CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 27 Seconds Ago
Breaking Now

അഗ്നി അഭിഷേകത്തിനു ഇനി 12 നാൾ.

ബ്രാഡ്ഫോ൪ഡ്: ആത്മീയ വരങ്ങളെ ഉജ്ജലിപ്പിക്കുന്ന പരിശുദ്ധാത്മ ശക്തിയുടെ കൃപകൾ  ചൊരിയുന്ന ബ൪മിങ്ഹാം  അഭിഷേകാഗ്നി കണ്‍വെൻഷനു   ഇനി വെറും 12 നാൾ മാത്രം. 25 നോമ്പ് ആരംഭിച്ച ഇന്ന് മുതൽ അഭിഷേകാഗ്നി കണ്‍വെൻഷൻ വിജയത്തിനായി  പ്രാർത്ഥനകൾ കൂടുതൽ  ശക്തമായി. 13-ന് രാവിലെ ബഥേൽ സെന്റെറിൽ കൃത്യം ആറരക്ക്  സെഹിയോ൯ ടിമംഗങ്ങൾ ഫാ.സേവ്യ൪ഖാ൯ വടായിലിന്റെയും, ഫാ.സോജി ഓലിക്കലിന്റെയും നേതൃത്വത്തിൽ മധ്യസ്ഥ പ്രാ൪തഥനകളോടെ  അഭിഷേകാഗ്നി കണ്‍വെൻഷന് തുടക്കമാകും. തുട൪ന്ന് എട്ടിന് ജപമാലയോടെ പൊതുജനത്തിനുളള കണ്‍വെൻഷൻ ആരംഭിക്കും. കണ്‍വെൻഷനിൽ സംബന്ധിക്കുന്ന ഓരോ വ്യക്തിക്കും കൃപയുടെ വരങ്ങൾ  അനുഗ്രഹമായി പെയ്യുന്നതിനു ശക്തമായ  മാധ്യസ്ഥ പ്ര൪ത്ഥനകളാണ് നടത്തപ്പെടുന്നത്.  പതിവു പോലെ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിൽ കിഡ്സ്‌ ഫോർ കിങ്ഡ[കെ.എഫ്.കെ] യുടെ നേതൃത്വത്തിൽ ധ്യാനം  ഉണ്ടായിരിക്കുന്നതാണ്.  പാർക്കിങ്ങിനു വിപുലമായ സംവിധാനമാണ് ഒരുക്കിയിരികുന്നത്. ബഥേലിൽ പാർക്കിങ്ങ് സൌകര്യം ലഭ്യമാകാത്തവർക്ക് വെസ്റ്റ് ബ്രോവിച്ച് കൌണ്‍സിൽ പാർക്കിങ്ങ് ഏരിയായിൽ [B693AP] വാഹനങ്ങൾ പാർക്ക് ചെയ്യാം. രാവിലെ എട്ടര മുതൽ പത്തര വരെയും വൈകുന്നേരം നാലു മുതൽ ആറു വരെയും പാർക്കിങ്ങ് ഏരിയായിൽ നിന്നും ബഥേലിലേക്കും തിരിച്ചും കോച്ച് സർവീസ് ഉണ്ടായിരികുന്നതാണ്.  ഇത്തവണ  കോച്ചുകൾ ബഥേൽ സെന്റെറിൽ പാർക്കിങ്ങ് ഉണ്ടായിരികുന്നതല്ല. ബഥേലിനു സമീപത്തുളള പാർക്ക്‌ ആൻഡ്‌ റൈഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാം. അവിടെ നിന്നും കോച്ച് സർവീസ്  ഉണ്ടായിരികുന്നതല്ല.

 

 

 

കൂടുതൽ വിവരങ്ങൾക്ക്,

07878149670, 07760254700.

 




കൂടുതല്‍വാര്‍ത്തകള്‍.