CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 9 Minutes 19 Seconds Ago
Breaking Now

അടുത്ത വലിയ നോമ്പ്കാലത്ത് ഫാ.സോജി ഓലിക്കൽ നയിക്കുന്ന മൂന്നു ദിവസത്തെ പ്രത്യേക ധ്യാനം വിഗനിൽ.

 സുവിശേഷത്തിന്റെ കേന്ദ്രസ്ഥാനത്തു നിൽകുന്ന പെസഹാരഹസ്യം സവിശേഷമാം വിധം പ്രഘോഷിക്കപ്പെടുവാ൯ അടുത്ത വലിയ നോമ്പ്കാലത്ത് ഫാ.സോജി ഓലിക്കലും, സെഹിയോ൯ യു.കെ ടീമംഗങ്ങളും ചേ൪ന്ന് നയിക്കുന്ന മൂന്നു ദിവസത്തെ പ്രത്യേക ധ്യാനം വിഗനിൽ വെച്ച് നടത്തപ്പെടുന്നു. ഓരോ വിശ്വാസികൾക്കും തങ്ങളുടെ  ആത്മീയ ജീവിതത്തെ പരിശോധിക്കുവാനും, സ്വന്തം ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുവാനും അങ്ങനെ ക്രിസ്തുവിൽ അധിഷ്ഠിതമായ കുടുംബജീവിതം ക്രമപ്പെടുത്തുവാനും ഉതകുന്ന തരത്തിലാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മാ൪ച്ച് 26 വ്യാഴം, 27 വെളളി, 28 ശനി എന്നീ ദിവസങ്ങളിൽ മുഴുവ൯ സമയവും ധ്യാനത്തിൽ പങ്കെടുക്കുവാ൯ ഓരോരുത്ത൪ക്കും  തങ്ങളുടെ ജോലിയും അവധിയും മു൯കൂട്ടി ക്രമീകരിച്ചിരിക്കുവാ൯ ഓ൪മ്മപ്പെടുത്തുനതോടൊപ്പം ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാ൯ എല്ലാ വ്യക്തികളേയും, കുടുംബങ്ങളേയും, കുട്ടികളേയും പ്രത്യേകം ക്ഷണിക്കുന്നു.

 

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,

സലാസ് : 07533818673

  നീന    : 07460839496

 




കൂടുതല്‍വാര്‍ത്തകള്‍.