CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 52 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള ശനിയാഴ്ച

ഹാട്രിക്‌ ലക്ഷ്യമിട്ട് മിഡ്ലാന്‍ഡ്സ് റീജിയന്‍

ലെസ്റ്ററില്‍ ശനിയാഴ്ച നടക്കുന്ന യുക്മ നാഷണല്‍ കലാമേളയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം നേടി ഹാട്രിക്‌ തികയ്ക്കുവാനുള്ള ശ്രമത്തിലാണ് യുക്മയ്ക്ക് എക്കാലവും മികച്ച പിന്തുണ നല്‍കിയിട്ടുള്ള  മിഡ്ലാന്‍ഡ്സ് റീജിയന്‍ . സ്റ്റോക്ക്‌ ഓണ്‍ ട്രെന്റിലും ലിവര്‍പൂളിലും കൈവരിച്ച കിരീടനേട്ടം ലെസ്റ്ററിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലാണ് റീജിയന്‍ നേതൃത്വവും അംഗ സംഘടനകളും, 2012 ല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് നടന്ന നാഷണല്‍ കലാമേളയില്‍ മികച്ച റീജിയന്‍ കിരീടവും അസോസിയേഷന്‍ കിരീടവും മിഡ്‌ലാന്‍ഡ്സ് കരസ്ഥമാക്കിയിരുന്നു. ലിവര്‍പൂളില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ കലാമേളയില്‍ കലാതിലകപ്പട്ടം അടക്കം മിന്നുന്ന നേട്ടങ്ങള്‍ കൈവരിച്ച റീജിയന്‍ 174 പോയിന്‍റ് നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.കലാതിലകമടക്കം ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആദ്യ നാലുപേരില്‍ രണ്ടുപേരെയും സമ്മാനിച്ച  റെഡ്ഡിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷനും സീനിയര്‍ ചാമ്പ്യന്‍ അടക്കം റീജിയന് വേണ്ടി  തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുമാണ് മിഡ്ലാന്‍ഡ്‌സിന്‍റെ കിരീട നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. പ്രവര്‍ത്തന മികവില്‍ യുകെയിലെ ഏറ്റവും മികച്ച സംഘടനകളില്‍ ഒന്നായ ലെസ്റ്റര്‍ ര്‍ കേരള കമ്യൂണിറ്റിയാണ് ഇത്തവണത്തെ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് എന്നത് റീജിയന് ആത്മവിശ്വാസം പകരുന്നു.യുകെയിലെ വിവിധ മലയാളി സംഘടനകള്‍ക്ക് ഏറ്റവും മികച്ച ആതിഥ്യം ഉറപ്പാക്കുമ്പോഴും മല്‍സര മനോഭാവം ഒട്ടും കൈവിടാതെ ഓരോ ഇനത്തിലും തങ്ങളുടെ സാന്നിധ്യ അറിയിക്കുവാനുള്ള തയ്യാറെടുപ്പിലാണ് റീജിയന്‍ നേതൃത്വം. അംഗ സംഘടനകളും റീജിയന്‍ നേതൃത്വവും ഒരു മെയ്യായി കലാമേള വന്‍ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അതേസമയം കലാമേളയിലെ ഓരോ ഇനത്തിലും റീജിയന്‍റെ പ്രാതിനിധ്യം ഉറപ്പാക്കുവാന്‍ പ്രത്യേക ക്രമീകരണങ്ങlളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന റീജിയന്‍ കലാമേളയില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്കാണ് ദേശീയ കലാമേളയില്‍ പ്രാതിനിധ്യം ലഭിക്കുക. ആതിഥേയരായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിക്കൊപ്പം  മിഡ്‌ലാന്‍ഡ്സ് റീജിയന്‍ പ്രസിഡന്റ് റോയി ഫ്രാന്‍സിസ്‌,സെക്രട്ടറി പീറ്റര്‍ ജോസഫ്‌,ട്രഷറര്‍  കുരുവിള തോമസ്‌,ഭാരവാഹികളായ  ജെയിംസ് ജോസഫ്‌ ,ആനി, കുര്യന്‍  സുരേഷ് കുമാര്‍,അനീഷ്‌  ജോണ്‍ ,ലിജോ ജോണ്‍ റീജണല്‍ ആര്‍ട്സ്‌ കോ ഓര്‍ഡിനെറ്റര്‍ ജയകുമാര്‍ നായര്‍  തുടങ്ങിയവരും ഇതര  അംഗ സംഘടനകളിലെ നേതൃത്വവും ഈ കലാമേള വന്‍ വിജയമാക്കുവാന്‍ അക്ഷീണം പ്രയത്നിക്കുന്നു. രാജാക്കന്‍മാരിലെ കലാകാരനും കലാകരന്മാരിലെ രാജാവുമായ ശ്രീ സ്വാതിതിരുനാള്‍ ബാലരാമവര്‍മ്മയുടെ നാമധേയത്താല്‍ അനുഗൃഹീതമായ ലെസ്റ്ററിലെ കലാമേള വേദിയില്‍ വച്ച് യു കെയില്‍ എമ്പാടുമുള്ള എല്ലാ യുക്മ അംഗങ്ങളെയും സാക്ഷി നിര്‍ത്തിക്കൊണ്ട് വീണ്ടും ആ കലാകിരീടത്തില്‍ മുത്തമിടുവാനുള്ള കാത്തിരിപ്പാണ് റീജിയനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള മണിക്കൂറുകള്‍ . യുകെയുടെ നാനാഭാഗത്തുനിന്നുമുള്ള യുക്മ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ഈ അസുലഭ വേളയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.