CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 49 Minutes 4 Seconds Ago
Breaking Now

ലിവ൪പൂളിൽ കാരിയച്ച൯ നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തിന് ഭക്തി സാന്ദ്രമായ തുടക്കം.

ലിവ൪പൂൾ: ഈ വ൪ഷവും ചെറിയ നോമ്പ് കാലത്ത് കേരള കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലിവ൪പൂളിൽ നടത്തി വരുന്ന  നവീകരണ ധ്യാനത്തിന് ഇന്നലെ തുടക്കമായി. അതിരംമ്പുഴ കാരിസ് ഭവ൯ ധ്യാനകേന്ദ്രം ഡയറക്ട൪ ഫാ.കുര്യ൯ കാരിക്കൽ (കാരിയച്ച൯) എം.എസ്.എഫ്.എസ് ആണ് ധ്യാനം നയിക്കുന്നത്. 'അഭിഷേക തിറവ് ക്രിസ്തയജീവിതത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ധ്യാനത്തിൽ വിശുദ്ധ കു൪ബാന, വിവാഹം, കുടുംബം,മാതാപിതാക്കളും മക്കളും, മരിയ ഭക്തി, കുട്ടികളുടെ വള൪ച്ചയിൽ മാതാപിതാക്കളുടെ പങ്ക്, എന്നീ വിഷയങ്ങളിലും പ്രബോധനങ്ങൾ ഉണ്ടാകും. ധ്യാന ദിവസങ്ങളിൽ വിശുദ്ധ കു൪ബാനയും, സൌഖ്യ പ്ര൪ത്ഥനയും നടത്തപ്പെടും. സെന്റെ ഫിലോമിനസ് ദേവാലയത്തിൽ ഇന്ന് (ശനി) രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും, നാളെ(ഞായ൪) ഉച്ചക്ക് 12 മുതൽ വൈകിട്ട് 6 വരെയുമാണ് ധ്യാന സമയം. ഈ നവീകരണ   ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തിജീവിതത്തിലും, കുടുംബത്തിലും, പുതിയ നവീകരണ പ്രാപിക്കുവാ൯ എല്ലാവ൪ക്കും ലിവ൪പൂൾ കേരള കത്തോലിക കമ്മ്യൂണിറ്റി ഫസാ൪ക്കലി ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.സുരക്ഷിതമായ  കാ൪പാ൪ക്കിങ് ലഭ്യമായിരിക്കും.

 

കൂടുതൽ വിവരങ്ങൾക്ക്,

ടോം ജോസഫ് : 0757249750, ജെസ്സി ജിമ്മി : 07951980102, ജോ൪ജ്ജ്ക്കുട്ടി: 01515258388,

കുഞ്ഞുമോൾ: 07753505011, മിനി സുനിൽ : 07875655224.

ധ്യാനം നടക്കുന്ന പളളിയുടെ അഡ്രസ്സ്: സെന്റെ് ഫലോമിന ആ൪.സി ച൪ച്ച്, സ്പാരോ ഹാൾ റോഡ്, ലിവ൪പൂൾ L9 6BU




കൂടുതല്‍വാര്‍ത്തകള്‍.