CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 12 Minutes 33 Seconds Ago
Breaking Now

യുക്മ കലാമേളയിൽ മിന്ന ജോസ് കലാതിലകം; കൂടുതല്‍ ചിത്രങ്ങളും വീഡിയോയും കാണാം

ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ ഏറ്റവും കൂടുതല്‍ പോയ്ന്റുകള്‍ നേടി മികച്ച അസോസിയേഷനായി തെരഞ്ഞെടുത്തു.ഈസ്റ്റ് ആംഗ്ലിയ മികച്ച റിജ്യയണായും തെരഞ്ഞെടുത്തു

യുകെ മലയാളികള്‍ക്കിത് മറക്കാനാകാത്ത ഒരു കലാ വിരുന്നായിരുന്നു.മത്സരത്തിന്റെ പിരിമുറക്കുത്തിനപ്പുറം കുട്ടികളുടെ മികവിനെ തിരിച്ചറിഞ്ഞ വേദിയായിരുന്നു ഇത് .വാശിയേറിയ മത്സരമാണ് വേദിയില്‍ അരങ്ങേറിയത് .മിന്നാ ജോസ് കലാതിലകമായി തെരഞ്ഞെടുത്തു.കലാ പ്രതിഭയില്ല.

അസോസിയേഷനുകള്‍ തമ്മിലും വാശിയേറിയ പോരാട്ടമായിരുന്നു നടന്നത് .ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ ഏറ്റവും കൂടുതല്‍ പോയ്ന്റുകള്‍ നേടി മികച്ച അസോസിയേഷനായി തെരഞ്ഞെടുത്തു.ഈസ്റ്റ് ആംഗ്ലിയ മികച്ച റിജ്യയണായും തെരഞ്ഞെടുത്തു

രാവിലെ കൃത്യം 11 മണിക്ക് തന്നെ കലാമേള ആരംഭിച്ചു.രാത്രി രണ്ടു മണിയ്ക്ക് വരെ നീണ്ട മത്സരത്തില്‍ അവസാനം വരേയും കലാ സ്‌നേഹികള്‍ മത്സരം കാണാന്‍ വേദിയ്ക്ക് മുന്നിലുണ്ടായിരുന്നു.

 

നാല് സ്‌റ്റേജുകളിലായി കൃത്യതയോടെയും അച്ചടക്കത്തോടേയും നടന്ന പരിപാടി സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.

ഇത് യുക്മയുടെ വിജയമാണ് .എഴുതി തോല്‍പ്പിക്കാനും നുണപറഞ്ഞ് പരത്താനും ശ്രമിക്കുന്നവര്‍ക്ക് ഒരു മറുപടി കൂടിയായി യുക്മയുടെ ഈ വര്‍ഷത്തെ കലാമേള.

യുക്മയിലെ അംഗങ്ങള്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം ഉത്ഘാടനത്തിന് എംപി ശ്രീ ആന്റോ ആന്റണിയെ ലഭിച്ചു എന്നതാണ് .പ്രവാസികള്‍ക്ക് വേണ്ടി സംസാരിക്കുന്ന അവരുടെ ഉന്നമനത്തിനായി ആഗ്രഹിക്കുന്ന എംപി കലാമേളയില്‍ ഉടനീളം അസോസിയേഷന് പിന്തുണയുമായുണ്ടായിരുന്നു.

കേരളത്തിലെ യുവ എംഎല്‍എമാരുടെ സാന്നിധ്യമാണ് മറ്റൊന്ന് .അരൂര്‍ എംഎല്‍എ എ എം ആരിഫും പിസി വിഷ്ണുനാഥും വേദിയില്‍ ഏവരേയും പ്രോത്സാഹിപ്പിക്കാനെത്തിയതോടെ കലാവിരുന്ന് വിശിഷ്ടാതിഥികളെ കൊണ്ട് നിറഞ്ഞു.

യൂണിവേഴ്‌സിറ്റി യൂണിയന്‍ മത്സരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് യുക്മയുടെ കലാമേളയെന്ന് ശ്രീ ആരിഫ് എംഎല്‍എ പറഞ്ഞു.കുട്ടികളേയും കൂട്ടി ഇത്രയും സമയം നീളുന്ന മത്സരത്തില്‍ പങ്കെടുക്കാനെത്തിയ മാതാപിതാക്കളും മത്സരാര്‍ത്ഥികളും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് ശ്രീ പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.പ്രവാസികള്‍ക്കിടയില്‍ യുക്മയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട മത്സരത്തിനൊടുവില്‍ ഫല പ്രഖാപനവും സമ്മാനദാനവും നടത്താന്‍ വിശിഷ്ടാതിഥികള്‍ തയ്യാറായി.

 

വിവിധ അസോസിയേഷന്‍ അംഗങ്ങളുടെ ഒത്തൊരുമയുടേയും മികച്ച പ്രവര്‍ത്തനങ്ങളുടേയും ഒരു നേര്‍ക്കാഴ്ചയായിരുന്നു യുക്മ കലാമേള.

 

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.ഇനിയും കൂടുതല്‍ ചിത്രങ്ങള്‍  അപ്‌ലോഡ്‌ ചെയ്തുകൊണ്ടിരിക്കുന്നു.

National kalamela 2014 Photos   Part  1

National kalamela 2014 Photos   Part  2  

ശ്രീ ദേവലാൽ സഹദേവൻ പകർത്തിയ കലാമേളയുടെ വീഡിയോ കാണാം        




കൂടുതല്‍വാര്‍ത്തകള്‍.