CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 45 Seconds Ago
Breaking Now

ലിവ൪പൂളിൽ ഫാദ൪. കുര്യ൯ കാരിക്കലിന്റെ നവീകരണ ധ്യാനം വിശ്വാസികൾക്ക് സായൂജ്യമേകി.

കഴിഞ്ഞ മൂന്നുദിവസമായി ലിവ൪പൂൾ സെന്റെ്  ഫിലോമിനാസ് ദേവാലയത്തിൽ നടന്ന അതിരമ്പുഴ കരിസ് ഭവ൯ ധ്യാന കേന്ദ്രം ഡയറക്ട൪ റവ. ഫാദ൪ കുര്യ൯ കാരിക്കൽ നയിച്ച വാ൪ഷിക നവീകരണ ധ്യാനം വിശ്വാസികൾ ഒരു പുതിയ ഉണ൪വ് സമ്മാനിക്കപ്പെട്ടു. വിധിക്കപ്പെടാതിരിക്കാ൯ നിങ്ങളും വിധിക്കരുത് നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും (മത്തായി - 7 1-2)ഈ സന്ദേശത്തിലൂടെ ദൈവവചനത്തിൽ ഊന്നിയുള്ള ജീവിതത്തിന്റെ വിവിധ തലങ്ങളിലെ വളർച്ച ബൈബിളിന്റെ  വെളിച്ചത്തിൽ വിശ്വാസികൾക്ക് തുറന്നു നൽകപ്പെട്ടു.

                                  

മരിയ ഭക്തി കുടുംബനവീകരണത്തിനും, സുസ്ഥിതരയ്കും അവശ്യമായ ഘടകമാണെന്നും തിന്മയുടെ മേഖലയിൽ നിന്നും വിടുതൽ പ്രാപിക്കാൻ ഉപവാസവും നിന്തരമായ പ്രാർത്ഥനയും ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമാണെന്ന് ധ്യാന ഗുരു ഓർമ്മപ്പെടുത്തി.

                                                                                     

 

കുട്ടികളെ പ്രാർത്ഥനനിർഭരമായ് കൈകാര്യം ചെയ്താൽ അവരുടെ വൈജ്ഞാനികതലവും ആത്മീയതലവും ഫലസമൃദ്ധി അണിയുമെന്നും, അഹങ്കാരം, വിഭാഗിയചിന്ത, സ്വാർത്ഥത, അസൂയ,സ്ഥാനമോഹം എന്നിവ വെടിഞ്ഞ് സ്വയം എളിമപ്പെടനം. അതാണ് പരിശുദ്ധാത്മവിന്റെ നിറവ്. വൈകാരികത ആത്മീയതയ്ക്ക് ഉപരിയായി പ്രവർത്തിക്കവാൻ പാടില്ലയെന്നും, പരിശുദ്ധാത്മവിന്റെ ദാനമായ എളിമ ജീവിതത്തിൽ പരിചയിക്കണമെന്നും ദൈവത്തെെകാൾ ഉപരി സമ്പത്തിനെ സ്നേഹിച്ചാൽ അത് നിനക്ക് വിനയായ് ഭവിക്കുമെന്നും ഉദാഹരണ സഹിതം ധ്യാനത്തിൽ ഉടനീളം വിശ്വാസികളെ ഓർമ്മപ്പെടുത്തി.                                       

 

ധ്യാന ദിവസങ്ങളിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയും, സൌഖ്യപ്രാർത്ഥനകളും വിശ്വാസികൾക്ക് പുതുപുത്തൻ ആത്മീയാനുഭവും പരിശുദ്ധാത്മവിന്റെ നിറവും നൽകി. ബിജു കൊച്ചുതെളളിയുടെ നടന്ന ഗാനശ്രുശ്രൂഷ വിശ്വാസികളെ ഭക്തിയുടെ ഉന്നതിയിൽ എത്തിച്ചു. കുബസാരിക്കുവാനും സ്പിരിച്ചൽ ഷെയറിംഗിനും ഉണ്ടായിരുന്ന സൌകര്യങ്ങൾ അനേകം വിശ്വാസികൾക്ക് ആത്മീയമായി ഉപകരിക്കപ്പെട്ടു. നിറഞ്ഞ മനസ്സും വലിയ സന്തോഷത്തോടെയും ആയിരുന്നു  ധ്യാനം കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയത്.

                                       

 

 

 




കൂടുതല്‍വാര്‍ത്തകള്‍.