CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 16 Seconds Ago
Breaking Now

STSMCC യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള മ്യൂസിക്‌ നൈറ്റ്‌ അവിസ്മരണീയമായി

STSMCCയുടെ ചാരിറ്റി (പവ൪ത്തനങ്ങൾക്കുള്ള ധനശേഖരണാ൪ത്ഥ മായിരുന്നു മ്യൂസിക്‌നൈറ്റ്‌.

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക്  ച൪ച്ചിന്റെ ക്വയർ ഗ്രൂപ്പിന്റെ നേത്യതത്തിൽ സഘടിപ്പിച്ച മ്യൂസിക്‌നൈറ്റ്‌ അവിസ്മരണീയമായി. STSMCCയുടെ ചാരിറ്റി (പവ൪ത്തനങ്ങൾക്കുള്ള ധനശേഖരണാ൪ത്ഥമായിരുന്നു മ്യൂസിക്‌നൈറ്റ്‌.

ഫിഷ്‌പോണ്ട്സ് സെന്റ്‌ ജോസഫ്‌  ച൪ച്ച് പാരിഷ്ഹാളിൽ വച്ച് നടന്ന മ്യൂസിക്‌നൈറ്റ്‌ മനോഹരമായ ഒരു ഗാനമാലപിച്ച്‌  ഫാദർ ജോയ് വയലിൽ ഉത്ഘാടനം ചെയ്തു. പതിനഞ്ചോളം ഫാമിലിയൂണിറ്റുകളുടേയും യൂത്ത് (ഗൂപ്പ്, ലേഡീസ് (ഗൂപ്പ്, ക്വയ൪ (ഗൂപ്പ് തുടങ്ങി വിവിധ സംഘടനകളുടേയും ടീമുകൾ മ്യൂസിക്‌നൈറ്റിൽ പക്കെടുത്തു.

യു.കെ യിലെ പ്രശസ്ത ഗായകരായ ക്ലമ൯സ്,എബി, ബോബ൯, തുഷാര, നിഷ, ഡിറ്റി, ജേക്ക്, രഞ്ചു തുടങ്ങി നാലുവയസ്സുക്കാര൯ എമിൽ വരെ മ്യൂസിക്‌നൈറ്റിൽ ഗാനങ്ങളാലപിച്ചു.

 

 

 

 

രുചികരമായ ഭക്ഷണത്തോടൊപ്പം (ശുതിമധുരമായ ഗാനങ്ങളും ഒത്തു ചേ൪ന്നപ്പോൾ മ്യൂസിക്‌നൈറ്റ്‌  പുത്ത൯ അനുഭൂതിയായി. STSMCC ട്രസ്റ്റി സിജി വാദ്ധ്യാനത്തും മ്യൂസിക്‌നൈറ്റ്‌ കോ൪ഡിനേറ്റ൪ എബ്രഹാം മാത്യുവും മറ്റു കമ്മറ്റി അംഗങ്ങളും നേത്യത്വം നൽകി.

 മെറീന ജോസ് എടുത്ത മ്യൂസിക്‌നൈറ്റിന്റെ ചി(തങ്ങൾ കാണാ൯ ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.