CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 29 Seconds Ago
Breaking Now

യുക്മയുടെ കലാമേള തുടങ്ങി ; എംപി ആന്റോ ആന്റണി തിരികൊളുത്തി ഉത്ഘാടനം ചെയ്തു

ജനസാഗരം ലെസ്റ്ററിലേക്ക് .കലയുടെ മികവിനെ അടുത്തറിയാന്‍ ,അഭിനന്ദിക്കാന്‍ ....

യുകെയുടെ ദേശീയ ആഘോഷമായ യുക്മ കലോത്സവത്തിന് തിരിതെളിഞ്ഞു.യുകെയില്‍ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ കലാമേള കാണാന്‍ കലാസ്വാദകരെ കൊണ്ട് നിറഞ്ഞൊരു സദസുമുണ്ട് .

പ്രവാസികളുടെ പ്രിയപ്പെട്ട എം പി ശ്രീ ആന്റോ ആന്റണിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് തിരികൊളുത്തി ഈ മഹാ വിരുന്നിന് തുടക്കം കുറിച്ചത് . രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് പ്രവാസികളെന്നും നാടിന്റെ നിലനില്‍പ്പിന് ആധാരമാണ് പ്രവാസികളുടെ പ്രവര്‍ത്തനങ്ങളെന്നും എംപി പറഞ്ഞു.

ലെസ്റ്റര്‍ ലോര്‍ഡ് മേയര്‍ പീറ്റര്‍ സോള്‍സ്ബിയും തിരികൊളുത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി.

 

യുക്മ അസോസിയേഷന്‍ സെക്രട്ടറി ബിന്‍സു ജോണ്‍ സ്വാഗത പ്രസംഗം നിര്‍വ്വഹിച്ചു.യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ പി അദ്ധ്യക്ഷ പ്രസംഗം നടത്തി.യുക്മയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മറുപടിതന്നെയാണ് ഇവിടത്തെ ജനപങ്കാളിത്തമെന്ന് വിജി കെ പി പറഞ്ഞു.

 

.ആയ്യായിരത്തിലധികം പേര്‍ കലാമേളയിലെത്തിയിരിക്കുന്നതോടെ വലിയൊരു വിജയം കൂടിയായി കലാമേള മാറി.

എന്തൊക്കെ വെല്ലുവിളിയുണ്ടായാലും യുക്മ എന്ന സംഘടനയ്ക്ക് ഒരു കോട്ടവും ഉണ്ടാകില്ലെന്ന് തെളിയിക്കാന്‍ ഈ ജനസാഗരം തന്നെ മതിയാകും.

ഒന്‍പത് റീജിയനുകളില്‍ നിന്നായി 41 ഇനങ്ങളില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളില്‍ നിന്നും വിജയികളായവരാണ് നാഷണല്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തുന്നത് .ഇതില്‍ നിന്നു തന്നെ മത്സരാര്‍ത്ഥികളുടെ മികവ് വ്യക്തമാകുന്നതാണ് .

ഏറ്റവും മികച്ച മത്സാര്‍ത്ഥികള്‍ മാത്രമാണ് വേദിയിലെത്തുന്നത് എന്നുള്ളതുകൊണ്ട് തന്നെ മത്സരം കനത്തതായിരിക്കും.റീജണല്‍ തല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയിക്കുന്നവരാണ് നാഷണല്‍ കലാമേളയ്ക്ക് എത്തുന്നത്. ഒന്‍പത് റീജണുകളില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയികളായ 500ല്പരം കലാകാരന്മാരും കലാകാരികളുമാണ് ലെസ്റ്ററിലെ നാഷണല്‍ കലാമേളയില്‍ മത്സരിക്കുന്നത്. 

 

അഞ്ച് വേദികളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണ് .മത്സരങ്ങള്‍ പൂര്‍ത്തിയായാലുടന്‍ തന്നെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.കാത്തിരിക്കാം തീപാറുന്ന പോരാട്ടങ്ങള്‍ക്കായി.ഒപ്പം മിന്നുന്ന വിജയം സ്വന്തമാക്കുന്നതാരെന്നറിയാനും ഇനി അധികം കാത്തിരിക്കേണ്ടതില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.