CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 26 Seconds Ago
Breaking Now

വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരോട് ചേര്‍ന്ന് പ്രവാസികളുടെ ഇടയന്‍ ; ക്ലിഫ്ടണ്‍ രൂപതയുടെ കൃതജ്ഞതാ ബലി അവിസ്മരണീയമായി

കേരള കത്തോലിക്കാ സഭയ്ക്ക് രണ്ട് വിശുദ്ധരെ കൂടി നല്‍കിയ ദൈവ സ്‌നേഹത്തിന് നന്ദിയേകി ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ സമൂഹം.

ഇന്നലെ ഗ്ലോസ്റ്ററിലെ സര്‍ തോമസ് റിച് സ്‌കൂള്‍ ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയിലാണ് പ്രവാസികളുടെ ഇടയനും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനുമായ മാര്‍ ജോയ് ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍ ക്ലിഫ്ടന്‍ രൂപതയിലെ കത്തോലിക്കാ സമൂഹം കൃതജ്ഞതാ ബലിക്കായി ഒത്തുച്ചേര്‍ന്നത് .

രാവിലെ 11 മണിക്ക് മുത്തുക്കുടകളുടേയും ചെണ്ടമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെയാണ് പിതാവിനെ വേദിയിലേക്ക് ആനയിച്ചത് .തുടര്‍ന്ന് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ തോമസ് പാറയടിയില്‍,സീറോമലങ്കര സഭ യു.കെ. കോഓര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍ കുളങ്ങര, ക്ലിഫ്ടന്‍ രൂപതാ സീറോ മലബാര്‍  കോഓര്‍ഡിനേറ്റര്‍  ഫാ പോള്‍ വെട്ടിക്കാട്ട്,ഫാ സക്കറിയാസ് കൂഞ്ഞൂപ്പറമ്പില്‍,ഫാ ജോയ് വയലില്‍ എന്നിവരോട് ചേര്‍ന്ന് പിതാവ് ബലിയര്‍പ്പിച്ചു.

വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ വചന സന്ദേശത്തില്‍ തന്റെ സ്വത സിദ്ധമായ ശൈലികള്‍ കുട്ടികളേയും യുവജനങ്ങളേയും കൈയ്യിലെടുത്ത പിതാവ് അവരോട് ചോദ്യങ്ങള്‍ ചോദിക്കുകും അതിന്റെ ഉത്തരങ്ങളിലൂടെ വളരെ ശക്തമായ ഒരു സന്ദേശം നല്‍കുകയും ചെയ്തു.

എല്ലാവരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരാണെന്നും നിത്യജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ അസാധാരണമായ രീതിയില്‍ ചെയ്തുകൊണ്ടാണ് ചാവറയച്ചനും ഏവു പ്രാസ്യാമ്മയും വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതെന്നും പിതാവ് വ്യക്തമാക്കി.

പ്രവാസ ജീവിതത്തിലെ കൊച്ചു കൊച്ചു നിമിഷങ്ങള്‍ വിശുദ്ധീകരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും വിശുദ്ധിയുടെ പാഠങ്ങള്‍ കുഞ്ഞുമക്കളിലേക്ക് പകര്‍ന്നു നല്‍കണമെന്നും പിതാവ് നിര്‍ദ്ദേശിച്ചു.ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളേയും വിവാഹത്തിന്റെ വിവിധ വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്നവരേയും പിതാവ് അനുമോദിച്ചു.വേദ പാഠം അദ്ധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ പിതാവ് അവരുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ദിവ്യബലിക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ക്ലിഫ്ടണ്‍ രൂപതാ വികാരി ജനറല്‍ ഫാ ലിയാം സ്ലാട്ടെറി,ഫാ സക്കറിയാസ് കാഞ്ഞുപ്പറമ്പില്‍,ഫാ ജോയ് വയലിൽ ,ഫാ സിറിള്‍ ഇടമന തുടങ്ങിയവര്‍ സംസാരിച്ചു.

 

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധമായ ജീവിതത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ബ്രിസ്‌റ്റോള്‍ സീറോ മലബാര്‍ ചര്‍ച്ച് അവതരിപ്പിച്ച ഓഡിയോ വിഷ്വല്‍ പ്രദര്‍ശനം ശ്രദ്ധേയമായി.ചാവറയച്ചന്റെ ജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടമായിരുന്നു ഈ പ്രദര്‍ശനം.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഏവുപ്രേസ്യാമ്മയുടെ ജീവിതത്തെക്കുറിച്ചുള്ള ഫാ ജോയ് വയലിലിന്റെ വിവരണം ഹൃദ്യമായി.സിഡിഎസ് എംസിസിയുടെ ട്രസ്റ്റി സിജി വാദ്ധ്യാനത്ത് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.കൃതജ്ഞതാ ബലി സമര്‍പ്പണം വളരെ ഭംഗിയായി ഏറ്റെടുത്തു നടത്തിയ ഗ്ലോസ്റ്റര്‍ സമൂഹത്തോടൊപ്പം ക്ലിഫ്ടണ്‍ രൂപതയിലെ 9 സീറോ മലബാര്‍ സമൂഹങ്ങളുടെ കൂട്ടായ്മ പ്രവര്‍ത്തനങ്ങളുടെ വിജയമായിരുന്നു ഇന്നലെ ഗ്ലോസ്റ്ററില്‍ കണ്ട ജനക്കൂട്ടം.

ശ്രീ സാജു അത്താണിയും രാജേഷ് നടപ്പള്ളിയും എടുത്ത 1400 ഓളം ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക.  

CDSMCC Thanks Giving Mass  Photos Part  1 

CDSMCC Thanks Giving Mass  Photos Part  2 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.