CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 58 Seconds Ago
Breaking Now

യു.കെ മലയാളികൾക്ക് കലയുടെ വർണ്ണ വിസ്മയമൊരുക്കിയ യുക്മ കലാമേളയ്ക്ക് കൊടിയിറങ്ങി... മൂവായിരത്തോളം ചിത്രങ്ങളുമായി യുറോപ് മലയാളി..

ഈസ്റ്റ് ആന്ഗ്ലിയ ചാമ്പ്യന്മാര്‍... മിന്ന ജോസഫ്‌ കലാതിലകം... ഏറ്റവും കൂടുതൽ പോയന്റുമായി ഇപ്സ്‌വിച്ച് മലയാളി അസോസിയേഷന്‍.

യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്റെ അഞ്ചാമത്  ദേശീയ കലാമേള പ്രൗഡോജ്ജ്വലമായി. ലെസ്റ്ററിലെ സ്വാതി തിരുനാള്‍ നഗറിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പത്തനംതിട്ട എം പി ആന്‍റോ ആന്റണി ലെസ്റ്റര്‍ മേയര്‍ ജോണ്‍ തോമസ്‌ എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ. പി അധ്യക്ഷനായിരുന്നു. സിനിമ നിര്‍മാതാവ് ജോയി തോമസ്‌,  ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ്  ബെന്നി പോള്‍, യുക്മ നാഷനല്‍, റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. യുക്മ സെക്രട്ടറി ബിന്‍സു ജോണ്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ : ഫ്രാന്‍സിസ്‌ കവളക്കാട്ട് നന്ദി പറഞ്ഞു. യുക്മമിഡ്‌ലാന്‍ഡ്‌സ് റീജിയന് വേണ്ടി  ലെസ്റ്റര്‍ കേരള കമ്യൂണിറ്റി ആതിഥേയത്വം വഹിച്ച കലാമേളയില്‍ മുന്‍ കലാമേളകളിലെ  കലാതിലകങ്ങളായ രേഷ്മ മരിയ എബ്രഹാമും ലിയ ടോമും അവതാരകരായി.യുക്മ സാംസ്ക്കാരിക വേദി ജനറല്‍ കണ്‍വീനര്‍ ജോയി ആഗസ്തി രചിച്ച് ഡോക്ടര്‍ രജനി പാലക്കല്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച് ലെസ്റ്ററിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച അവതരണഗാനം ദൃശ്യ വിസ്മയമുണര്‍ത്തി.  ഉദ്ഘാടന  സമ്മേളനത്തിന് ശേഷം നിശ്ചയിക്കപ്പെട്ട പ്രകാരം ഇടതടവില്ലാതെ നാല് വേദികളിലായി മത്സരങ്ങള്‍ നടന്നു. സദസ്സിന്റെ നിലക്കാത്ത കരഘോഷവും, ആർപ്പുവിളികളും വേദികളെ പ്രകമ്പനം കൊള്ളിച്ചു. മത്സരമെന്ന വികാരത്തെ മറന്ന് ഓരോ കുട്ടികളും ഗ്രൂപ്പും തങ്ങളുടെ എതിരാളികളുടെ പ്രകടനത്തെ വിസ്മയത്തോടെ ആസ്വദിച്ച് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ  കൂട്ടായ്മ എന്ന വികാരം കലാമേളയിലൂടെ  വരും തലമുറയിലേക്ക് പകരാൻ യുക്മക്ക്  കഴിഞ്ഞു എന്നതിന് നിദാനമായി. ഉച്ചയോടെ ഏതാണ്ട് മൂവായിരത്തോളം പേരാണ് കലാമേള വേദിയില്‍ എത്തിച്ചേര്‍ന്നത്..രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച കലാമേള  പുലര്‍ച്ചെ 1.30 വരെ നീണ്ടു. കലാമേളയില്‍  154 പോയിന്‍റ് നേടി  ഈസ്റ്റ് ആംഗ്ലിയ  റീജിയണ്‍ ചാമ്പ്യന്മാരായി. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് എത്തിയ മിഡ്‌ലാന്റ്‌സ്  റീജിയനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ്  ഈസ്റ്റ്‌ ആന്ഗ്ലിയ  റീജിയണ്‍ ചാമ്പ്യന്മാരായത്. ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി ഇപ്സ്‌വിച്ച്  മലയാളി അസോസിയേഷന്‍ 64 പോയിന്‍റ് ) സ്വന്തമാക്കി.സാലിസ്‌ബറി മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനത്തെത്തി(48 പോയിന്‍റ് )സാലിസ്ബറി മലയാളി അസോസിയേഷനില്‍ നിന്നൂള്ള മിന്ന ജോസ്  കലാതിലകപ്പട്ടം നേടി.  എല്ലാവേദികളിലും കലാസ്വാദകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.  അഞ്ച് വിഭാഗങ്ങളിലായി 41 ഇനങ്ങളിലാണ്  അത്യന്തം വാശിയേറിയ മത്സരങ്ങള്‍  നടന്നത്. യുക്മ നേതൃത്വത്തിന്റെയും ആതിഥേയരായ  ലെസ്റ്റര്‍ കേരള കമ്യൂണിറ്റി യുടെയും നേതൃപാടവവും ഒത്തൊരുമയും അച്ചടക്കവും കൊണ്ട് ശ്രദ്ധ നേടിയ കലാമേള ഒരു പറ്റം നവ പ്രതിഭകളെ യു കെയിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചു.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ പരസ്പരം മാറ്റുരച്ചപ്പോള്‍ ആസ്വാദകര്‍ക്ക് ഓര്‍മയില്‍ കാത്തുസൂക്ഷിക്കാന്‍ ഒരുപിടി മനോഹര നിമിഷങ്ങളാണ് ശനിയാഴ്ച ലെസ്റ്ററില്‍  പിറന്നു വീണത്‌. വൈകിട്ട് നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ എം പി. ആന്‍റോ ആന്റണി, എം എല്‍ എ മാരായ എ എം ആരിഫ്‌, പി സി വിഷ്ണുനാഥ് എന്നിവര്‍ സംബന്ധിച്ചു.തുടര്‍ന്ന് നടന്ന സമ്മാന ദാന ചടങ്ങില്‍ വിവിധ അസോസിയേഷന്‍,റീജിയന്‍,നാഷണല്‍ ഭാരവാഹികള്‍   വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.യുക്മ പ്രസിഡന്റ് വിജി കെ പി,സെക്രട്ടറി ബിന്‍സു ജോണ്‍,ട്രഷറര്‍ അഡ്വ : ഫ്രാന്‍സിസ്‌ കവളക്കാട്ട്, വൈസ്‌ പ്രസിഡണ്ടുമാരായ ഷാജി തോമസ്‌,ബീന സെന്‍സ്‌, ജോയിന്‍റ് സെക്രട്ടറിമാരായ ടിറ്റോ തോമസ്‌,ആന്‍സി ജോയി,ജോയിന്‍റ് ട്രഷറര്‍ അബ്രഹാം ജോര്‍ജ്‌,യുക്മ  സ്ഥാപക പ്രസിഡന്‍റ്  വര്‍ഗീസ്‌ ജോണ്‍ ,മറ്റ്  നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍,ആതിഥേയരായ ലെസ്റ്റര്‍ കേരള കമ്മിറ്റിയിലെ വിവിധ നേതാക്കന്‍മാര്‍, വിവിധ റീജണല്‍,അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍   കലാമേളയുടെ വിജയത്തിന് നേതൃത്വം നല്‍കി.യുകമയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയും സംഘടാബോധവുമാണ് കലാമേളയുടെ വിജയത്തിന് പിന്നിലെന്ന് യുക്മ പ്രസിഡന്റ് വിജി. കെ.പി പറഞ്ഞു. കൂടുതൽ ചിത്രങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്യുക

National kalamela 2014 Photos   Part  1

National kalamela 2014 Photos   Part  2  

ശ്രീ ബിജു മൂന്നാനപ്പള്ളിൽ എടുത്ത ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    

ശ്രീ ദേവലാൽ സഹദേവൻ പകർത്തിയ കലാമേളയുടെ വീഡിയോ കാണാം      




കൂടുതല്‍വാര്‍ത്തകള്‍.