CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 36 Minutes 22 Seconds Ago
Breaking Now

ബ്രിസ്ക കലോത്സവം രണ്ടാം ദിനം അനുസ്മരണീയമാക്കാന്‍ അഞ്ജു ജോസഫും പ്രീയാലാലും ഡിസംബര്‍ 6 നു ബ്രിസ്റ്റോളില്‍.

സംഘാടന മികവു കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ബ്രിസ്ക (Bristol Keralite Association) കലാമേളയുടെ ആദ്യ ദിനത്തിന് ശേഷം നൃത്ത നൃത്യ ഇനങ്ങൾക്ക് പ്രമുഖ്യമേകി ഒരുക്കുന്ന രണ്ടാം ദിന മത്സരങ്ങള്‍ ഡിസംബര്‍ 6 ന് ഗ്രീൻവെ സെന്ററിലെ  പ്രൌഡഗംഭീരമായ  വേദിയില്‍ അരങ്ങേറുന്നു. ബ്രിസ്കയുടെ 12 അംഗ അസോസിയേഷനിലെ പ്രതിഭകള്‍ ആണ് കലയുടെ ഈ മാസ്മരിക വേദിയില്‍ മാറ്റുരയ്ക്കുക. ഈ ദിവസം അവിസ്മരണീയമാക്കാന്‍ ഏഷ്യാനെറ്റ്‌ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ താരം അഞ്ജു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗാനമേള ഒരു നവ്യാനുഭവം തന്നെ ആയിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബ്രിസ്റ്റോള്‍ മലയാളികൾക്ക്  ലഭിക്കുന്ന ഒരു സമ്മാനം കൂടിയാണ്  ഈ ഗാന സന്ധ്യ. വൈകിട്ട് 6 മണിമുതല്‍ തുടങ്ങുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഫാമിലിക്ക്‌ ടിക്കറ്റ്‌ 15 പൌണ്ട് മാത്രം ആണ്. കലാമേളയുടെ മുഖ്യാഥിതി ആയി എത്തുന്നത്‌ യു കെ യുടെ കലാകാരി, മലയാള സിനിമയിലെ യുവ താരം, നമ്മുടെ സ്വന്തം പ്രിയാ ലാല്‍ ആണ് .കലാമത്സര വേദിയില്‍ പ്രിയയുടെ സാന്നിധ്യം നല്കു‍ന്ന ഉണ൪വ് പറഞ്ഞറിയിയ്ക്കാന്‍ ആകാത്തതാണ് . ബ്രിസ്കയുടെ ക്ഷണം സ്വീകരിച്ചു, ഈ കലാമേളയില്‍ ഭാഗമാകാന്‍ വേണ്ടി മാത്രമാണ് ഈ രണ്ടു പ്രതിഭകളും യു.കെ യില്‍ എത്തുക. ഡിസംബര്‍ 6 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ കലാമേളയുടെ രജിസ്ട്രെഷനും തുട൪ന്ന്  പതിനൊന്നു മണിമുതല്‍ കലാമത്സരങ്ങളും ആരംഭിക്കും.ബ്രിസ്ക മെമ്പേഴ്സിനു മാത്രമാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. എങ്കിലും കലാമത്സര വേദിയില്‍ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാമേളയുടെ ആദ്യ ദിനത്തിലെ മത്സരഫലങ്ങള്‍ ഈ ദിവസം രാവിലെ തന്നെ പ്രഖ്യാപിക്കും. ആ൪ട്സ് ക്ലബ്‌ സെക്രട്ടറി ഈശ്വര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ കലാമേളയ്ക്ക്ചുക്കാന്‍ പിടിക്കുന്നത്‌. പ്രശസ്തമായ ഗ൪ഷോം ടെലിവിഷന്‍ ചാനല്‍, അരങ്ങിലെ മനോഹരമായ നിമിഷങ്ങള്‍ ക്യാമറ കണ്ണുകളിലൂടെ പക൪ത്തി  യു കെ യിലെ പ്രേക്ഷക൪ക്കായി സംപ്രേഷണം ചെയ്യും.കലാമേള കാണുവാന്‍ എത്തുന്നവ൪ക്ക് ഫാമിലി ഫോട്ടോസ് എടുക്കുവാനുള്ള സൌകര്യം കൂടി  ഗ൪ഷോം  ടി വി യിലെ പ്രവ൪ത്തകര്‍ ഒരുക്കും.

ബ്രിസ്ക ട്രെഷറര്‍ ജിജോ പാലാട്ടിയുടെ നേതൃത്വത്തില്‍ ഉള്ള ഫുഡ്‌ കമ്മിറ്റി വന്‍ ഒരുക്കങ്ങളാണ് ചെയ്യുന്നത്.രുചിക്കൂട്ടുകളുടെ രാജകുമാരനായ ജിജോ ഒരുക്കുന്ന തട്ടുകടയില്‍ നാവില്‍ കൊതിയൂറുന്ന നാടന്‍ വിഭവങ്ങളുടെ ഒരു മേള തന്നെ ആകും നടക്കുക . ബ്രിസ്ക ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍  ജെയിംസ്‌ തോമസും ക്രിക്കറ്റ്‌ ടീമിലെ അംഗങ്ങളും ജിജോയ്ക്ക് വലംകൈയായി ഉണ്ടാകും. പരിപ്പുവട,ഉഴുന്നുവട,പഴംപൊരി,മസാല ദോശ ,തട്ടുദോശ,ഊത്തപ്പം, കപ്പ മീ൯കറി ,കപ്പ ബിരിയാണി, ചിക്കന്‍ ബിരിയാണി, മട്ടണ്‍ ബിരിയാണി, മട്ടന്‍ കുറുമ, ചിക്കന്‍ കുറുമ എന്നിങ്ങനെ  ഒരു നീണ്ട മെനു തന്നെ  ആകും ഉണ്ടാകുക.രാവിലെ മുതന്‍ പരിപാടി തീരും വരെ തട്ടുകട തുറന്ന് പ്രവ൪ത്തിക്കുന്ന തട്ടുകടയില്‍ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും.

കലാമേളയുടെ വിജയത്തിനായി ബ്രിസ്ക പ്രസിഡന്റെ ഷെൽബി വർക്കി, സെക്രട്ടറി ജിജി ലൂക്കോസ് എന്നിവ൪ക്ക്  വിവിധ മെംബര്‍ അസോസിയേഷനുകളുടെ പരിപൂ൪ണ്ണ പിന്തുണ കൂടിയുണ്ട് . 

കൂടുതല്‍ വിവരങ്ങൾക്ക്  ബന്ധപ്പെടുക

ജിജി 07886644883, 

ഷെല്‍ബി 07984437239

കലയുടെ വ൪ണ മനോഹരമായ ഈ വേദിയിലേക്ക് ഏവരെയും  ഞങ്ങള്‍ ഹാ൪ദ്ദഹവമായി സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.