CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 52 Minutes 45 Seconds Ago
Breaking Now

പി സി വിഷ്ണുനാഥ് എം.എല്‍.എ യ്ക്ക് ലണ്ടനിൽ ഓ ഐ സി സി യുടെ സ്വീകരണം

പ്രശ്നങ്ങളിൽ ഇടപ്പെട്ട് കൊണ്ട് ശക്തമായ പ്രവ൪ത്തനങ്ങൾക്കു വേദിയാകണമെന്നും സ്വീകരണമേറ്റുവാങ്ങി പി സി വിഷ്ണു നാഥ് പ്രവ൪ത്തകരോട് ആഹ്വാനം ചെയ്തു

ലണ്ടൻ:കോമണ്‍വെൽത്ത് പർലമെന്റരി അസോസിയേഷന്റെ സെമിനാറിൽ പങ്കെടുക്കാനെത്തിയ ചെങ്ങന്നൂർ എം.എല്‍.എയും കെ പി സി സി ജെന.സെക്രടരിയും വക്താവുമായ പി സി വിഷ്ണുനാഥിന് ഓ ഐ സി സി യുടെ നേതൃത്വത്തിൽ ഈസ്റ്റ് ഹാമിൽ വച്ച്  സ്വീകരണം നല്കി.കേരള രാഷ്ട്രീയത്തിലെ നിര്‍ഭയ നിഷേധത്തിന്റെ പ്രതിരൂപവും  ഗൗരവ തീക്ഷ്ണതയുടെ അവസാന സാന്നിധ്യവുമായിരുന്ന എം വി രാഘവന്റെ ദീപ്തമായ സ്മരണക്കുമുന്നിൽ ആദരാഞ്ജലികൾ അര്പ്പിച്ചു കൊണ്ട് ആരംഭിച്ച  ചടങ്ങിൽ ഓ ഐ സി സി യു കെ യുടെ കണ്‍വീനെർ ടി.ഹരിദാസ്‌ അധ്യക്ഷത വഹിച്ചു..മതേതരത്വം മുറുകെ പ്പിടിച്ചു കൊണ്ട് കോണ്‍ഗ്രസ്സിന്റെ ആശയങ്ങളെ മനസിൽ പേറി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിനെ ശക്തി പെടുത്താനുള്ള പ്രവർത്തനങ്ങളുമായി ഓ ഐ സി സി മുന്നോട്ടു പോകണമെന്നും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് കൊണ്ട് ശക്തമായ പ്രവര്ത്തനങ്ങൾക്കു വേദിയാകണമെന്നും സ്വീകരണമേറ്റുവാങ്ങി പി സി വിഷ്ണു നാഥ് പ്രവര്ത്തകരോട് ആഹ്വാനം ചെയ്തു  .ജനങ്ങളുടെ ഹിതമറിഞ്ഞു ജനങ്ങൾക്ക്‌ വേണ്ടി പ്രവ൪ത്തിക്കുന്ന വിഷ്ണു നാഥ്‌ മറ്റുള്ള ജനപ്രതിനിധികൾക്കും മാത്യകയാണെന്ന് ഹരിദാസ്‌ തന്റെ ആമുഖ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി .ചെറിയ പ്രായത്തിൽ തന്നെ നിയമ സഭയിലെത്തിയ  ഏറ്റവും പ്രായം കുറഞ്ഞ സാമാചികൻ എന്ന ഖാദിനേടിയ വിഷ്ണുനാഥ് പ്രതികൂല സാഹചര്യത്തിൽ പോലും വൻ ഭൂരിപക്ഷം  നേടിയത് ജനഹൃദയങ്ങളിൽ തന്റെ സ്ഥാനം അരക്കെട്ടുറപ്പിക്കുന്നതിനു തെളിവായിരുന്നുവെന്നു സ്വാഗതം ആശംസിച്ചുകൊണ്ട് ഗിരി മാധവൻ സൂചിപ്പിച്ചു.കേരള നിയമസഭയിലെ ജ്വലിക്കുന്ന യുവത്വത്തിന്റെ പ്രതീകമായ വിഷ്ണുനാഥ് യുവജനങ്ങളുടെ പ്രതീക്ഷയും ആവേശവുമാണെന്ന് നാഷണൽ കമ്മിറ്റിയംഗം സുജു.കെ.ഡാനിയേൽ അഭിപ്രായപ്പെട്ടു.

 

 

ദേശീയ കമ്മിറ്റി യംഗം അൻസാർ അലി,ബിജു കോശി തുടങ്ങിയവരും ,ബേബിക്കുട്ടി ജോർജ്, വക്കം സുരേഷ് ,ബിജു ഗോപിനാഥ് ,കുമാർ സുരേന്ദ്രൻ, ജെയിൻ ലാൽ എന്നിവരും  ആശംസയറിയിചു.ലണ്ടൻ റീജിയണുവേണ്ടി ടോണി ചെറിയാൻ നന്ദി രേഖപെടുത്തി.എബ്രഹാം വാഴൂർ,തോമസ്‌ കാക്കശേരി.സാംബശിവൻ തുടങ്ങിയവർ നേതൃത്വം നല്കി.




കൂടുതല്‍വാര്‍ത്തകള്‍.