CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 23 Seconds Ago
Breaking Now

UKKCA കലാമേള വർണ്ണഭംഗിയോടെ സമാപിച്ചു. ബർമിങ്ഹാം യൂണിറ്റ് ഓവറോൾ ചാമ്പ്യൻ :

UKKCA യുടെ ആഭിമുഖ്യത്തിൽ ഇദംപ്രഥമായി നടത്തപ്പെട്ട കലാമേള വർണ്ണഭംഗിയോടെ സമാപിച്ചു. യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിനു കലാകകാരന്മാരും, കലാകാരികളും കവൻട്രിയയിലെ സ്റ്റോണൽ പാർക്കിലെ അരങ്ങത്ത് അത്ഭുതങ്ങൾ വിരിയിച്ച. കലയുടെ കേളീകേന്ദ്രമായ മലയാള മണ്ണിൽ നിന്നും ഒപ്പിയെടുത്ത കലാപ്രകടനങ്ങളും, പുരാതനകലകളും പ്രവാസി മണ്ണിൽ പരിപോഷിപ്പിക്കുക എന്ന സന്ദേശത്തോടുകൂടിയാണ് UKKCAയുടെ നേതൃത്വത്തിൽ കലാമേള സംഘടിപ്പിച്ചത്. കേരള സംസ്ഥാന സ്കൂൾ കലോല്സവത്തിനുപോലും കിടപിടിക്കുന്ന നൃത്തനൃത്ത്യങ്ങളും, ഗാനങ്ങളും, പ്രസംഗങ്ങൾക്കൊണ്ടും സമ്പുഷ്ടമായ കലാമേള യു.കെയുടെ ക്നാനായ സമുദായത്തിന്റെ ചരിത്രത്തിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്.
ജനപങ്കാളിതംകൊണ്ടും, യൂനിറ്റുകളുടെ സമൃദ്ധമായ കലാമേള  ജനഹൃദയങ്ങളിലേക്ക് ചെന്നുകഴിഞ്ഞിരിക്കുകയാണ്. മത്സരാർത്ഥികളുടെ ആഴ്ചൾ നീണ്ട കഠിനപരിശ്രമവും,   സർവോപവരി സംഘടനകളുടെ ചിട്ടയായ പ്രവർത്തനങ്ങളുമാണ് കലാമേളയുടെ വിജയത്തിലേക്ക് നയിച്ചത്.സ്റ്റോണൽ പാർക്കിൽ രാവിലെ ആരംഭിച്ച കലാമേള ക്നാനായ കണ്‍വെൻഷന്റെ പ്രേതീതി ജനിപ്പിച്ചു. താളവും മേളവും ഒത്തുചേ൪ന്ന് കാണികളുടെ കണ്ണുകളെ കോൾമയിർകൊള്ളിച്ച കലാമേളക്ക് വൈകിട്ട് 8.30-ന് പര്യവസാനിച്ചു. കേരളസംസ്കാരവും ക്നാനായ പൌരാണിക സംസ്കാരവും  പാശ്ചാത്യ സംസ്കാരവും ചാലിച്ച് ചേർത്ത് രൂപപ്പെടുത്തയെടുത്ത  കലാമേള യു.കെ ക്നാനായ മക്കളിൽ പുത്തൻ ഉന്മേഷവും ഉണർവും നൽകിയിരിക്കുകയാണ്.



                               

 

       കലാമേള വിജയികൾ:

കിഡ്സ്‌ സോളോ സൊങ്ങ്:  1st- കെവിൻ റെജി, ബിർമിങ്ഹാം,  2nd-ആഷ്ന അലക്സ്, മാഞ്ചസ്റ്റ൪, 3rd-കിരണ്‍, ലെസ്കെസ്റ്ററർ 

 ഓവറോൾ ചാംബ്യൻ:  1st- ബിർമിങ്ഹാം യൂണിറ്റ്,  2nd- മാഞ്ചസ്റ്റ൪ യൂണിറ്റ്,  3rd- വോ൪ചെസ്റ്റർ  യൂണിറ്റ്, 4th- കവൻട്രി.

                                      

 

കലാപ്രതിഭ:     ജോഷ്വ, ലെസ്കെസ്റ്ററർ.

കലാതിലകം:     സെല്ലിനി റോയ്, കേംബ്രിഡ്ജ് 

മിസ്സ് ക്നാന 2014:   രാഗതരങ്ങിണി,ഡെ൪ബി.  മിസ്സ് ക്നാന 1st റണ്ണർ അപ്പ്: ലിന്റ കുരിയാക്കോസ് , 2nd റണ്ണർ അപ്പ്: ഷാരോണ്‍  ഷാജി.

                            

 

മിസ്റ്റ൪ ക്നാന 2014:  അലൻ  ജോയ്, നോട്ടിൻഗം,  1st റണ്ണർ അപ്പ്: സ്റ്റീഫൻ ടോം, ലീഡ്, 2nd റണ്ണർ അപ്പ്:   നെവിൻ  ജോഹ്നി,ബിർമിങ്ഹാം

 ചന്തം ചാ൪ത്ത്:    1st-സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ് യൂണിറ്റ്, 2nd- കോവെൻട്രി, 3rd-മാഞ്ചസ്റ്റ൪, 4th-ലിവേർപൂൾ.                                   

                                                    

 

നടവിളി:          1st-വോ൪ചെസ്റ്റർ, 2nd-സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ്, 3rd-ബിർമിങ്ഹാം.

18 ആൻഡ് ABOVE മാ൪ഗ്ഗംകളി:  1st- ലിവേർപൂൾ, 2nd- വോ൪ചെസ്റ്റർ, 3rd- ബിർമിങ്ഹാം.

8-13 മാ൪ഗ്ഗംകളി:    1st- ബിർമിങ്ഹാം, 2nd-ക്യാ൪ഡിഫ്, 3rd-ലെസ്കെസ്റ്ററർ.

13-18 മാ൪ഗ്ഗംകളി:  1st-ബിർമിങ്ഹാം,  2nd-മാഞ്ചസ്റ്റ൪

                                                   

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.