CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 56 Seconds Ago
Breaking Now

യുക്മ നാഷണല്‍ കലാമേളയ്ക്കിനി ഒരാഴ്ച മാത്രം ബാക്കി. കലാമേളയുടെ വിജയത്തിനായി വിപുലമായ കമ്മറ്റി പ്രവര്‍ത്തനരംഗത്ത്

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. ലെസ്റ്ററിലെ സ്വാതിതിരുനാള്‍ നഗറില്‍ നാല് വേദികളിലായി അഞ്ഞൂറോളം കലാകാരന്മാരും കലാകാരികളും മാറ്റുരയ്ക്കുമ്പോള്‍ അത് കേരളത്തിനു പുറത്ത് ഏറ്റവുമധികം മലയാളികള്‍ പങ്കെടുക്കുന്ന കലാമേളയായി മാറുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദേശ മലയാളി കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ നടക്കുന്ന അഞ്ചാമത്തെ ദേശീയ കലോത്സവത്തിനാണ് ഈ വരുന്ന നവംബര്‍ മാസം എട്ടാം തീയതി ലെസ്റ്ററില്‍ തിരി തെളിയുന്നത്. യു.കെ യിലെ മികച്ച മലയാളി അസോസിയേഷനുകളില്‍ ഒന്നും യുക്മ അംഗ അസോസിയേഷനുമായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയാണ് ഈ കലാമാമാങ്കത്തിന് ആതിഥേയരാകുന്നത്. യുക്മ എന്ന ആശയത്തിന് നിയത രൂപം കൈവന്ന ലെസ്റ്ററിന്റെ മണ്ണിലേക്ക് കലാമേള വിരുന്നിനെത്തിയപ്പോള്‍ അത് വിജയിപ്പിക്കാനുള്ള അടങ്ങാത്ത ആവേശവുമായി ലെസ്റ്റര്‍ മലയാളികള്‍ ഒന്നടങ്കം രംഗത്തിറങ്ങിയിരിക്കുകയാണ്. അവരോടൊപ്പം യു.കെ യുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള യുക്മ ഭാരവാഹികളും അഭ്യുദയകാംക്ഷികളും കൈ കോര്‍ക്കുമ്പോള്‍ ഏറ്റവും മികച്ച സംഘാടകരെ തന്നെ യുക്മ കലാമേളയ്ക്ക് ചുക്കാന്‍ പിടിക്കാന്‍ ലഭിച്ചിരിക്കുകയാണ്.

യുക്മ നാഷണല്‍ പ്രസിഡന്റ് വിജി. കെ.പി. ചെയര്‍മാനാകുന്ന കലാമേള കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍മാരായി യുക്മ നാഷണല്‍ ജനറല്‍സെക്രട്ടറി ബിന്‍സു ജോണും നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യുവും ആണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. യുക്മ കലാമേളയുടെ പ്രോഗ്രാം കോര്‍ഡിനെറ്റര്‍മാരായി യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയനില്‍ നിന്നുള്ള എക്‌സിക്യുട്ടീവ് മെമ്പര്‍ ബിനു മാത്യുവും, ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയിലെ ബെന്നി പോളും പ്രവര്‍ത്തിക്കും. കലാമേള കമ്മറ്റിയുടെ വൈസ് ചെയര്‍മാന്‍മാരായി യുക്മ നാഷണല്‍ വൈസ് പ്രസിഡന്റുമാരായ ബീന സെന്‍സ്, ഷാജി തോമസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് റോയ് ഫ്രാന്‍സിസ് എന്നിവരും ജോയിന്റ് കണ്‍വീനര്‍മാരായി യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിമാരായ ടിറ്റോ തോമസ്, ആന്‍സി ജോയ്, ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ അനീഷ് ജോണ്‍ എന്നിവരും പ്രവര്‍ത്തിക്കും.

        യുക്മ നാഷണല്‍ കലാമേളയുടെ ഓര്‍ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായി യുക്മ നാഷണല്‍ ജോയിന്റ് ട്രഷററും, സാംസ്‌കാരിക വേദി രക്ഷാധികാരിയുമായ എബ്രഹാം ജോര്‍ജ്ജ്, സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, യുക്മയുടെ ആദ്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയിരുന്ന മാമന്‍ ഫിലിപ്പ് എന്നിവരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. കലാമേളയുടെ റിസപ്ഷന്‍ കമ്മറ്റിയംഗങ്ങളായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയിലെ ജോസഫ് ഇമ്മാനുവേല്‍, ബ്ലെസ്സി ജോണ്‍, ടെല്‍സ്‌മോന്‍ തോമസ്, സോണി ജോര്‍ജ്ജ്, ബിന്‍സി ഷാജു, യുക്മ നഴ്‌സസ് ഫോറം ഭാരവാഹികളായ മായ ജോസ്, രേഖ കുര്യന്‍, സാലിസ്ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള സില്‍വി ജോസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.  കലാമേളയുടെ രജിസ്‌ട്രേഷന്‍ കമ്മറ്റിയംഗങ്ങളായി മിഡ്‌ലാന്‍ഡ്‌സ് റീജിയനില്‍ നിന്നും പീറ്റര്‍ ജോസഫ്, ജയിംസ് ജോസഫ്, നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ നിന്നും ദിലീപ് മാത്യു, അഡ്വ. സിജു ജോസഫ്, സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നും റോജിമോന്‍ വര്‍ഗീസ്, ജോസ് പി. എം, ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നിന്നും ജയ്‌സന്‍ ചാക്കോച്ചന്‍, കുഞ്ഞുമോന്‍ ജോബ്, വെയില്‍സ് റീജിയനില്‍ നിന്നും ബിജു പന്നിവേലില്‍, തോമസ്‌കുട്ടി ജോസഫ്, യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍ റീജിയനില്‍ നിന്നും ടോം തോമസ്, ടോം ജോസഫ് സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നും സുജു ജോസഫ്, തോമസ് ജോര്‍ജ്ജ്  എന്നിവരും ചുമതലയേല്‍ക്കും.

        അവാര്‍ഡ് കമ്മറ്റിയംഗങ്ങളായി അലക്‌സ് വര്‍ഗീസ്, കനേഷ്യസ് അത്തിപ്പൊഴിയില്‍, ദേവലാല്‍ സഹദേവന്‍, ജയകുമാര്‍ നായര്‍, ബിജു ജോസഫ്, സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കലാമേളയുടെ പബ്ലിസിറ്റി ആന്റ് മീഡിയയുടെ ചുമതല യുക്മ പി.ആര്‍.ഒ. ബാല സജീവ്കുമാര്‍, സജീഷ് ടോം, ജോയ് അഗസ്തി, ബൈജു തോമസ് എന്നിവര്‍ക്കാണ്. ഓഫീസ് നിര്‍വഹണ ചുമതല അഭിലാഷ് തോമസ്, സുനില്‍ രാജന്‍, തോമസ് മാറാട്ട്കളം, അജയ് പെരുമ്പാലത്ത് തുടങ്ങിയവര്‍ക്കായിരിക്കും. ഭക്ഷണ കമ്മറ്റിയുടെ ചുമതല രഞ്ജിത് കുമാര്‍, ജേക്കബ് കുയിലാടന്‍ എന്നിവര്‍ക്കാണ്.

        മേല്‍പറഞ്ഞ കമ്മറ്റികള്‍ക്ക് പുറമേ കലാമേളയുടെ സുഗമമായ നടത്തിപ്പിനും വിവിധ സ്‌റ്റേജുകള്‍ നിയന്ത്രിക്കുന്നതിനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റുമായി വിപുലമായ ജനറല്‍ കമ്മറ്റിയുമാണ് കലാമേള നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കാരൂര്‍ സോമന്‍, സി. എ ജോസഫ്, റെജി നന്തിക്കാട്ട്, സുരേഷ് കുമാര്‍, കുരുവിള തോമസ്, ലിജോ ജോണ്‍,  ജഗ്ഗി ജോസ്, സണ്ണി മത്തായി, ജേക്കബ് കോര, സിബിച്ചന്‍ ജോര്‍ജ്ജ്, ബേബി ലൂക്കോസ്, അനില്‍ ജോസ്, ബിന്‍സ് ജോര്‍ജ്ജ്, ജോര്‍ജ്ജ് പൈലി, ജോജി ജോസ്, അജി മംഗലത്ത്, ജിജി ജോര്‍ജ്ജ്, എബ്രഹാം ലൂക്കോസ്, ആനി കുര്യന്‍, ഇഗ്‌നേഷ്യസ് പേട്ടയില്‍, സെന്‍സ് കൈതവേലില്‍, ജോബി ഐത്തില്‍, ടൈറ്റസ് ജോസഫ്, പോള്‍സണ്‍, എബി നെടുവംപുഴയില്‍, ജിമ്മി, മാര്‍ട്ടിന്‍, റോജന്‍, ജോയ് ഗോപുരം, റിജോ മാത്യു, ബിജു തോമസ്, ജിം കണ്ടാരപ്പള്ളി, എല്‍ദോ, തോമസ്‌കുട്ടി ഫ്രാന്‍സിസ്, തോമസ് ജോണ്‍, മനോജ് കുമാര്‍ പിള്ള, മേഴ്‌സി ജേക്കബ്, രേഷ്മ എബ്രഹാം, മരിയ തങ്കച്ചന്‍, ലിയ ടോം, ടോമി തോമസ്, സെബി പോള്‍, ജിജോ മാനുവല്‍, ജോണി കണിവേലില്‍ എന്നിവരായിരിക്കും ജനറല്‍ കമ്മറ്റിയംഗങ്ങള്‍. കലാമേളയിലെ മത്സരങ്ങളിലെ വിധിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി യുക്മ പ്രസിഡന്റ് വിജി കെ.പി, സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ അഡ്വ.ഫ്രാന്‍സിസ് മാത്യു എന്നിവര്‍ അടങ്ങിയ അപ്പീല്‍ കമ്മറ്റിയും പ്രവര്‍ത്തിക്കുന്നതായിരിക്കും

 

 




കൂടുതല്‍വാര്‍ത്തകള്‍.