CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 22 Minutes 54 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെ൯ഷനായി ബ൪മിങ്ങ്ഹാം ഒരുങ്ങുന്നു

ബ്രാഡ്ഫോ൪ഡ്; വിശ്വാസ ഹൃദയങ്ങളിൽ അഗ്നി അഭിഷേകം ചൊരിയുന്ന ആത്മീയ ഉന്നതതലങ്ങളിലേക്ക് മാനവ ഹൃദയങ്ങളെ ഉയർത്തുന്ന ദൈവ സ്തുതികളാൽ അന്ധകാരശക്തികളെ ഉ൯മൂലനം ചെയുന്ന വചന പ്രഘോഷണ  രാജകുമാരാൻ സേവ്യ൪ ഖാൻ വട്ടായിലും യൂറോപ്പിന്റെ അപ്പസ്തോലൻ  എന്നറിയപ്പെടുന്ന ഫാദർ സോജി ഒാലിക്കലും സംയുക്തമായിനയിക്കുന്ന അഭിഷേകാഗ്നി  കണ്‍വെ൯ഷനായി ബ൪മിങ്ങ്ഹാം ഒരുങ്ങുന്നു. ഇതാദ്യമായിട്ടാണ് ഫാദർ സേവ്യ൪ ഖാൻ വട്ടായിലും ഫാദർ സോജി ഒാലിക്കലും സംയുക്തമായി അഭിഷേകാഗ്നി കണ്‍വെ൯ഷ൯ ബ൪മിങ്ങ്ഹാമിലെ ബഥേൽ കണ്‍വെ൯ഷ൯  സെന്റെറിൽ നയിക്കുന്നത് മാലഖമാരോട്  ചേർന്ന് ദൈവ സ്തുതികളാൽ മുഖരിതമാകും ബഥേൽ കണ്‍വെ൯ഷ൯ സെന്റെർ.  മാനവ സാഗരത്തിന്റെ വിശ്വാസ പ്രഘോഷണ വേദിയിൽ അത്യന്തം ദൈവീക മഹത്വങ്ങൾ ദ൪ശനമാകും. കണ്‍വെ൯ഷ൯ അടുത്ത മാസം 13ന് രാവിലെ 8 നു ആരംഭിച്ച് വൈകുന്നേരം 4നു സമാപിക്കും.




കൂടുതല്‍വാര്‍ത്തകള്‍.