉദ്ഘാടനം യുകെയിലെ വൈസ് കോണ്‍ സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയായ ശ്രീ സുധീര്‍ ഗോസ്വാമി കഎട നിര്‍വ്വഹിക്കുന്നതാണ്. എല്ലാ അസോസിയേഷന്‍ പ്രസിഡഡ്മാരും ചേര്‍ന്ന് തിരി തെളിക്കുന്നതോടെ കലാമേളയ്ക്ക് തുടക്കമാകും.

 

ഈ കലാമേളയെ അഭിസംബോധന ചെയ്യാനായി നമ്മുടെ മുഖ്യ അതിഥിയായി എത്തിചെരുന്ന യുക്മയുടെ നാഷണല്‍ പ്രസിഡഡ് ശ്രീ വിജി കെപി മുഖ്യ പ്രഭാഷണം നടത്തും. ആശംസകളര്‍പ്പിക്കാനായി  യുക്മയുടെ നാഷണല്‍ വൈസ് പ്രസിഡഡ് ശ്രീ ഷാജി വര്‍ഗീസ് നാഷണല്‍ ജോയിന്റ് സിക്രട്ടറി ആന്‍സിജോയി നാഷണല്‍ എസിക്യുട്ടിവ് മെംബര്‍മാരായ ശ്രീ അലക്‌സ് വര്‍ഗ്ഗീസ് ,എത്തിനിക്  കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡഡ് ഹസ്സന്‍ കസി ആധിതേയ അസോസിയേഷന്‍ പ്രസിഡഡ് ശ്രീ ഷിജോ വര്‍ഗ്ഗീസ് എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമാണ് റീജിയണല്‍ കമ്മറ്റിക്ക് വേണ്ടി റീജിയണല്‍ സിക്രട്ടറി അഡ്വ സിജു ജോസഫ് സ്വാഗതവും  ആര്‍ട്‌സ് കോഓഡിനെറ്റര്‍ ജോയി അഗസ്തിയും നന്ദിയും അര്‍പ്പിക്കുന്നതാണ്.

 

രണ്ട് സ്‌റ്റേജ്കളിലായി നടത്തുന്ന കലാമേളയുടെ നടത്തിപ്പിനായി വലിയ നേതൃനിര തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ച് വരുന്നു.ഓരോ അസോസിയേഷനും തങ്ങളുടെ കുട്ടികളെ മത്സരിപ്പിച്ച് വിജയിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.കലാമേളയുടെ വിജയത്തിനായി രൂപികരിച്ചിട്ടുള്ള കമ്മറ്റികളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.രാവിലെ 9 മണിക്ക് മത്സരാര്‍ത്തികള്‍ക്കുള്ള ചെസ്റ്റ് നമ്പര്‍ കൊടുത്തു തുടങ്ങുന്നതായിരിക്കും. അതോടൊപ്പം യുക്മയുടെ സാംസ്‌കാരിക വേദി നടത്തുന്ന ചിത്ര രചന മത്സരം രാവിലെ 9 മണിക്ക് ആരംഭിക്കുന്നതായിരിക്കും.  കലാമേള നടക്കുന്ന സ്‌കൂള്‍  കോംപൌണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

 

കലാമേളയിലെ മത്സരങ്ങള്ക്ക് ശേഷം ആരംഭിക്കുന്ന പ്രൌഡ ഗംഭീരമായ സമ്മാനദാന ചടങ്ങില്‍  യുക്മ നാഷണല് നാഷണല് ട്രഷറര് അഡ്വ. ഫ്രാന്‌സിസ് മാത്യു കവളക്കാട്ടില്  മുഖ്യ അതിഥിയായിരിക്കും കൂടാതെ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി, യുക്മ നാഷണല്‍ പി ര്‍ ഒ ബാലസജീവ് കുമാര്‍, യുക്മ നാഷണല് വൈസ് പ്രസിഡന്റ് ബീന സെന്‌സ്,തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും. കൂടാതെ എല്ലാവര്ക്കും കലാമേളയിലെ എല്ലാ പ്രോഗ്രാമുകളും കാണാന് അവസരമൊരുക്കിയിട്ടുള്ളതായും നോര്‍ത്ത് വെസ്റ്റിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവനാളുകളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.

 

 

''ആഘോഷിക്കു യുക്മാക്കൊപ്പം'' നമ്മുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കു.

കലാമേള നടക്കുന്ന വേദിയുടെ വിലാസം 

St.Albans School

Bewsey Road

Warrington

WA50JS




കൂടുതല്‍വാര്‍ത്തകള്‍.