CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 29 Seconds Ago
Breaking Now

ആന്റോ ആന്‍റണി എത്തിച്ചേര്‍ന്നു,ലെസ്റ്ററില്‍ ഇന്ന് കലയുടെ കേളികൊട്ട്

ലോക മലയാളികളുടെ കലാ മത്സരങ്ങളുടെ വേദിയില്‍ ഒന്നാമതായി ഇടം പിടിക്കുകയാണ് യുക്മ നാഷണല്‍ കലാമേള.

ലെസ്റ്ററിലെ സ്വാതിതിരുനാള്‍ നഗറില്‍ യുക്മ നാഷണല്‍ കലാമേളക്ക് തിരി തെളിയുമ്പോള്‍ പ്രവാസി മലയാളികളുടെ വിജയഗാഥയുടെ പുതിയ ചരിത്രം എഴുതപ്പെടുകയാവും. കേരളത്തിന് പുറത്ത് നടക്കുന്ന മലയാളത്തനിമയുള്ള ഏറ്റവും വലിയ കലോത്സവമായ  യുക്മ നടത്തുന്ന നാഷണല്‍ കലാമേള ഇന്ന് രാവിലെ പത്തുമണിക്ക് ബഹുമാനപ്പെട്ട പത്തനംതിട്ട എം പി ആന്‍റോ ആന്‍റണി ഉദ്ഘാടനം ചെയ്യും,ആന്റോ ആന്റണിക്ക് പുറമേ ലെസ്റ്റര്‍ ലോര്‍ഡ്‌ മേയര്‍ പീറ്റര്‍ സോള്‍സ്ബി, പ്രശസ്ത മലയാള സിനിമ നിര്‍മ്മാതാവ് ജോയ് തോമസ്‌ (ജൂബിലി പ്രൊഡക്ഷന്‍സ്) തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകുന്ന യോഗത്തില്‍  യുക്മ നാഷണല്‍, റീജിയണല്‍ ഭാരവാഹികളും പങ്കെടുക്കുന്നതാണ്.ബഹുമാനപ്പെട്ട എം പി ഇന്നലെ വൈകുന്നേരം തന്നെ ലെസ്റ്ററില്‍  എത്തിച്ചേര്‍ന്നു. രാവിലെ പത്തുമണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും, മത്സരാര്‍ത്ഥികളും കാണികളും നിശ്ചിത ഫീ കൊടുത്ത്  രെജിസ്റ്റര്‍ ചെയ്ത് ടാഗ് കയ്യില്‍ കെട്ടേണ്ടതാണ്. സിംഗിള്‍ ഗ്രൂപ്പ് ഇനങ്ങള്‍ക്ക് പ്രത്യേകം ചെസ് നമ്പരുകള്‍ ലഭിക്കും.നിങ്ങളുടെ പേര് മത്സരത്തിന് ഉള്‍പ്പെട്ടിരിക്കുന്നു എന്ന് മത്സരാര്‍ഥികള്‍ ഉറപ്പു വരുത്തേണ്ടതാണ്. ഗാനങ്ങളുടെ ട്രാക്കുകള്‍ സൌണ്ട് അതാത് സ്റ്റേജിലെ സൌണ്ട് എഞ്ചിനീയരെ  ആദ്യമേ തന്നെ ഏല്‍പ്പിക്കേണ്ടതാണ്.നിശ്ചിത മത്സരത്തിന് മുപ്പതു മിനിട്ട് മുന്‍പേ മത്സരാര്‍ത്ഥികള്‍ സ്റ്റേജ് മാനേജരുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യണം.മറ്റു സ്റ്റേജിലെ മത്സരങ്ങളുമായി ക്ലാഷ് വരുന്നവര്‍ സ്റ്റേജ് മാനേജരെ അറിയിക്കേണ്ടതാണ്.  ഒന്‍പത് റീജിയനുകളില്‍ നിന്നായി 41 ഇനങ്ങളില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളില്‍ നിന്നും വിജയികളാവുന്നവരാണ് നാഷണല്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തുന്നത് എന്നുള്ളത് കലോത്സവത്തിന്റെ മാറ്റ് കൂട്ടുന്നു. റീജണല്‍ തല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയിക്കുന്നവരാണ് നാഷണല്‍ കലാമേളയ്ക്ക് എത്തുന്നത്. ഒന്‍പത് റീജണുകളില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയികളായ 500ല്പരം കലാകാരന്മാരും കലാകാരികളുമാണ് ലെസ്റ്ററിലെ നാഷണല്‍ കലാമേളയില്‍ മത്സരിക്കുന്നത്ഉദ്ഘാടനത്തിനു ശേഷം നാലു സ്റ്റേജുകളിലായി മത്സരങ്ങള്‍ അരങ്ങേറും.മത്സരങ്ങളുടെ സമയക്രമം ഈ വാര്‍ത്തയോടൊപ്പം കൊടുക്കുന്നു.വൈകിട്ട് ഏഴുമണിയോടെ സാംസ്കാരിക സമ്മേളനം ആരംഭിക്കുവാനും തുടര്‍ന്ന് സമ്മാനദാനം നടതുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എറ്റവും കൂടുതല്‍ പോയന്റു നേടുന്ന വ്യക്തികളെ ലിംഗ വ്യതാസമനുസരിച്ച് കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നല്‍കി യുക്മ ആദരിക്കും. എറ്റവും കൂടുതല്‍ പോയന്റു നേടുന്ന റീജിയന് ഡെയിലിമലയാളം എവര്‍ റോളിംഗ് ട്രോഫിയും, എറ്റവും കൂടുതല്‍ പോയന്റ് നേടുന്ന അസോസിയേഷന് യുക്മ ചാമ്പ്യന്‍സ് ട്രോഫിയും ലഭിക്കും.എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നതായി സംഘാടക കമ്മിറ്റി അറിയിച്ചു. കലാമേള വേദിയുടെ വിലാസം

Judgemeadow Community College
Marydene Drive,
Evington,
Leicester,
LE5 6HP




കൂടുതല്‍വാര്‍ത്തകള്‍.